ലോക്ക്ഡൗണ്‍ രാജ്യത്തെ മരണനിരക്ക് കുറച്ചു:പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: കോവിഡ് മരണനിരക്കില്‍ ഇന്ത്യ മെച്ചപ്പെട്ട നിലയിലെന്ന് പ്രധാനമന്ത്രി ന​രേ​ന്ദ്ര മോ​ദി . മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ രാജ്യം ഭേദപ്പെട്ട നിലയിലാണെന്ന് അദ്ദേഹം പറഞ്ഞു. കൃത്യസമയത്തെ ലോക്ക്ഡൗണ്‍ രാജ്യത്തെ മരണനിരക്ക് കുറച്ചു. ലോക്ക്ഡൗണില്‍ ഇളവ് വന്നതോടോ കോവിഡ് പ്രതിരോധത്തില്‍ അലംഭാവം കാട്ടുന്നതാതായും മോദി പറഞ്ഞു. ഒരു തരത്തിലും ജാഗ്രത കുറവുണ്ടാകരുത്. ചട്ടങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. അതിതീവ്രമേഖലകളില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നും മോദി പറഞ്ഞു ലോക്ക്ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കരുതല്‍ സ്വീകരിച്ചു. ജന്‍ധന്‍ അക്കൗണ്ടുകൡ […]

Share News
Read More

ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; പേര്‍ 75 രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളത് 2112 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 2304 ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ […]

Share News
Read More

അമ്മയുടെ കഴുത്തിലെ മാലയിൽ ഉണ്ടായിരുന്ന കുരിശ് ആണ് ഇന്നും ഞാൻ എൻ്റെ കഴുത്തിലെ മാലയിൽ ഉപയോഗിക്കുന്നത് . അമ്മയോടുണ്ടായിരുന്ന എന്റെ ആത്മബന്ധത്തിൻ്റെ പ്രതീകമാണത്….

Share News

അമ്മയെപ്പറ്റി…. .പ്രിയപ്പെട്ടവരുടെ വിയോഗദിനം ഓർമ ദിവസം എന്ന് പറയുന്നതിൻ്റെ പ്രസക്തിയെപ്പറ്റി പലപ്പോഴും ചിന്തിക്കാറുണ്ട്. ഓർമ്മ ദിവസം എന്ന് പറഞ്ഞാൽ അവരെപ്പറ്റി അന്ന് മാത്രം ഓർക്കുന്നത് കൊണ്ടാണോ എന്ന് സംശയിച്ചു പോകും .അതോ എന്നും ഓർക്കുന്നത് കൊണ്ട് ആ ദിവസം പ്രെത്യേകിച്ചു മനസ്സിൽ എത്തുന്നു എന്നത് കൊണ്ടും ആവാം ..എൻ്റെ അമ്മയുടെ വീട് ചെങ്ങന്നൂരിനടുത്ത തിരുവൻവണ്ടൂരിൽ നിന്നും ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള കുത്തിയതോട് എന്ന പ്രദേശത്താണ് . പാണ്ടനാട് എന്നും പറയാം. പമ്പ നദിയോട് ചേർന്നാണ് വീട് […]

Share News
Read More

ഉപരിപഠനത്തിനു അർഹത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ. ഉപരിപഠനത്തിനു യോഗ്യത നേടാത്തവരും, പരീക്ഷയെഴുതാൻ സാധിക്കാതെ പോയവരും നിരാശരാകാതെ ഉടനെ നടക്കാൻ പോകുന്ന സേ പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കണം.

Share News

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മികച്ച റിസൾട്ടാണ് ഉണ്ടായിരിക്കുന്നത്. ഉപരിപഠനത്തിനു അർഹത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ. ഉപരിപഠനത്തിനു യോഗ്യത നേടാത്തവരും, പരീക്ഷയെഴുതാൻ സാധിക്കാതെ പോയവരും നിരാശരാകാതെ ഉടനെ നടക്കാൻ പോകുന്ന സേ പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കണം. എല്ലാവർക്കും വിജയാശംസകൾ നേരുന്നു. എത്ര കടുത്ത പ്രതിസന്ധിയുടെ മുൻപിലും നമ്മുടെ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകരുതെന്ന സർക്കാരിൻ്റെ തീരുമാനത്തിൻ്റേയും, അതിനു ജനങ്ങൾ നൽകിയ പിന്തുണയുടേയും വിജയമാണ് ഈ റിസൾട്ട്. പല ഭാഗത്തു നിന്ന് എതിർപ്പുകളും, വിവാദങ്ങൾ ഉണ്ടാക്കാനുള്ള […]

Share News
Read More

അഭിനന്ദനങ്ങൾ ശ്രീ ശശി!

Share News

എറണാകുളം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായി ചുമതലയെടുത്ത കുമ്പളങ്ങിക്കാരൻ, പ്രിയസുഹൃത്ത് ശശി. നല്ല ചിത്രകാരനും കാർട്ടൂണിസ്റ്റും. എന്റെ പേരു വെച്ചിറങ്ങിയ ആദ്യപുസ്തകത്തിന്റെ കവർ 1992 ൽ ഡിസൈൻ ചെയ്ത വ്യക്തി.അഭിനന്ദനങ്ങൾ ശശി! പി വി ആൽബി

Share News
Read More

അനുഭവങ്ങൾ അനുധ്യാനങ്ങൾ പുസ്തക പ്രകാശനം 2020 ജൂലൈ 11ന്

Share News

വിശ്വാസവും പ്രകൃതിയും ആത്മീയതയും പ്രാർഥനാബോധങ്ങളും ഏകാന്തതയും സൃഷ്ടാവിനോടുള്ള അചഞ്ചല വിശ്വാസവും സമർപ്പണവും അനുഭവങ്ങളും യാത്രകളും സഹജീവിതവും പാപബോധ്യങ്ങളും സഭയും പ്രതിപത്തിയും സംസാരിക്കുന്ന ബിഷപ് ഡോ.ജോസഫ് കരിയിലിൻ്റെ മുപ്പത്തിയൊന്നു കത്തുകളുടെ സമാഹാരം. അവതാരിക / പ്രൊഫ.എം.തോമസ് മാത്യു

Share News
Read More

ഓൺ ലൈൻ വിദ്യാഭ്യാസത്തിന് തുല്യ അവസരം സാധ്യമാക്കണം – മാർ ജോർജ് ആലഞ്ചേരി .

Share News

കൊച്ചി – കോവിഡ് 19 ന്റെ പ്രത്യാഘാതം മൂലം വിദ്യാലയങ്ങളിലെത്തിയുള്ള വിദ്യാഭ്യാസം സാധ്യമാകാത്ത സാഹചര്യത്തിൽ ആവിഷ്കരിച്ചിരിക്കുന്ന ഓൺലൈൻ വിദ്യാഭ്യാസത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും തുല്യ അവസരം ലഭിക്കുന്ന രീതിയിലുള്ള സാഹചര്യം ഒരുക്കാൻ സർക്കാരും മറ്റ് സംവിധാനങ്ങളും ശ്രമിക്കണമെന്ന് മാർ ജോർജ് ആലഞ്ചേരി . പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർത്ഥികളെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും , പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ സാഹചര്യം ലഭ്യമാക്കുന്നതിനുമായി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള പഠനോപകരണങ്ങൾ നൽകുന്ന പദ്ദതി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ […]

Share News
Read More

റേഷന്‍കാര്‍ഡ് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍

Share News

പാലക്കാട്: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ റേഷന്‍കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ ഇപ്രകാരം: 1. നിലവില്‍ ലഭ്യമാകുന്ന പുതിയ റേഷന്‍ കാര്‍ഡിലുള്ള പേരുകള്‍ കുറയ്ക്കാനും കൂട്ടിചേര്‍ക്കാനും തെറ്റു തിരുത്താനുമുള്ള അപേക്ഷ ഓണ്‍ലൈനായി അക്ഷയകേന്ദ്രം മുഖാന്തരമോ, സിറ്റിസണ്‍ ലോഗിന്‍ മുഖേനയോ മാത്രം സ്വീകരിക്കും. സേവനങ്ങള്‍ക്കായി അപേക്ഷകളില്‍ ഉള്‍ക്കൊള്ളിച്ച അനുബന്ധ രേഖകളുടെ പകര്‍പ്പ് നേരിട്ട് ഓഫീസില്‍ നല്‍കേണ്ടതില്ല. ലഭിച്ച അപേക്ഷകളിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ ഫോണ്‍ മുഖേന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ബന്ധപ്പെട്ടവരെ ഓഫീസില്‍ എത്താന്‍ ആവശ്യപ്പെടും. 2. പൊതുവിഭാഗം കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകള്‍ ഫ്രണ്ട് ഓഫീസിലെ ഡ്രോപ് ബോക്സില്‍ നിക്ഷേപിക്കണം. 3. കണ്ടെയിന്‍മെന്റ് സോണുകളും ഹോട്ട് സ്‌പോട്ടുകളും നിലനില്‍ക്കുന്ന പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന താലൂക്കുകളിലെ അപേക്ഷകള്‍ (നിലവില്‍ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടാത്തവരുടെ അപേക്ഷകള്‍) അടിയന്തര […]

Share News
Read More

സുഭിക്ഷ കേരളം തരിശുനിലങ്ങളില്‍ പൊന്നുവിളയിക്കാന്‍ മാനന്തവാടി നഗരസഭ

Share News

വയനാട്: തരിശുനിലങ്ങില്‍ പൊന്നുവിളയിക്കാന്‍ പദ്ധതികളൊരുക്കി മാനന്തവാടി നഗരസഭ. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് വിവിധ പദ്ധതികള്‍ നഗരസഭ ആവിഷ്‌ക്കരിക്കുന്നത്. ആദ്യഘട്ടത്തില്‍ നെല്ല് കൃഷി പ്രോത്സാഹനത്തിനായി തരിശിലൊരു നെല്‍പാടം പദ്ധതിയില്‍ നഗരസഭ പരിധിയിലെ നൂറ് ഏക്കറിലധികം തരിശുനിലങ്ങളിലാണ് നെല്‍കൃഷി ആരംഭിക്കുക. നെല്‍ക്കൃഷിക്ക് മുന്‍കൈയെടുക്കുന്ന കര്‍ഷകര്‍ക്ക് ഹെക്ടറിന് 40000 രൂപ സുഭിക്ഷ കേരളം പദ്ധതിയില്‍ ധനസഹായം നല്‍കും.

Share News
Read More