കോടതിയലക്ഷ്യ നിയമം റദ്ദാക്കണം:സുപ്രീംകോടതിയില്‍ ഹർജി

Share News

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹർജി. ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതാണ് നിയമമാണെന്നും ഹർജിയിൽ പറയുന്നു.മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്‍ റാം, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മുന്‍ മന്ത്രി അരുണ്‍ ഷൂറി എന്നിവരാണ് കോടതിയലക്ഷ്യ നിയമത്തെ ചോദ്യം ചെയ്ത സുപ്രീം കോടതിയില്‍ ഹർജി സമർപ്പിച്ചത്. 1971ല്‍ നിര്‍മിക്കപ്പെട്ട നിയമം ഭരണഘടനാ വിരുദ്ധവും അതിന്റെ അടിസ്ഥാന ഘടനക്ക് എതിരാണെന്നും കോടതിയെ വിമര്‍ശിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന വകുപ്പുകള്‍ അഭിപ്രായ പ്രകടനത്തിന് നിബന്ധന […]

Share News
Read More

വഞ്ചിയൂര്‍ സബ് ട്രഷറിയിലെ അക്കൗണ്ടില്‍നിന്ന് 2 കോടിയോളം രൂപയുടെ വെട്ടിപ്പ്: പരിശോധന ആരംഭിച്ചു

Share News

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സര്‍ക്കാര്‍ അക്കൗണ്ടില്‍നിന്ന് 2 കോടിയോളം രൂപ വെട്ടിപ്പു നടത്തിയ സംഭവത്തിൽ അധികൃതര്‍ പരിശോധന ആരംഭിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്നാണ് രണ്ട് കോടി രൂപ കാണാതായത്. സര്‍ക്കാര്‍ അക്കൗണ്ടില്‍നിന്ന് ട്രഷറി ജീവനക്കാരന്‍ തുക വെട്ടിച്ചതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. തുടര്‍ന്ന് സബ് ട്രഷറി ഉദ്യോഗസ്ഥര്‍ ജില്ലാ ട്രഷറി ഓഫിസര്‍ക്ക് റിപ്പോര്‍ട്ടു നല്‍കി. ഹെഡ്ക്വാര്‍ട്ടേഴ്സിനെയും വിവരം അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധന നടത്തുകയാണെന്നും ജില്ലാ ട്രഷറി ഓഫിസര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്ബ് […]

Share News
Read More

50 വയസിന് മുകളില്‍ പ്രായമുള്ള പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുത്:ഡിജിപി

Share News

തിരുവനന്തപുരം:സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ബാധിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശനമാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു ഡിജിപി ലോക്നാഥ് ബെഹ്‌റ. 50 വയസിന് മുകളില്‍ പ്രായമുള്ള പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി സര്‍ക്കുലറില്‍ നിര്‍ദേശിച്ചു. 50 വയസിന് മുകളിലുള്ളവരെ കോവിഡ് ഫീല്‍ഡ് ഡ്യൂട്ടിക്കോ ക്രമസമാധാന പാലനത്തിന്റെ ഭാഗമായോ വാഹനങ്ങള്‍ പരിശോധിക്കുന്നതിനോ നിയോഗിക്കാന്‍ പാടില്ലെന്നും ഡിജിപിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.50 വയസില്‍ താഴെയാണെങ്കിലും മറ്റ് അസുഖങ്ങളുള്ളവരെ ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും ഡിജിപി സര്‍ക്കുലറില്‍ വ്യക്തമാക്കി. 50 വയസിന് താഴെയുള്ളവരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുമ്ബോള്‍, അവര്‍ക്ക് […]

Share News
Read More

മ​ല​പ്പു​റ​ത്ത് പനി ബാധിച്ച്‌ 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Share News

മലപ്പുറം:മ​ല​പ്പു​റ​ത്ത് പനി ബാധിച്ച്‌ 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. മലപ്പുറം തിരൂര്‍ പുളിക്കല്‍ സ്വദേശി റമീസിന്റെ മകള്‍ ആസ്യയാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ സ്രവം കോവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.കുട്ടിയുടെ അമ്മയുടെയും സ്രവവും പരിശോധിക്കുമെന്നാണ് സൂചന.

Share News
Read More

ഫാ. ബാബു പാണാട്ടുപറമ്പില്‍ സാന്താ അനസ്താസിയ മൈനര്‍ ബസിലിക്ക റെക്ടര്‍

Share News

കാക്കനാട്: റോമിലെ സീറോമലബാര്‍ വിശ്വാസികളുടെ ആത്മീയവും അജപാലന പരവുമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനു സീറോമലബാര്‍സഭയ്ക്കു റോം രൂപത നല്‍കിയ സാന്താ അനസ്താസിയ മൈനര്‍ ബസിലിക്കയുടെ റെക്ടറായി തൃശൂര്‍ അതി രൂപതയിലെ വൈദികനായ ഫാ. ബാബു പാണാട്ടുപറമ്പില്‍ നിയമിതനായി. റോം രൂപത യുടെ അതിര്‍ത്തിയില്‍ താമസിക്കുന്ന സീറോമലബാര്‍ വിശ്വാസികളുടെ ചാപ്ലെയിനായും അദ്ദേഹം നിയമിക്കപ്പെട്ടിട്ടുണ്ട്. സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിര്‍ദ്ദേശപ്രകാരമാണ് റോം രൂപതയ്ക്കുവേണ്ടിയുള്ള മാര്‍പാപ്പയുടെ വികാരി ജനറാള്‍ കര്‍ദിനാള്‍ ആഞ്ചലോ ദെ ദൊണാത്തിസ് പുതിയ […]

Share News
Read More

കോവിഡ്:സംസ്ഥാന പൊലീസ് ആസ്ഥാനം അടച്ചു

Share News

തിരുവനന്തപുരം :പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന പൊലീസ് ആസ്ഥാനം അടച്ചു. രണ്ടു ദിവസത്തേക്കാണ് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് അടച്ചത്. അണുവിമുക്തമാക്കിയശേഷം ഓഫീസ് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അവധി ദിനമായതിനാല്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങളുടെ വിലയിരുത്തല്‍. പൊലീസ് ആസ്ഥാനത്ത് റിസപ്ഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഒരു എസ്‌ഐക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓഫീസ് അടച്ച്‌ അണുനശീകരണം നടത്താന്‍ തീരുമാനിച്ചത്.

Share News
Read More

24മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 57,117 പേർക്ക്

Share News

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് രോഗവ്യാപനത്തിന് ശമനമില്ല. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ് പ്രതിദിന കണക്കാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത് . കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 57,117 പേര്‍ക്കാണ് കോവിഡ് രോഗബാധ കണ്ടെത്തിയത്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷത്തിന് അടുത്തെത്തി. ഇതുവരെ കോവിഡ് ബാധിച്ചത് 16,95,988 ആളുകള്‍ക്കാണ്. ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത് 764 പേരാണ്. ഇതോടെ കോവിഡ് ബാധിച്ച്‌ ഇന്ത്യയില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം 36,511 ആയി. […]

Share News
Read More

കഴിഞ്ഞ ദിവസം അ​ന്ത​രി​ച്ച സോ​ഷ്യ​ലി​സ്റ്റ് നേ​താ​വ് ദേ​വ​സി ആ​ലു​ങ്ക​ലി​ന് കോ​വി​ഡ്

Share News

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് അ​ന്ത​രി​ച്ച പ്ര​മു​ഖ സോ​ഷ്യ​ലി​സ്റ്റ് നേ​താ​വ് ദേ​വ​സി ആ​ലു​ങ്ക​ലി​ന്(80) കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്നാണ് മരണം എന്നാണ് കരുതിയിരുന്നത്. എന്നാൽ മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമല്ല. ദേവസിയുടെ മകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Share News
Read More

പഞ്ചാബിൽ വ്യാജമദ്യം കഴിച്ച് 38 മരണം

Share News

ചണ്ഡീഗഡ്: പഞ്ചാബിൽ വ്യാജമദ്യം കഴിച്ച് വിവിധ ജില്ലകളിലായി 38 പേർ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഴുവൻ കുറ്റവാളികളും ശിക്ഷിക്കപ്പെടുമെന്നും സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു. അമൃത്സർ, ബട്ടാല, തരൺ തരൺ ജില്ലകളിലായാണ് ബുധനാഴ്ച രാത്രി വ്യാജമദ്യം കഴിച്ച് ആളുകൾ മരിച്ചത്. ആദ്യത്തെ അഞ്ച് മരണവും റിപ്പോർട്ട് ചെയ്തത് അമൃത്സറിലാണ്. വെള്ളിയാഴ്ച അഞ്ച് പേർ കൂടി ബട്ടാല ജില്ലയിൽ മരിച്ചു. തരൺ തരണിൽ നാല് പേരും […]

Share News
Read More

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

Share News

ഇടുക്കി: സംസ്ഥാനത്ത്​ ഒരു കോവിഡ്​ മരണം കൂടി. ഇടുക്കി സ്​പെഷ്യൽ ബ്രാഞ്ച്​ എസ്​.ഐ അജിതൻ (55) ആണ്​ മരിച്ചത്​. സംസ്ഥാനത്ത്​ ആദ്യമായാണ്​ ഒരു പൊലീസുദ്യോഗസ്ഥർ കോവിഡ്​ ബാധിച്ച്​ മരിക്കുന്നത്​. വെള്ളിയാഴ്​ച രാത്രി 11.45ഓടെ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. അജിതൻ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. തുടർന്ന്​ ഹൃദയസംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന്​ കോട്ടയം മെഡിക്കൽ കോളജിലേക്ക്​ മാറ്റുകയായിരുന്നു. ഇൗ സമയം ഇദ്ദേഹത്തിന്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നുവെന്നാണ്​ വിവരം. അജിത​​െൻറ സംസ്​കാര നടപടികൾ കോവിഡ്​ പ്രോ​ട്ടോക്കോൾ […]

Share News
Read More