14ാം വയസില്‍ വിവാഹം കഴിച്ചു; രണ്ടു പെണ്‍മക്കളുമായി പ്രാരാബ്ധ ജീവിതം നയിച്ച 10ാം ക്ലാസ് പോലും പാസ്സാകാത്ത വീട്ടമ്മ ഐ.പി.എസ് നേടിയത് എങ്ങനെയെന്ന് കണ്ടോ? കൈയടിക്കും കഥ
പലരും ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ ഉണ്ടാകുമ്പോൾ പലപ്പോഴും വിധിയെ പഴിച്ചും മറ്റുള്ളവരുടെ പുറത്ത് കുറ്റംചാരിയും രക്ഷപ്പെടാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, അപൂര്‍വ്വം ചിലര്‍ അത്തരം പരാജയങ്ങളില്‍ സ്വയം പരിതപിച്ച് സമയം കളയാറില്ല. മറിച്ച് അവര്‍ അവരുടെ സ്വപ്നം സാക്ഷാത്കരിക്കാനായി കഠിനമായി പരിശ്രമിക്കുന്നു. മുംബൈയുടെ ‘ലേഡി സിങ്കം’ എന്നറിയപ്പെടുന്ന എന്‍.അംബിക അത്തരമൊരു ധീരയായ സ്ത്രീയാണ്. ജീവിതത്തിലെ ഓരോ പരാജയങ്ങളെയും മറികടന്ന് അവര്‍ വിജയം വരിച്ചു, അതിന് അവരെ സഹായിച്ചതോ അവരുടെ ഭര്‍ത്താവും. അംബികയ്ക്ക് വെറും 14 വയസ്സ് പ്രായമുള്ളപ്പോഴാണ് തമിഴ്നാട്ടിലെ ദിണ്ടിക്കലിലെ […]
Read Moreഅപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്നേഹപൂർവ്വം അറിയിക്കുന്നു-രമേശ് ചെന്നിത്തല
വ്യക്തിപരമായി ഒരു സന്തോഷവാർത്ത. ഞങ്ങളുടെ കുടുംബത്തിൽ ഒരു പുതിയ അംഗം എത്തി. മകൻ ഡോ. രോഹിത്തിന്റെയും ഡോ. ശ്രീജയുടെയും മകനാണ് പുതിയ അംഗം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.ഞാനും അനിതയും അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്നേഹപൂർവ്വം അറിയിക്കുന്നു. ഫേസ്ബുക്കിലൂടെ പ്രതിപക്ഷ നേതാവായ ശ്രീ രമേശ് ചെന്നിത്തല സന്തോഷം പങ്കുവെച്ചു .
Read Moreപ്രൊജക്ട് മാനേജർ: കരാർ നിയമനം
തൃശ്ശൂർ ജില്ലാ നിർമ്മിതികേന്ദ്രത്തിൽ പ്രൊജക്ട് മാനേജരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എൻജിനീയറിംഗിൽ ബിരുദം. പ്രായം 56നും 65നും മധ്യേ. ശമ്പളം പ്രതിമാസം 65,000 രൂപ. നിയമനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്. സംസ്ഥാന സർക്കാർ/ സർക്കാർ പൊതു മേഖലാ സ്ഥാപനങ്ങളിൽ നിന്നും എക്‌സിക്യൂട്ടീവ് എൻജിനീയറുടെ തസ്തികയിൽ 7 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. യോഗ്യതയുള്ളവരെ അഭിമുഖത്തിന് വിളിക്കും. വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ, […]
Read Moreകിഫ്‌ബി : യുഡിഎഫിനെ ചാരി ഐസക്കിന് രക്ഷപ്പെടാനാകില്ലെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: കിഫ്ബിയില്‍ നടക്കുന്ന ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നടപടികളുമായി കൂട്ടിക്കെട്ടി രക്ഷപ്പെടാനുള്ള ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ തന്ത്രം വിലപ്പോകില്ലെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2002ല്‍ 10 കോടിയും 2003ല്‍ 505 കോടിയും രൂപയുമാണ് വന്‍കിട പദ്ധതികള്‍ക്ക് കടമെടുത്തത്. രാജ്യത്തിനകത്തു നിന്നാണ് ഈ തുക സമാഹരിച്ചത്. 2008ല്‍ തിരിച്ചടവ് പൂര്‍ത്തിയായി. എന്നാല്‍ ഇടതുസര്‍ക്കാര്‍ ഭരണഘടനയുടെ 293(1) അനുച്ഛേദം ലംഘിച്ച് 2150 കോടി രൂപയുടെ മസാല ബോണ്ട് 9.773 ശതമാനം […]
Read Moreതിരഞ്ഞെടുപ്പ് പ്രചരണം സംബന്ധിച്ച രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. രണ്ട് സമുദായങ്ങള്‍ തമ്മിലോ ജാതികള്‍ തമ്മിലോ ഭാഷ വിഭാഗങ്ങള്‍ തമ്മിലോ നിലനില്‍ക്കുന്ന സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്. മറ്റു പാര്‍ട്ടികളെ കുറിച്ചുള്ള വിമര്‍ശനം അവരുടെ നയപരിപാടികളെ കുറിച്ച് മാത്രമാകണം. എതിര്‍ രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും അവരുടെ സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചരണം പാടില്ല. തെളിവില്ലാത്ത ആരോപണങ്ങള്‍ എതിര്‍കക്ഷിയെ കുറിച്ചോ അവരുടെ പ്രവര്‍ത്തകരെ പറ്റി ഉന്നയിക്കരുത്.2. ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയാക്കരുത്. ജാതി മത വികാരങ്ങള്‍ മുതലെടുത്ത് വോട്ട് പിടിക്കുന്നത് കുറ്റകരമാണ് 3. നാമനിര്‍ദേശ […]
Read Moreശബരിമല: സുഗമ ദര്‍ശനത്തിന് ക്രമീകരണം പൂര്‍ത്തിയായി
ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം നല്‍കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുമാണ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയത്. ഇത്തവണ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് കുടിവെള്ള വിതരണത്തിനുള്ള പ്രത്യേക സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഓഷധ ജലമാണ് വിതരണം നടത്തുക. പമ്പ ഗണപതി കോവിലിനടുത്താണ് കൗണ്ടര്‍ സ്ഥാപിച്ചിട്ടുള്ളത്. ഒരു ലിറ്റര്‍ വെള്ളം കൊള്ളുന്ന […]
Read Moreകേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്
തൃശ്ശൂര്‍: നവംബര്‍ 16 മുതല്‍ 19 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയമഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്അ റിയിച്ചു.ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു […]
Read Moreസംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ചൊവ്വാഴ്ച ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ജാഗ്രതാ നിർദേശമില്ല. നവംബർ 19 വരെ കേരളത്തിന്റെ പലമേഖലകളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
Read More