പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ഏ​തൊ​രാ​ള്‍​ക്കും ഇ​ഷ്ട​മു​ള്ള മ​തം തെ​ര​ഞ്ഞെ​ടു​ക്കാം: സു​പ്രീം​കോ​ട​തി

Share News

ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ഏ​തൊ​രാ​ള്‍​ക്കും ഇ​ഷ്ട​മു​ള്ള മ​തം തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര​മു​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി. നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​നം ത​ട​യാ​ന്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്ന ഹ​ര്‍​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് ജ​സ്റ്റീ​സ് ആ​ര്‍.​എ​ഫ്. ന​രി​മാ​ന്‍, ബി.​ആ​ര്‍. ഗ​വാ​യ്, ഹൃ​ഷി​കേ​ശ് റോ​യ് എ​ന്നി​വ​ര​ട​ഞ്ഞി​യ ബെ​ഞ്ച് വി​ധി പ​റ​ഞ്ഞ​ത്. 18 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള ഒ​രാ​ളെ, അ​വ​ര്‍​ക്ക് ഇ​ഷ്ട​മു​ള്ള മ​തം തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തി​രി​ക്കാ​ന്‍ ഒ​രു കാ​ര​ണ​മി​ല്ലെ​ന്നും ബെ​ഞ്ച് സൂ​ചി​പ്പി​ച്ചു. ഇ​ത്ത​രം ഹ​ര്‍​ജി​ക​ള്‍ പ​ബ്ലി​സി​റ്റി​ക്ക് വേ​ണ്ടി മാ​ത്ര​മു​ള്ള​താ​ണെ​ന്നും കോ​ട​തി പ​രാ​മ​ര്‍​ശി​ച്ചു

Share News
Read More

ഹരിതകര്‍മ്മസേനയ്ക്ക് നന്ദി – വൃത്തിയുടെ പുതുപുത്തൻ മാതൃക നമ്മുടെ നാടിന് പരിചയപ്പെടുത്തുന്നതിന്.

Share News

ആളുകൾ കൂടുന്നതിനനുസരിച്ച് മാലിന്യവും ഉണ്ടാകും, അല്ലേ? ‘ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ’ എന്നൊരു പ്രയോഗം തന്നെ ഉണ്ടല്ലോ…! ആളൊഴിഞ്ഞ പൂരപ്പറമ്പിന്റെ അവസ്ഥ എന്താണെന്ന് നമുക്കറിയാം. വോട്ടിംഗ് കേന്ദ്രങ്ങളായിരുന്ന സ്‌കൂളുകളിലേക്ക് അത്തരത്തിലൊരു കാഴ്ച പ്രതീക്ഷിച്ചാണ് ജീവനക്കാര്‍ എത്തിയത്. പക്ഷേ അവര്‍ ഞെട്ടി. മുൻപത്തേക്കാൾ വൃത്തിയായിരിക്കുന്നു അവിടങ്ങളെല്ലാം. ഹരിതകർമ്മസേനയ്ക്ക് നന്ദി. തിരഞ്ഞെടുപ്പ് ദിവസം ഏറെ വൈകിയും കർമ്മനിരതരായിരുന്നു ഹരിതകർമ്മസേനാംഗങ്ങൾ. പോളിംഗ് സ്‌റ്റേഷനുകളുടെ മുക്കും മൂലയും വൃത്തിയാക്കിയാണ് അവർ മടങ്ങിയത്. എങ്ങനെയെങ്കിലും ജോലി തീർത്ത് മടങ്ങുക എന്നതല്ല ഹരിതകർമ്മസേനയുടെ രീതി. തങ്ങളുടെ കർത്തവ്യം […]

Share News
Read More

രാജ്യത്ത് കോവിഡ് ഗുരുതരം: നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

Share News

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗവ്യാപനം ഗുരുതരമായി തുടരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരുകയാണ്. കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം കൂട്ടി രോഗനിയന്ത്രണം നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിദിന രോഗബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നതോടെ, നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. പരിശോധന നിരക്ക് കൂട്ടുന്നതിനൊപ്പം വാക്‌സിനേഷനും വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. രോഗവ്യാപനം കൂടുന്ന മേഖലകളില്‍ രാത്രികാല കൊറോണാ കര്‍ഫ്യൂ പ്രഖ്യാപിക്കണം. 70 ശതമാനം ആര്‍ടിപിസിആര്‍ പരിശോധനകളെങ്കിലും […]

Share News
Read More

കേരള രാഷ്ട്രീയത്തിലെ ഇതിഹാസം മാണിസാറിൻ്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് രണ്ടുവർഷം.

Share News

അരനൂറ്റാണ്ട് കാലം നിയമസഭാ പ്രതിനിധിയായും ഭരണാധികാരിയായും കേരളത്തിൻ്റെ വികസന- കാരുണ്യ പദ്ധതികൾക്ക് രൂപം നൽകിയ മാണിസാറിൻ്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം.

Share News
Read More

കോവിഡ് 19: നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും കര്‍ശനമാക്കുന്നു.

Share News

കോവിഡ് 19 രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. ക്രമസമാധാനവിഭാഗം എഡിജിപി , മേഖല ഐജിമാര്‍, ഡിഐജിമാര്‍ എന്നിവരെ കൂടാതെ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും സബ്ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്കും ജില്ല പോലീസ് മേധാവിമാര്‍ക്കുമാണ് അടിയന്തര സന്ദേശം നല്‍കിയത്. മാസ്ക് കൃത്യമായി ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് നിര്‍ദ്ദേശം. നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനുള്ള നോഡല്‍ ഓഫീസറായി ക്രമസമാധാന വിഭാഗം എഡിജിപി വിജയ് എസ് […]

Share News
Read More

ഉമ്മൻ ചാണ്ടിക്ക് കോവിഡ്

Share News

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസമായി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ച മുന്‍ മുഖ്യമന്ത്രിയെ ഉടന്‍ സ്വകാര്യ ആശുപത്രിലേക്ക് മാറ്റും. മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രില്‍ പ്രവേശിച്ചിരിക്കുകയാണ്. പിണറായിയുടെ മകള്‍ വീണയ്ക്കും, വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്താകെ തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്.

Share News
Read More

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്

Share News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് പോസിറ്റീവ് സ്ഥീരികരിച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവർ പി.പി.ഇ. കിറ്റ് ധരിച്ചാണ് തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനെത്തിയത്..മരുമകൻ മുഹമ്മദ് റിയാസിനും കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങളില്ലെന്നാണ് വിവരം. മുഖ്യമന്ത്രി ക്വാറന്റീനിൽ കഴിയവെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മുഖ്യമന്ത്രിയെ മാറ്റും എന്നാണറിയുന്നത്.

Share News
Read More

വ്യാഴാഴ്ച 4353 പേര്‍ക്ക് കോവിഡ്; 2205 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളവര്‍ 33,621 ആകെ രോഗമുക്തി നേടിയവര്‍ 11,10,283 കഴിഞ്ഞ 24 മണിക്കൂറിനിടെ 63,901 സാമ്പിളുകള്‍ പരിശോധിച്ചു വ്യാഴാഴ്ച 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസര്‍ഗോഡ് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125 എന്നിങ്ങനേയാണ് […]

Share News
Read More

*കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത – ഇടുക്കി, തൃശ്ശൂർ, എറണാകുളം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട്.*

Share News

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം* കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത – ഇടുക്കി, തൃശ്ശൂർ, എറണാകുളം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് .**2021 ഏപ്രിൽ 11 : ഇടുക്കി, തൃശ്ശൂർ* *2021 ഏപ്രിൽ 12 : ഇടുക്കി, എറണാകുളം, വയനാട്*ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.* പുറപ്പെടുവിച്ച സമയം-1 PM, 08/04 /2021** KSEOC-KSDMA-IMD*

Share News
Read More

ബൂത്തുകളിൽ കണ്ണടയ്ക്കാതെ അക്ഷയ

Share News

നിയമസഭ തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ 50 ശതമാനം ബൂത്തുകളിൽ ഏർപ്പെടുത്തിയ ക്യാമറ നിരീക്ഷണം വിജയകരമായത് അക്ഷയയുടെ കൂടി നേട്ടമാകുന്നു. സംസ്ഥാനത്തെ 20,000 ബൂത്തുകളിലാണ് വെബ് കാസ്റ്റിങ് ഏർപ്പെടുത്തിയിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശ പ്രകാരം ജില്ലയിലെ 1750 ബൂത്തുകളിൽ ക്യാമറ നിരീക്ഷണം ഒരുക്കി. ബി.എസ്.എൻ.എൽ, കെൽട്രോൺ എന്നിവരുടെ സാങ്കേതിക സഹായത്തോടെയായിരുന്നു പദ്ധതി നടപ്പാക്കിയത്. ഗ്രാമാന്തരങ്ങൾ തോറുമുള്ള ബി.എസ്.എൻ.എലിൻ്റെ ഇൻ്റർനെറ്റ് ശൃംഖലയാണ് ഇതിനായി ഉപയോഗിച്ചത്. ശനിയാഴ്ച മുതൽ ജില്ലാ ആസ്ഥാനത്ത് കൺട്രോൾ റും പ്രവർത്തനമാരംഭിച്ചിരുന്നു. അക്ഷയയുടെ നേതൃത്വത്തിൽ 1750 ബൂത്തുകളിലേക്ക് കരാർ […]

Share News
Read More