വിഡി സതീശൻ്റെ പ്രഖ്യാപനം വന്നു; ചെന്നിത്തല കന്റോൺമെൻ്റ് ഹൗസിൻ്റെ പടിയിറങ്ങി; താമസം മാറിയത് ഈശ്വര വിലാസം റോഡിലെ സ്വന്തം വീട്ടിലേക്ക്

Share News

തിരുവനന്തപുരം: വിഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തെന്ന കോൺഗ്രസ് പ്രഖ്യാപനത്തിന് പിന്നാലെ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞു. തിരുവനന്തപുരത്തെ ഈശ്വര വിലാസം റോഡിലെ സ്വന്തം വീട്ടിലേക്കാണ് ചെന്നിത്തല താമസം മാറിയത്. ദിവസങ്ങൾ നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഇന്നാണ് കേരളത്തിലെ പ്രതിപക്ഷ നേതാവിന് സംബന്ധിച്ച് എഐസിസി തീരുമാനം പ്രഖ്യാപിച്ചത്.

Share News
Read More

ആരോഗ്യരംഗം ഏറെ കലുഷിതമായിരിക്കുന്ന ഒരവസരത്തിലാണ് ശ്രീമതി വീണ ജോർജ് കേരളത്തിന്റെ സമഗ്ര ആരോഗ്യസംരക്ഷണത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്. |ഡോ ജോർജ് തയ്യിൽ

Share News

ചിലരങ്ങിനെയാണ്, കാലമവരെ രണ്ടു കൈകളും ചേർത്തുപിടിച്ചു ഭദ്രമായി മുന്നോട്ടുകൊണ്ടുപോകും. ജീവിതശുദ്ധിയും ആത്മധൈര്യവും നിശ്ചയദാർഢ്യവും നൈതികസമ്പന്നതയും മാത്രം കൈമുതലായി ഉണ്ടായാൽ മതി, പിന്നെ ഒന്നുമറിയേണ്ട കാലം അവരെ സ്വർണച്ചെപ്പു തുറന്ന് ഉയർച്ചയിൽനിന്നു ഉയർച്ചയിലേക്ക് കൊണ്ടുപൊയ്ക്കൊള്ളും. പ്രതിയോഗികളുടെ ക്രൂരവിനോദങ്ങൾക്കൊന്നും ഇരയാകാൻ കാലം അവരെ വിട്ടുകൊടുക്കില്ല. ചുരുക്കത്തിൽ, സർവ ഗ്രാഹിയായ കാലം വരച്ച വരികളിലൂടെ സുധീരം അവർ നടന്നുകയറും, പടികളും പടികളും ചവിട്ടി വിജയങ്ങളിലേക്ക്. ഞാൻ പറഞ്ഞുവരുന്നത് നമ്മുടെ ഇപ്പോഴത്തെ ബഹു. ആരോഗ്യമന്ത്രി വീണ ജോർജിനെപ്പറ്റിയാണ്. ബഹുമുഖപ്രതിഭയുള്ള വ്യക്തി, സ്കൂൾകലോത്സവങ്ങളിൽ കലാതിലകം, […]

Share News
Read More

കോവിഡുമായി ബന്ധപ്പെട്ട് യുവാക്കളിൽ മരണനിരക്ക് കൂടുന്നതിന് ഉള്ള ചില കാരണങ്ങൾ ആണ് ഈ വീഡിയോ…..

Share News

What is Happy Hypoxia and how is it a ‘silent killer in COVID patients/2nd wave /ഹാപ്പിഹൈപ്പോക്സിയ What is Happy Hypoxia and how is it a ‘silent killer in COVID patients As the second wave of the Covid-19 pandemic rages, young people are now reporting severe lung infections and “unpredictable” symptoms. The latest to join the […]

Share News
Read More

അട്ടപ്പാടിയിലെ മുരുഗുള ഊരിലേക്ക് ഭവാനിപ്പുഴ മുറിച്ച് കടന്ന് പോകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പ്രതിബന്ധങ്ങളെ വകവെയ്ക്കാതെ നടത്തുന്ന സേവനത്തിൻ്റെ പ്രത്യക്ഷസാക്ഷ്യമാണ്.

Share News

പുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ സുകന്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ വാസു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൈജു, ഡ്രൈവര്‍ സജേഷ് എന്നിവരാണ് ജീവന്‍ പണയംവെച്ചും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായത്. മുപ്പത് പേരെ പരിശോധനയ്ക്ക് വിധേയരാക്കി. കോവിഡ് സ്ഥിരീകരിച്ച ഏഴു പേരെ പുതൂര്‍ ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് മാറ്റി. ഊരിലെ മറ്റുള്ളവര്‍ക്ക് സുരക്ഷാ മുൻകരുതലുകൾ സ്വീകരിയ്ക്കുന്നതിനുള്ള മാർഗ്ഗനിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് മന്ത്രി നൽകി. ഊരിലുള്ളവരുടെ ഭയം അകറ്റി ആത്മവിശ്വാസം നല്‍കുകയെന്നതായിരുന്നു ഏറെ പ്രധാനം.സംസ്ഥാനത്തെ മുഴുവന്‍ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ പരിശോധന […]

Share News
Read More

ഇന്ന് 26,347 പേർക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്: 123 ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ

Share News

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 26,347 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1830 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3720, തിരുവനന്തപുരം 3110, എറണാകുളം 3109, പാലക്കാട് 1789, കൊല്ലം 2411, തൃശൂര്‍ 2395, ആലപ്പുഴ 2162, കോഴിക്കോട് 1911, കോട്ടയം 1632, കണ്ണൂര്‍ 1133, ഇടുക്കി 972, പത്തനംതിട്ട 841, കാസര്‍ഗോഡ് 684, വയനാട് 478 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 214 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും […]

Share News
Read More

മാനവരാശിക്കാകെ പ്രയോജനകരമായ രീതിയിൽ മാറേണ്ട വകുപ്പാണ് വനം വകുപ്പ്.|മന്ത്രി എ.കെ ശശീന്ദ്രൻ

Share News

വനം വകുപ്പ് മന്ത്രിയായി ചാർജ്ജെടുത്തശേഷം മന്ത്രി എ.കെ ശശീന്ദ്രൻ വനം ആസ്ഥാനത്ത് മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. വനംവകുപ്പിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും സുതാര്യവും കാര്യക്ഷമവുമാക്കും. മാനവരാശിക്കാകെ പ്രയോജനകരമായ രീതിയിൽ മാറേണ്ട വകുപ്പാണ് വനം വകുപ്പ്. അതിന്വകുപ്പിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനോപകാരപ്രദവും സത്യസന്ധവുമായി തീരേണ്ടതുണ്ട്. ജന ക്ഷേമ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥർക്ക് ഉണ്ടായേക്കാവുന്ന പ്രതിസന്ധികളിൽ സർക്കാർ ഒപ്പമുണ്ടാവും. മറിച്ചുള്ള സമീപനങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കും.-മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു . അടിയന്തിര പ്രാധാന്യമുള്ള പദ്ധതികളുടെ ലിസ്റ്റ് തയ്യാറാക്കാനും ദീർഘകാലാടിസ്ഥാനത്തിൽ […]

Share News
Read More

ഗതാഗത വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ സഹകരണം നല്‍കിയ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയവര്‍ക്കും അടിയന്തിര സാഹചര്യങ്ങളില്‍ സഹകരിച്ച ഗതാഗത മേഖലയിലെ സംഘടനകള്‍ക്കും പൊതു ജനങ്ങള്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി |മന്ത്രി എ.കെ ശശീന്ദ്രൻ

Share News

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലയളവില്‍ ജനങ്ങളുമായി ഏറെ സമ്പര്‍ക്കമുള്ള ഗതാഗത വകുപ്പിന്റെ ചുമതലയായിരുന്നു വഹിച്ചിരുന്നത്. ബഹു. മുഖ്യമന്ത്രിയുടെയും ബഹു: ധനകാര്യ മന്ത്രി ശ്രി തോമസ്‌ ഐസ്സക്കിന്റെയും മറ്റ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും നിസ്സീമമായ സഹകരണം ഈ കാലയളവില്‍ എനിക്ക് ലഭിച്ചു. ഗതാഗത വകുപ്പില്‍ ഒട്ടനവധി സുപ്രധാന മാറ്റങ്ങള്‍ക്ക് ഇക്കാലയളവ് സാക്ഷ്യം വഹിച്ചു. ഗതാഗതമേഖലയുമായി ബന്ധപ്പെട്ട എല്ലാവിധ സൗകര്യങ്ങളും ജനങ്ങള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കുക എന്നതായിരുന്നു എല്‍ ഡി എഫ്‌ സര്‍ക്കാരിന്റെയും, വകുപ്പിന്റെയും പ്രഖ്യാപിത ലക്ഷ്യം. കടക്കെണിയില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സിയെ കരകയറ്റുന്നതിനും, […]

Share News
Read More

തിരുവമ്പാടിയുടെ നിയുക്ത എംഎൽഎ ശ്രീ ലിന്റോ ജോസഫിന് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ 22/05/21 ശനിയാഴ്ച വൈകിട്ട് ഏഴു മണിക്ക് അനുമോദന യോഗം സംഘടിപ്പിക്കുന്നു.

Share News

കർഷക ജനശബ്ദത്തിന്റെയും ഓയിസ്ക തിരുവമ്പാടി ചാപ്റ്ററിന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹിക-സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ തിരുവമ്പാടിയുടെ നിയുക്ത എംഎൽഎ ശ്രീ ലിന്റോ ജോസഫിന് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ 22/05/21 ശനിയാഴ്ച വൈകിട്ട് ഏഴു മണിക്ക് അനുമോദന യോഗം സംഘടിപ്പിക്കുന്നു. ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന പ്രോഗ്രാം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ ഉത്ഘാടനം ചെയ്യും. https://fb.me/e/Ni8IPtcQ Facebook-ൽ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

Share News
Read More

കേരളത്തിൽ പരമ്പരാഗതമായി നിലനിൽക്കുന്ന പ്രതിപക്ഷ രാഷ്ട്രീയം എന്ന ജനാധിപത്യ വ്യവസ്ഥിതി ഏറെ മാറ്റങ്ങൾക്ക് വിധേയമാക്കേണ്ട കാലം കഴിഞ്ഞു.

Share News

പ്രതിപക്ഷം “നിഴൽ മന്ത്രിസഭ”രൂപീകരിക്കണം, അടുത്ത തവണയെങ്കിലും രക്ഷപ്പെട്ടേക്കും ന്യൂനപക്ഷ ക്ഷേമവകപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു എന്ന സന്തോഷവാർത്തയ്ക്കു തുല്യമാണ് പ്രതിപക്ഷ നേതാവായി വി.ഡി.സതീശൻ എന്ന കറകളഞ്ഞ കോൺഗ്രസ് നേതാവ് വന്നു എന്നറിഞ്ഞതും. പതിറ്റാണ്ടുകളായി രാഷ്ട്രീയ ഗോഥയിൽ അവിശ്രമം പോരാടി തളർന്നുപോയ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമെല്ലാം രാഷ്ട്രീയരംഗവേദിയുടെ പിന്നാമ്പുറത്തിരുന്ന് ഇനി അൽപം വിശ്രമിക്കന്നത് എന്തുകൊണ്ടും അവർക്ക് നല്ലതാണ്. നാടിനു വേണ്ടി നിങ്ങൾ ചെയ്ത എല്ലാ നന്മകൾക്കും നന്ദി! കേരളത്തിൽ പരമ്പരാഗതമായി നിലനിൽക്കുന്ന പ്രതിപക്ഷ രാഷ്ട്രീയം എന്ന […]

Share News
Read More

കോവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ മലയാളത്തിന്റെ പ്രിയ നടന്‍ ശ്രീ. മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ നന്ദി.

Share News

പിറന്നാള്‍ ദിനത്തില്‍ ഒന്നരക്കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് ശ്രീ മോഹൻലാൽ തന്നത്. ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്‌സ-റേ മെഷീനുകള്‍ എന്നിവയുള്‍പ്പെടെയാണ് സംഭവനയായി ലഭിച്ചിരിക്കുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളിലേക്ക് ആവശ്യമായ ഓക്‌സിജന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സഹായവും നല്‍കിയിട്ടുണ്ട്.

Share News
Read More