സിഎഎ ഉടന്‍ നടപ്പാകും: വിജ്ഞാപനമിറക്കി ആഭ്യന്തരമന്ത്രാലയം

Share News

ന്യൂഡല്‍ഹി: 2019-ലെ ദേശീയ പൗരത്വനിയമ ഭേദഗതി (സിഎഎ) ഉടന്‍ നടപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കി. ഇതിനുമുന്നോടിയായി രാജ്യത്തെ മുസ്​ലിം ഇതര അഭയാര്‍ഥികളില്‍ നിന്ന്​ പൗരത്വത്തിന്​ കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ അഭയാര്‍ത്ഥികളായി എത്തിയവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം അഭയാര്‍ഥികള്‍ക്ക് പൗരത്വം ലഭിക്കില്ല. മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കാണ് പൗരത്വത്തിനായി […]

Share News
Read More

പൊതിച്ചോറിൽഒളിപ്പിച്ചകരുതൽ|കരുണയുടെ കരുതലായിരുന്നു അത്…..

Share News

ഭക്ഷണപ്പൊതികളിൽ ഒളിപ്പിച്ചു വച്ച കാരുണ്യത്തിന്റെ കരുതൽ…. . പതിവു പോലെ കാലടി പോലീസ് പട്ടണത്തിലെ നിർധനർക്ക് ഉച്ച ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ആയിരത്തിലേറെ പൊതികൾ …! പലയിടങ്ങളിൽ നിന്നും ശേഖരിച്ചതായിരുന്നു അവ.ഭക്ഷണം കഴിക്കാൻ പൊതിതുറന്ന ചിലർ അത്ഭുതം കൊണ്ടു. ചോറിൻെറ കൂടെ പ്രത്യേകം പൊതിഞ്ഞ് നൂറിന്റേയും , ഇരുന്നൂറിന്റേയും നോട്ടുകൾ… സുരക്ഷിതമായിരിക്കണമെന്നും, പ്രാർത്ഥന കൂടെയുണ്ടെന്നും കാണിച്ച് ഒരു കത്തും. ചിലർ സംഭവം സോഷ്യൽ മീഡിയായിൽ പങ്കു വച്ചു. മറ്റു ചിലർ സ്റ്റേഷനിലേക്ക് വിളിച്ച് നന്ദി അറിയിച്ചു. ഈ […]

Share News
Read More

80:20 അനുപാതം: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രൻ

Share News

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പിൽ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ കുറിച്ച് സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഇടതുമുന്നണിയും സർക്കാരും ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിയിൽ രണ്ട് ഘടകകക്ഷികൾ വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്. ഹൈക്കോടതി വിധി സ്വാ​ഗതാർഹമെന്ന് ഒരു ഘടകകക്ഷി പറയുമ്പോൾ വിധിക്കെതിരെ അപ്പിൽ പോകുമെന്നാണ് മറ്റൊരു ഘടകകക്ഷി പറയുന്നത്. മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണം. മതന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കാക്കി തിരഞ്ഞെടുപ്പിൽ […]

Share News
Read More

ന്യൂനപക്ഷ സ്കോളർഷിപ്പ് കാര്യത്തിൽ എല്ലാവർക്കും തുല്യത നൽകണമെന്നും,80:20 അനുപാതത്തിൽ അത് വിതരണം ചെയ്തു വരുന്ന കേരള സർക്കാർ ഉത്തരവുകൾ ഹൈക്കോടതി ഡി വിഷൻ ബഞ്ച് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദാക്കിയതു് എല്ലാ കേരളീയരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. |മിസോറാം ഗവർണർ ശ്രീ പി.എസ് ശ്രീധരൻ പിള്ള

Share News

80:20 അനുപാതം കോടതി വിധിയുടെ പൊരുൾ എല്ലാവരും ഉൾക്കൊള്ളണം. ബഹു.മിസോറാം ഗവർണർ ശ്രീ പി.എസ് ശ്രീധരൻ പിള്ളക്ക് വേണ്ടി പുറപ്പെടുവിക്കുന്ന പ്രസ്താവന: ന്യൂനപക്ഷ സ്കോളർഷിപ്പ് കാര്യത്തിൽ എല്ലാവർക്കും തുല്യത നൽകണമെന്നും,80:20 അനുപാതത്തിൽ അത് വിതരണം ചെയ്തു വരുന്ന കേരള സർക്കാർ ഉത്തരവുകൾ ഹൈക്കോടതി ഡി വിഷൻ ബഞ്ച് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദാക്കിയതു് എല്ലാ കേരളീയരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. വിവേചന രഹിതമായി തുല്യതയോടെ ക്ഷേമ കാര്യങ്ങൾ നടപ്പാക്കണമെന്ന ഭരണഘടനാ കല്പനയുടെ വിജയമാണിത്. തുറന്ന മനസ്സോടെ സൗഹാർദ്ദ അന്തരീക്ഷം […]

Share News
Read More

ന്യൂനപക്ഷ വിവേചനം: ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കെസിബിസി

Share News

കൊച്ചി: ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ 80:20 എന്ന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ കേരള കത്തോലിക്ക മെത്രാന്‍ സമിതി സ്വാഗതം ചെയ്തു. ജനസംഖ്യാ അടിസ്ഥാനത്തില്‍ ആയിരിക്കണം ക്ഷേമ പദ്ധതികള്‍ വിതരണം ചെയ്യേണ്ടതെന്ന ഹൈക്കോടതിയുടെ നിരീക്ഷണവും സ്വാഗതാര്‍ഹമാണെന്നും ഈ വിധി ഏതെങ്കിലും ഒരു സമുദായത്തിനോ സമൂഹത്തിനോ എതിരാണ് എന്ന് കരുതുന്നില്ലെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി പറഞ്ഞു. വളരെ നീതി പൂര്‍വ്വമാണ് ഹൈക്കോടതി ഈ വിഷയം പഠിച്ചതും നിരീക്ഷിച്ചതും വിധി ന്യായത്തില്‍ കുറിച്ചിരിക്കുന്നതും. […]

Share News
Read More

ലക്ഷദ്വീപിൽ സംരക്ഷിക്കപ്പെടേണ്ടതെന്ത്? |ആരാധനാലയത്തിൽ മണിയടിക്കാനോ പ്രദക്ഷിണം നടത്താനോ മൈക്ക് ഉപയോഗിക്കാനോ അനുവാദമില്ലാത്ത പ്രദേശങ്ങൾ കേരളത്തിൽ ഇന്നും നിലവിലുണ്ട്.|

Share News

ലക്ഷദ്വീപിൽ സംരക്ഷിക്കപ്പെടേണ്ടതെന്ത്? ഭൂമിശാസ്ത്രപരമായി ഏറെ സവിശേഷതകളുള്ളതും ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിൽനിന്ന് അകന്നു സ്ഥിതിചെയ്യുന്നതുമായ ലക്ഷദ്വീപ്, ഭരണപരമായി ഇന്ത്യയുടെ ഭാഗമാണ്. സാംസ്കാരികമായി കേരളവുമായി, പ്രത്യേകിച്ച് മലബാറുമായാണ് ലക്ഷദ്വീപിന്‌ കൂടുതൽ ബന്ധമുള്ളത്. മുസ്‌ലിം ഭൂരിപക്ഷമുള്ള ലക്ഷദ്വീപിൽ ഏതാണ്ട് 97% ൽ അധികവും ഇസ്ലാം മത വിശ്വാസികളാണ്. അവരുടെ വിശ്വാസവും സാംസ്‌കാരിക തനിമയും ആധുനിക ലോകത്തിനു ചേർന്നവിധം സംരക്ഷിക്കപ്പെടേണ്ടതും, പരിരക്ഷിക്കപ്പെടേണ്ടതുമാണ്. ലക്ഷദ്വീപ് സമൂഹങ്ങളുടെ, ഭൂമിശാസ്ത്രപരമായ സവിഷേതകളും, പരിസ്ഥിതിയും, സാമ്പത്തിക സാഹചര്യങ്ങളും കണക്കിലെടുത്തുകൊണ്ടുള്ള പരിഷ്കരണ, വികസന പരിപാടികളാണ് അവിടെ നടപ്പാക്കേണ്ടത്. മാറ്റം അടിച്ചേൽപ്പിക്കപ്പെടുന്നു […]

Share News
Read More

ന്യൂനപക്ഷ അനുപാത വിവേചനം: ഹൈക്കോടതി വിധിയിലെ നിരീക്ഷണങ്ങള്‍ ഇങ്ങനെ

Share News

കൊച്ചി: ന്യൂനപക്ഷ അനുപാത വിവേചനത്തെ ചോദ്യം ചെയ്തുക്കൊണ്ട് പാലക്കാട് രൂപതാംഗമായ അഡ്വ.ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹര്‍ജ്ജിയില്‍ ഉണ്ടായ ഹൈക്കോടതി വിധി ക്രൈസ്തവര്‍ക്ക് പ്രതീക്ഷ പകരുന്ന ഒട്ടേറെ കാര്യങ്ങള്‍. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെന്‍സസ് അനുസരിച്ച് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് മെറിറ്റ് സ്കോളര്‍ഷിപ്പ് തുല്യമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നതടക്കം നിരവധി കാര്യങ്ങളാണ് 31 പേജുള്ള ഹൈക്കോടതി വിധിയില്‍ ഉള്ളത്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ അനുവദിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്നു […]

Share News
Read More

ഒരു കുടയും കുഞ്ഞുപെങ്ങളും. |ഇന്ന് മുട്ടത്തുവർക്കിയുടെ മുപ്പത്തിരണ്ടാം ചരമവാർഷിക ദിനം.. പ്രണാമം!!

Share News

ഓർമ്മയില്ലേ മുട്ടത്തുവർക്കിയുടെ ഒരുകുടയും കുഞ്ഞുപെങ്ങളും? കൊച്ചുന്നാളിൽ വായിച്ചു കരഞ്ഞ ആദ്യത്തെ പ്രിയ നോവലായിരുന്നു അത്. മഴയിൽ നനഞ്ഞൊട്ടി സ്കൂളിൽ കയറിച്ചെല്ലുന്ന ലില്ലി എന്ന കുഞ്ഞുപെങ്ങളും, അവളെ ജീവനുതുല്യം സ്നേഹിക്കുന്ന അവളുടെ കുഞ്ഞാങ്ങള ബേബിയും, ചില്ലു കൈപ്പിടിയിൽ കുരുവിയുടെ രൂപമുള്ള കുടയും അഞ്ചുപതിറ്റാണ്ടിനിപ്പുറവും മനസിൽ തിളങ്ങി നിൽക്കുന്നുവെങ്കിൽ അതിന്റെ കാരണം മുട്ടത്തുവർക്കിയുടെ രചനാരീതി തന്നെ. ആദ്യം നൊമ്പരമായും പിന്നെ സന്തോഷമായും കണ്ണുകളെ ഈറനണിയിച്ച നോവലായിരുന്നു ഒരു കുടയും കുഞ്ഞുപെങ്ങളും. കാലത്തിന്റെ മാറ്റങ്ങളെ അതിജീവിച്ച്‌ ഇപ്പോഴും അത് ജനഹൃദയങ്ങളിൽ തിളങ്ങി […]

Share News
Read More

വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നേരത്തെ നല്‍കും: പുതിയ മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍

Share News

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പല വിദേശ രാജ്യങ്ങളിലും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്.നിലവില്‍ രജിസ്‌ട്രേഷനായി ആധാര്‍ കാര്‍ഡ്, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഇവ നല്‍കിയിട്ടുള്ളവരുടെ സര്‍ട്ടിഫിക്കറ്റില്‍ അവയാണ് രേഖപ്പെടുത്തുക. അതുപോലെതന്നെ കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരം രണ്ടാം ഡോസ് […]

Share News
Read More

വെള്ളിയാഴ്ച 22,318 പേര്‍ക്ക് കോവിഡ്; 26,270 പേര്‍ രോഗമുക്തി നേടി

Share News

May 28, 2021 ചികിത്സയിലുള്ളവര്‍ 2,37,819 ആകെ രോഗമുക്തി നേടിയവര്‍ 22,24,405 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാമ്പിളുകള്‍ പരിശോധിച്ചു വെള്ളിയാഴ്ച പുതിയ ഹോട്ട് സ്‌പോട്ടില്ല കേരളത്തില്‍ വെള്ളിയാഴ്ച 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128, കണ്ണൂര്‍ 974, പത്തനംതിട്ട 728, കാസര്‍ഗോഡ് 534, ഇടുക്കി 501, വയനാട് 264 എന്നിങ്ങനേയാണ് ജില്ലകളില്‍ […]

Share News
Read More