ചരിത്ര വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തി; രാജിക്കത്ത് നല്‍കി , പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ ആഴ്ച തന്നെ

Share News

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയതിന് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തി.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് രാജിക്കത്ത് പിറണറായി വിജയന്‍ നല്‍കി . പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഏഴിനോ പത്തിനോ നടക്കാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഗവര്‍ണര്‍ രാജിക്കത്ത് അംഗീകരിച്ച് ഈ മന്ത്രിസഭയെ തന്നെ, കാവല്‍ മന്ത്രിസഭയായി തുടരാന്‍ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിജയികളെ വിജ്ഞാപനംചെയ്ത് പുതിയ നിയമസഭ രൂപവത്കരിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ്. അത് ചൊവ്വാഴ്ചയോടെയുണ്ടാവും. എല്‍ഡിഎഫ് മുഖ്യമന്ത്രിയെ നിശ്ചയിച്ച് ഗവര്‍ണറെ […]

Share News
Read More

“തന്റെ പഞ്ചായത്തില്‍ പോലും പിന്തുണ കിട്ടിയില്ല”; തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് ഇനിയില്ലെന്ന് അനില്‍ അക്കര

Share News

തൃശൂര്‍: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര.താന്‍ ഇനി തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്കില്ലെന്ന് അനില്‍ അക്കര പറഞ്ഞു. നിയമസഭയിലേക്കോ പാര്‍ലമെന്റ് രംഗത്തേക്കോ മത്സരിക്കാനില്ല. തന്റെ പഞ്ചായത്തില്‍ പോലും പിന്തുണ കിട്ടാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നും അനില്‍ അക്കര പറഞ്ഞു. അതേസമയം ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ പിന്നോട്ടില്ലെന്നും ആരോപണങ്ങള്‍ തെളിയിക്കുമെന്നും അനില്‍ അക്കര കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കരയെ 13,580 വോട്ടുകള്‍ക്കാണ് തോല്‍പിച്ചത്. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് എല്‍ഡിഎഫ് മണ്ഡലം […]

Share News
Read More

പ്രതി സന്ധി മാനേജമെന്റിനുള്ള സമ്മാനം കൂടിയാണ് ഈ തുടർ ഭരണം .

Share News

പിണറായി വിജയൻ മന്ത്രിസഭയുടെ നാളുകളിൽ പ്രളയമോ പ്രകൃതിയുടെ കെടുതികളോ ഉണ്ടായില്ലെന്ന് കരുതുക. നിപ്പായും കോവിഡും ഭീഷണി ഉയർത്തിയില്ലെന്നും സങ്കൽപ്പിക്കുക .ഒരു പ്രതിസന്ധിയുമില്ലാത്ത സാധാരണ അഞ്ചു വർഷങ്ങളായിരുന്നുവെങ്കിൽ തുടർ ഭരണത്തിന് കൂടുതൽ ക്ലേശിക്കേണ്ടി വരുമായിരുന്നു . ചിലപ്പോൾ ഭരണ മാറ്റവും ഉണ്ടായേനെ .മനുഷ്യൻ വല്ലാത്ത അരക്ഷിത കാലത്തിലൂടെ കടന്നു പോയപ്പോൾ ഞാനും എന്റെ സർക്കാരും കൂടെയുണ്ടെന്ന് ആവർത്തിച്ച് പറയുകയും, ആ തോന്നലുണ്ടാക്കുകയും ചെയ്തതിനുള്ള അംഗീകാരമാണ് ഇപ്പോഴത്തെ തെരെഞ്ഞെടുപ്പ് വിധി . വോട്ട് ചെയ്തതിൽ എല്ലാ കക്ഷികളിൽ പെട്ടവരുമുണ്ട് . […]

Share News
Read More

തുടർഭരണം നേടിയ എൽഡിഎഫിന് അഭിനന്ദനങ്ങളുമായി കേരള കത്തോലിക്കാ മെത്രാൻ സമിതി.

Share News

കൊച്ചി: വ്യക്തമായ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഇടതു ജനാധിപത്യമുന്നണിക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായി കെസിബിസി. കേരളത്തിന്റെ ചരിത്രത്തില്‍ നാലു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് ഒരു മുന്നണി തുടര്‍ച്ചയായി ഭരണത്തിലേക്ക് കടന്നുവരുന്നത്. ന്യൂനപക്ഷ സമൂഹങ്ങളെ പക്ഷപാതരഹിതമായി പരിഗണിക്കാന്‍ മുന്നണികള്‍ തയാറാകണമെന്ന പാഠവും ഈ തെരഞ്ഞടുപ്പ് നല്‍കുന്നുണ്ട്. തെരഞ്ഞടുപ്പില്‍ വിജയിച്ച എല്ലാ ജനപ്രതിനിധികളും അവരെ തെരഞ്ഞെടുത്ത ജനങ്ങളോടു നീതി പുലര്‍ത്തി ജനക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഇടവരട്ടെയെന്നും കെസിബിസി വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പ്രസ്താവനയില്‍ പറഞ്ഞു.

Share News
Read More

കേരളത്തിലെ കോൺഗ്രസ്സിൽ സംഭവിക്കുന്നതും, ഇടതു രാഷ്ട്രീയത്തിന്റെ സമകാലിക പ്രസക്തിയും!

Share News

ഇടതു മുന്നണിയുടെ മിന്നുന്ന തെരഞ്ഞെടുപ്പു വിജയത്തിൽ പിണറായി സർക്കാർ തുടർഭരണത്തിനൊരുങ്ങുമ്പോൾ, പലരും ചോദിക്കുന്ന ഒരു ചോദ്യമിതാണ്: കോൺഗ്രസ്സിനു കേരളത്തിൽ എന്തു സംഭവിക്കുന്നു? ആഴത്തിലുള്ള പരിശോധന ആവശ്യപ്പെടുന്ന ഒരു ചോദ്യമാണത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം നൽകിയ രാഷ്ട്രീയ സൂചനകൾ മനസ്സിലാക്കുന്നതിൽ കോൺഗ്രസ്സ് പാർട്ടി പൂർണ്ണമായും പരാജയപ്പെട്ടു എന്നു തെളിയിക്കുന്നതാണ് തുടർന്നുവന്ന അസംബ്‌ളി തെരഞ്ഞെടുപ്പിൽ ആ പാർട്ടിയും മുന്നണിയും സ്വീകരിച്ച രാഷ്ട്രീയ നിലപാടില്ലായ്മയും തത്ഫലമായ പരാജയവും. അതു കേവലം സംഘടനാപരമായ മിനുക്കു പണികൊണ്ടോ അഴിച്ചുപണികൊണ്ടോ പരിഹരിക്കാൻ കഴിയുന്നതുമല്ല. […]

Share News
Read More

ജനങ്ങളോട്‌ പ്രതിബദ്ധതയുള്ള മികച്ച ഭരണവും ജനങ്ങള്‍ക്കൊപ്പം നിന്ന്‌ അവരുടെ പ്രശ്‌നങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താനുള്ള ജനകീയ പ്രവര്‍ത്തന രീതിയും സിപിഐ എം മുന്നോട്ട്‌ കൊണ്ടുപോകും. | സിപിഐ എം

Share News

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള ജനത ചരിത്രവിജയമാണ്‌ നല്‍കിയത്‌. ഈ ജനകീയ അംഗീകാരത്തിലൂടെ ആദ്യമായി കേരളത്തില്‍ ഒരു ഇടതുപക്ഷ തുടര്‍ഭരണം വരികയാണ്‌. കേരള ചരിത്രം തിരുത്തിയെഴുതിയ സംസ്ഥാനത്തെ വോട്ടര്‍മാരെ സിപിഐ എം അഭിവാദ്യം ചെയ്‌തു . ഇതിനായി പ്രവര്‍ത്തിച്ച ജനങ്ങളോടുള്ള നന്ദി പ്രകാശിപ്പിച്ചു . ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തോട്‌ നീതി പുലര്‍ത്തി പുതിയ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന്‌ പാര്‍ടി ഈ അവസരത്തില്‍ ഉറപ്പു നല്‍കുന്നു. സിപിഐ എമ്മിനും ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ക്കും ആത്മവിശ്വസത്തോടുകൂടി ജനങ്ങള്‍ക്കൊപ്പം […]

Share News
Read More

കൗണ്ടിങ്ങ് സ്റ്റേഷനിൽ നിന്ന് നേരെ പങ്കി ചേച്ചിയുടെ വീട്ടിലേയ്ക്കാണ് പോയത്. |പി രാജീവ്

Share News

കൗണ്ടിങ്ങ് സ്റ്റേഷനിൽ നിന്ന് നേരെ പങ്കി ചേച്ചിയുടെ വീട്ടിലേയ്ക്കാണ് പോയത്. എന്തായാലും ജയിക്കണം എന്ന് കരഞ്ഞു പറഞ്ഞ പങ്കി ചേച്ചി. അവരെ വീട്ടിൽ ചെന്നു കണ്ടു. സന്തോഷം പങ്കുവെച്ചു.–പി രാജീവ്,കളമശ്ശേരി

Share News
Read More

കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു

Share News

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയും ആയ ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. അനാരോഗ്യം കാരണം ഏറെ നാളായി വിശ്രമത്തിലും ചികിത്സയിലും ആയിരുന്ന ആര്‍ ബാലകൃഷ്ണപ്പിള്ളയെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവമാണ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. അല്‍പസമയം മുന്പാണ് വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചത്. ആരോഗ്യകരമായ പ്രശ്നങ്ങള്‍ ഏറെ അലട്ടിയിരുന്നെങ്കിലും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടക്കം ബാലകൃഷ്ണപ്പിള്ള സജീവമായി ഇടപെട്ടിരുന്നു. മകനും പത്തനാപുരം […]

Share News
Read More

ഞായറാഴ്ച 31,959 പേർക്ക് കോവിഡ്, 16,296 പേർ രോഗമുക്തി നേടി

Share News

May 2, 2021 ചികിത്സയിലുള്ളവർ 3,39,441; ആകെ രോഗമുക്തി നേടിയവർ 12,93,590 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,635 സാമ്പിളുകൾ പരിശോധിച്ചു 13 പുതിയ ഹോട്ട് സ്പോട്ടുകൾ; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തിൽ ഞായറാഴ്ച 31,959 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4238, തൃശൂർ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, കണ്ണൂർ 1525, പത്തനംതിട്ട 1082, ഇടുക്കി 1036, വയനാട് 769, കാസർഗോഡ് […]

Share News
Read More