ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ജന്‍മദിനാശംസകള്‍.
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചരിത്രപരമായ ഭരണത്തുടര്‍ച്ചയുണ്ടായ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയികളായ എല്ലാവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഈ ദിവസം തന്നെയാണ്, കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തെ കരുത്തോടെ നയിച്ച പിണറായി വിജയന്റെ ജന്‍മദിനവും. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ജന്‍മദിനാശംസകള്‍.
Read Moreചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് കെകെ രമ;
15ാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തില്‍ ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തി കെകെ രമ എംഎല്‍എ. വടകരയില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെകെ രമ. 7491 വേട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തി നിയമസഭയിലേക്ക് എത്തുന്നത്. 2016 ല്‍ വടകരയില്‍ മത്സരിച്ച രമ 20504 വോട്ട് നേടിയിരുന്നു
Read Moreകേരള രാഷ്ട്രീയത്തിന്റെ ചുക്കാൻ പിടിക്കുന്ന മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.|ശൈലജടീച്ചർ
നവ കേരളത്തിന്റെ നിർമാണത്തിന് സാർത്ഥകമായ നേതൃത്വം നൽകുന്ന സഖാവ് പിണറായിയുടെ പിറന്നാളും പുതിയ നിയമസഭയുടെ തുടക്കവും ഒരുമിച്ച് വന്നത് യാദൃശ്ചികമാണ് എങ്കിലും ഏറെ സന്തോഷമുള്ള കാര്യമാണ്. കേരള രാഷ്ട്രീയത്തിന്റെ ചുക്കാൻ പിടിക്കുന്ന മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.
Read Moreസ്പീക്കർ തെരഞ്ഞെടുപ്പ് നാളെ: പി സി വിഷ്ണുനാഥ് യുഡിഎഫ് സ്ഥാനാർഥി
തിരുവനന്തപുരം: നാളെ ചേരുന്ന സമ്മേളനത്തിൽ പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറെ തെരഞ്ഞെടുക്കും. ഭരണമുന്നണി സ്ഥാനാർഥി എം ബി രാജേഷാണ് സ്പീക്കർ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായി പി സി വിഷ്ണുനാഥും മത്സരിക്കും. ഇന്ന് പ്രോടെം സ്പീക്കർ പി ടി എ റഹീമിന്റെ അധ്യക്ഷതയിലാണ് സഭാ നടപടികൾ നടക്കുന്നത്. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് സഭയിൽ നടക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. ജൂൺ നാലിനാണ് പുതിയ സംസ്ഥാന ബജറ്റ് അവതരണം. 14വരെ സഭ ചേരാനാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ […]
Read Moreപതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് സഭയിൽ നടക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. വള്ളിക്കുന്ന് മണ്ഡലത്തിൽ നിന്ന് സഭയിലെത്തിയ അബ്ദുൾ ഹമീദ് മാസ്റ്ററാണ് ആദ്യം പ്രതിജ്ഞയെടുത്തത്. പ്രോടെം സ്പീക്കർ പി ടി എ റഹീമിനു മുന്പാകെയാണ് സത്യപ്രതിജ്ഞ നടക്കുന്നത്. കഴിഞ്ഞ നിയമസഭയിൽ അംഗങ്ങളായിരുന്ന 75 പേർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 12-ാം തവണ തുടർച്ചയായി സഭയിലെത്തുന്ന ഉമ്മൻചാണ്ടിയാണ് സീനിയർ. 53 പേർ പുതുമുഖങ്ങളാണ്. കോവിഡ് ബാധിതരായ യു പ്രതിഭ, കെ […]
Read Moreസ്നേഹം നിറഞ്ഞ നൂറു കണക്കിന് അമ്മമാരുടെ പ്രതീകമാണ് പങ്കിചേച്ചി…
സത്യപ്രതിജ്ഞക്ക് പങ്കി ചേച്ചിക്ക് വരാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് പങ്കി ചേച്ചിയെ കാണാൻ പോയി. വീട്ടിലെത്തിയപ്പോൾ കരിക്ക് നൽകി ചേച്ചി സ്വീകരിച്ചു.. പിന്നെ സ്നേഹപൂർവ്വം ചേച്ചിയും കുടുംബവും തയ്യാറാക്കി വെച്ച കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവെച്ചു. സ്നേഹം നിറഞ്ഞ നൂറു കണക്കിന് അമ്മമാരുടെ പ്രതീകമാണ് പങ്കിചേച്ചി… മന്ത്രി പി രാജീവ് വകുപ്പ് വ്യവസായം ആദ്യം കാണാൻ പോയത് ഒരു പാവം അമ്മയെ
Read Moreഫാദർ ആന്റോ കണ്ണമ്പുഴ വി സി അന്തരിച്ചു
എറണാകുളം: ചാലക്കുടി പോട്ട വിൻസെൻഷ്യൻ ധ്യാനകേന്ദ്രത്തിന്റെ മുൻ ഡയറക്ടറും പോട്ട ഡിവൈൻ മിനിസ്ട്രീസിലെ വചനപ്രഘോഷകനും ഗാനരചയിതാവുമായ ബഹു. ആന്റോ കണ്ണമ്പുഴയച്ചൻ ഇന്ന് ഉച്ചതിരിഞ്ഞ് അന്തരിച്ചു കോവിഡ് ബാധിതനായ അദ്ദേഹം കോവിഡ് മുക്തനായി എങ്കിലും ശ്വാസകോശത്തിൽ ഉണ്ടായ ന്യൂമോണിയ ബാധയെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു. വിൻസെൻഷ്യൻ സമൂഹത്തിന്റെ അങ്കമാലി മേരിമാതാ പ്രൊവിൻസ് അംഗമായ ഫാ.ആന്റോ കണ്ണമ്പുഴ ഒട്ടനവധി ക്രൈസ്തവ ഭക്തി ഗാനങ്ങളുടെ രചയിതാവാണ്. ” യേശുവേ നീ എത്ര നല്ലവൻ”” അർപ്പണ വഴിയിൽ നിറ […]
Read More