വിധി പറയുന്ന ജഡ്ജിയെ ആക്രമിക്കുന്നത് ജുഡീഷ്യറിയ്ക്കുമേലെയുള്ള കടന്നാക്രമണവും നിയമവാഴ്ചയ്ക്കു നേരെയുള്ള വെല്ലുവിളിയുമാണ്. |പി ജെ കുര്യൻ
ഈ മാതൃക ആപല്‍ക്കരം കുറ്റാരോപിതര്‍ക്കെതിരെ വിധിയുണ്ടാകുമ്പോള്‍, എതിര്‍പ്പുണ്ടെങ്കില്‍ മേല്‍ക്കോടതികളില്‍ അപ്പീല്‍ പോകാം. അതാണ് വ്യവസ്ഥാപിത മാര്‍ഗ്ഗം. വിധി പറയുന്ന ജഡ്ജിയെ ആക്രമിക്കുന്നത് ജുഡീഷ്യറിയ്ക്കുമേലെയുള്ള കടന്നാക്രമണവും നിയമവാഴ്ചയ്ക്കു നേരെയുള്ള വെല്ലുവിളിയുമാണ്. ഭരണകക്ഷിയിലെ ഒരു MLA തന്നെ ഇങ്ങനെ ചെയ്യുന്നു എന്നത് വിഷയം കൂടുതല്‍ ഗൌരവമുള്ളതാക്കുന്നു.ലോകായുക്തവിധി എതിരായപ്പോള്‍ ഒരു MLA ജഡ്ജിയെ പരസ്യമായി അധിക്ഷേപിയ്ക്കുന്നു. നിയമ വാഴ്ചയും ജുഡീഷ്യറിയുടെ സ്വതന്ത്രപ്രവര്‍ത്തനവും ഉറപ്പാക്കേണ്ട ഭരണ നേതൃത്വം ഇതൊന്നും കണ്ടില്ലെന്നു നടിയ്ക്കുന്നു. വിധി ഇഷ്ടപ്പെട്ടില്ലെങ്കില്‍ ജഡ്ജിയെ ആക്രമിയ്ക്കാമെന്നാണോ?. എന്താണ് സർക്കാർ മൌനം പാലിയ്ക്കുന്നത്. […]
Read More