ഉദ്യോഗസ്ഥനെ ഗുജറാത്തിൽ അയച്ചത് സി. പി .എം- ബി ജെ.പി. ബന്ധത്തിന്റെ തുടർച്ച : രമേശ് ചെന്നിത്തല

Share News

തിരുവന്തപുരം:മുമ്പ് തങ്ങൾ നഖശിഖാന്തം എതിർത്തിരുന്ന ഒരു ‘മോഡൽ’ കണ്ടുപഠിക്കാൻ സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ ഉദ്യോഗസ്ഥനെ വിമാനം കയറ്റി ഗുജറാത്തിലേക്ക് അയച്ചത് ഇക്കാലമത്രയും ഇവിടെ നിലനിന്നിരുന്ന സി.പി.എം. -ബി .ജെ .പി. അവിശുദ്ധബന്ധത്തിന്റെ തുടർച്ച മാത്രമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വികസനത്തിന്റെയല്ല, മറിച്ച് സംഘപരിവാറിന്റെ വർഗീയവിഭജനത്തിന്റെ പണിശാലയിലെ ഡാഷ്ബോർഡ് കണ്ടുപഠിക്കാൻ വേണ്ടിയാണ് സി.പി.എമ്മും പിണറായി വിജയനും സർക്കാർ സംവിധാനത്തെ ഉപയോഗിച്ചത്. ഇതൊരു തുടർച്ച മാത്രമാണ്. ഇതിനും മുൻപ് എത്രയോ വട്ടം സംഘപരിവാറുമായി കൈകോർത്ത് മോദിയെ പുണരുന്ന സി.പി.എമ്മിനെയും പിണറായി […]

Share News
Read More

വൈദ്യുത പ്രതിസന്ധി നാളെയോടെ പരിഹരിക്കപ്പെടും: മന്ത്രി കെ കൃഷ്ണന്‍കുട്ടി

Share News

തിരുവനന്തപുരം: വൈദ്യുത പ്രതിസന്ധി നാളത്തോടെ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ആന്ധ്രയില്‍ നിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കും. വൈദ്യുതി ഉപയോഗം കുറച്ച് ജനം സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കല്‍ക്കരിക്ഷാമം മൂലം താപനിലയങ്ങളില്‍ ഉത്പാദനം കുറഞ്ഞത് വഴി രാജ്യം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് കേരളത്തിലും. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിലവില്‍ വൈദ്യുതി ക്ഷാമം കേരളത്തില്‍ കുറവാണ്. പീക്ക് അവറില്‍ 200 മെഗാ വാട്ടിന്റെ കുറവാണുള്ളത്. നല്ലളത്തിന് പുറമ കായംകുളം താപനിലയവും പ്രവര്‍ത്തനക്ഷമമാക്കി പ്രതിസന്ധി […]

Share News
Read More

പാലാരിവട്ടം പാവന പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നാലാമത് വാർഷീക പൊതുസമ്മേളനംനടന്നു

Share News

പാലാരിവട്ടം പാവന പാലിയേറ്റീവ്കെയർ4- മത് വാർഷിക പൊതുസമ്മേളനം നടത്തി . പാലാരിവട്ടം . പാലിയേറ്റീവ് സേവന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന പാലാരിവട്ടം പാവന പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നാലാമത് വാർഷീക പൊതുസമ്മേളനം നടന്നു. പാലാരിവട്ടം സെന്റ്. മാർട്ടിൻ ഡി പോറസ് പള്ളി ജൂബിലി ഹാളിൽ നടന്ന സമ്മേളനത്തിൽ രക്ഷാധികാരി ഫാ. ജോൺ പൈനുങ്കൽ അധ്യക്ഷത വഹിച്ചു. വിസ്മയിപ്പിക്കുന്ന സേവനത്തിൻെറ അനുഭവങ്ങൾ സഹജീവികൾക്ക് പങ്കുവെയ്ക്കുന്ന അനേകം സന്നദ്ധപ്രവർത്തകർ നമുക്ക് ചുറ്റുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു .കിടപ്പുരോഗികൾക്ക് ആശ്വാസം, ഒറ്റപ്പെട്ടവർക്ക് […]

Share News
Read More

ഒരു ലക്ഷം മുൻഗണനാ കാർഡുകൾ വിതരണം ചെയ്യും: മന്ത്രി ജി.ആർ. അനിൽ അങ്കമാലിയിൽ സുഭിക്ഷ ഹോട്ടൽ ആരംഭിച്ചു

Share News

കൊച്ചി . സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആർ.അനിൽ പറഞ്ഞു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി  അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ ആരംഭിച്ച സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.        മുൻഗണനാ കാർഡുകൾ അനർഹരുടെ കൈയിൽനിന്ന് തിരിച്ചെടുത്ത് അർഹരായവർക്ക് നൽകുന്നതിനുള്ള നടപടികൾ തുടരുകയാണ്.  അർഹരായ ഒരു ലക്ഷം ആളുകൾക്ക് കൂടി മുൻഗണനാ […]

Share News
Read More

എ കെ എന്ന മനുഷ്യൻ |എ കെ ആന്റണി എന്ന മനുഷ്യനുമായി വ്യക്തിപരമായി ഞാൻ ശ്രദ്ധിച്ച ചില വ്യക്തി ഗുണങ്ങളാണ് താഴെ.

Share News

എ കെ എന്ന മനുഷ്യൻ പലപ്പോഴും ഞാൻ ഒരാളുമായി സംവേദിക്കുമ്പോൾ ആദ്യം നോക്കുന്നത് ആ വ്യക്തിയുടെ പോസിറ്റീവ് ഗുണങ്ങളെയാണ്. സമൂഹത്തിലും രാഷ്ട്രീയത്തിലും പ്രവർത്തിക്കുന്നവർക്ക് പലതരം ഇമേജ് ഉണ്ട്‌. അതു മാധ്യമ നിർമ്മിതി. പൊതു ധാരണകൾ. പലപ്പോഴും പലരും പരത്തുന്ന സ്റ്റീരിയോടൈപ്പ് വാർപ്പ് മാതൃക.പലരും ഇങ്ങനെ മീഡിയേറ്റഡ് ദൂരകാഴ്ചകൾ ആവർത്തിക്കും. ചിലർ വേറെ ആരെങ്കിലും പറയുന്നത് കേട്ട് ആ സ്റ്റീരിയോ ടൈപ്പ് ആവർത്തിക്കും.. പക്ഷെ ആ വാർപ്പ് മാതൃകകളിൽ നിന്നും വ്യത്യസ്തമായിരിക്കും ആ വ്യക്തിയെ നേരിട്ടു അറിയാവുന്നവരുടെ ധാരണകൾ.ഇവിടെ […]

Share News
Read More

സാറ സണ്ണി|ഇന്ത്യയിലെ ആദ്യ ബധിര അഭിഭാഷക| മുഖത്തു നോക്കി ചുണ്ടുകളുടെ ചലനം മനസ്സിലാക്കിയാണ് സംസാരം.

Share News

ഇന്ത്യയിലെ ആദ്യ ബധിര അഭിഭാഷക കോട്ടയം സ്വദേശികളായ ചാർട്ടേഡ് അക്കൗണ്ടന്റ് സണ്ണിയുടെയും ബെറ്റിയുടെയും ഇരട്ടപ്പെൺകുട്ടികളില്‍ ഒരാളായി ആണ് സാറ സണ്ണിയുടെ ജനനം. സാറയും സഹോദരൻ പ്രതികും ഇരട്ടസഹോദരി മറിയയും ജനിച്ചു വീണത് ശബ്ദങ്ങളില്ല ലോകത്താണ്. കലയുടെ ലോകം കുഞ്ഞുങ്ങൾക്ക് അന്യമാകുമോയെന്നു ഭയന്ന അമ്മ മൂന്നു വയസ്സു മുതൽ ബെറ്റി തന്നെ കുഞ്ഞുങ്ങളെ നൃത്തം പഠിപ്പിച്ചുതുടങ്ങി. അമ്മയെ അമ്പരപ്പിച്ചുകൊണ്ട് വളരെവേഗം കുഞ്ഞുങ്ങൾ ചുവടുകൾ പഠിച്ചെടുത്തു. നൃത്തം പഠിപ്പിക്കുമ്പോൾ പാട്ടിന്റെ വരികളുടെ അർഥം കുഞ്ഞുങ്ങൾക്കു കൃത്യമായി പറഞ്ഞുകൊടുക്കുമായിരുന്നുവെന്നും മുഖഭാവങ്ങൾ കൃത്യമാകാൻ അതവരെ […]

Share News
Read More

ഗുജറാത്തിൽ നിന്നും പഠിക്കുമ്പോൾ | പറ്റുമ്പോൾ ഒക്കെ നമ്മുടെ ഉദ്യോഗസ്ഥർ മാത്രമല്ല രാഷ്ട്രീയ നേതാക്കളും മറ്റു സംസ്ഥാനങ്ങളും രാജ്യങ്ങളും സന്ദർശിക്കണം. |മുരളി തുമ്മാരുകുടി

Share News

ഗുജറാത്തിൽ നിന്നും പഠിക്കുമ്പോൾ ഡൽഹിയിലെ വിദ്യാഭ്യാസ രംഗത്തെ പറ്റി പഠിക്കാൻ കേരളത്തിൽ നിന്നും പോയ “ഒഫീഷ്യൽസ്” സർക്കാർ ഉദ്യോഗസ്ഥർ ആയിരുന്നില്ല എന്നതായിരുന്നു രണ്ടു ദിവസം മുൻപത്തെ ചർച്ചാ വിഷയം. കേരളത്തിലെ ചീഫ് സെക്രട്ടറി ഗുജറാത്ത് ഗവൺമെന്റ് നടപ്പിലാക്കുന്ന ഡാഷ് ബോർഡ് പ്രോഗ്രാമിനെ പറ്റി അറിയാൻ അവിടേക്ക് പോകുന്നു എന്നതാണ് ഇന്നത്തെ വിഷയം. ഇന്ത്യ പോലെ വളരെ വൈവിധ്യം ഉള്ള രാജ്യത്ത് ഓരോ സംസ്ഥാനങ്ങളും നയങ്ങളും പദ്ധതികളും ഒക്കെ ഉണ്ടാക്കുമ്പോൾ തീർച്ചയായും മറ്റുള്ളവർക്ക് മാതൃകാപരമായ കാര്യങ്ങൾ എല്ലായിടത്തും ഉണ്ടാകും. […]

Share News
Read More

ചില സംസ്ഥാനങ്ങള്‍ മാത്രം ഇന്ധനനികുതി കുറയ്ക്കാൻ തയ്യാറാകുന്നില്ല: കേരളത്തെ ഉൾപ്പെടെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ സംസ്ഥാനങ്ങള്‍ നികുതി കുറച്ചാല്‍ അതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിച്ചേനെയെന്നും മോദി പറഞ്ഞു. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. സഹകരണ ഫെഡറലിസത്തിന്‍റെ മൂല്യം മനസിലാക്കി ഇന്ധനത്തിന്‍റെ മൂല്യവർധിത നികുതി (വാറ്റ്) സംസ്ഥാനങ്ങൾ കുറയ്ക്കണമെന്ന് യോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. വാറ്റ് കുറച്ച സംസ്ഥാനങ്ങളിൽ ഇന്ധനവില കുറവാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പൗരന്മാരുടെ ഭാരം കുറയ്ക്കാൻ കഴിഞ്ഞ നവംബറിൽ […]

Share News
Read More

75 വയസ്സിനു മുകളിലുള്ളവര്‍ നേതൃത്വത്തിൽ വേണ്ട: പ്രായപരിധി നിബന്ധന കടുപ്പിച്ച് സിപിഐ

Share News

തിരുവനന്തപുരം: നേതൃത്വത്തില്‍ പ്രായപരിധി നിബന്ധന കര്‍ശനമായി നടപ്പാക്കാന്‍ സിപിഐ സംസ്ഥാന എക്‌സിക്യുട്ടിവ് യോഗത്തില്‍ തീരുമാനം. സംസ്ഥാന നേതൃത്വത്തില്‍ 75 വയസ്സാണ് പ്രായ പരിധി. എക്‌സിക്യൂട്ടിവ് ഉള്‍പ്പെടെയുള്ള സംസ്ഥാന നേതൃ ഘടകങ്ങളില്‍ 75 വയസ്സിനു മുകളിലുള്ളവര്‍ വേണ്ടെന്നാണ് ധാരണ. ഇതില്‍ ഇളവു നല്‍കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടറി പദത്തില്‍ 65 വയസ്സും മണ്ഡലം സെക്രട്ടറിക്ക് 60 വയസ്സുമാണ് പ്രായ പരിധി. ബ്രാഞ്ച് സെക്രട്ടറിക്ക് പ്രായപരിധിയില്ല.

Share News
Read More

കേരളത്തിൽ നിന്നുള്ള ഹജ്ജ് സർവീസ് മേയ് 31 മുതൽ

Share News

കൊച്ചി: കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് സർവീസ് മേയ് 31 മുതൽ ജൂൺ 16 വരെ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്​ മദീനയിലേക്ക് പുറപ്പെടുന്ന തീർഥാടകരുടെ മടക്ക യാത്ര ജിദ്ദയിൽ നിന്നായിരിക്കും. തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്ന്​ ഹജ്ജ് കമ്മിറ്റി വഴി തീർഥാടനത്തിന് പുറപ്പെടുന്നവരും നെടുമ്പാശ്ശേരിയിൽനിന്നാണ് യാത്ര പുറപ്പെടുന്നത്.8000ത്തോളം ഹാജിമാർ നെടുമ്പാശ്ശേരി ക്യാമ്പ്​ വഴി യാത്രയാകും. ഹജ്ജ് കമ്മിറ്റി വഴി ഈ വർഷം 56,601 പേർക്കാണ് ഇന്ത്യയിൽനിന്ന്​ അനുമതിയുള്ളത്. കേരളത്തിൽനിന്ന്​ 5747 പേർക്കാണ് അവസരം ലഭിക്കുക. […]

Share News
Read More