മരിക്കാൻ ആഗ്രഹിച്ച റെജിയും, ജീവിക്കാൻ കൊതിച്ച ബാബുവും.
കഴിഞ്ഞ വെള്ളിയാഴ്ച, സാധാരണ പോലെ തന്നെ തിരക്കുള്ള ഓ പി ദിവസം. പതിവ് പരിശോധനയ്ക്കായി റെജി എത്തി. വിവരങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി, രക്തപരിശോധനകളെല്ലാം നോക്കി. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞിട്ട് ഏകദേശം രണ്ടുവർഷം കഴിഞ്ഞിരിക്കുന്നു. തൃപ്തികരമായ ആരോഗ്യസ്ഥിതിയായതുകൊണ്ടുതന്നെ മരുന്നുകൾ തുടർന്ന് കഴിക്കാനും ആറുമാസത്തിനു ശേഷം വീണ്ടും പരിശോധനകൾക്കും മറ്റുമായി വരാനും പറഞ്ഞു. അല്പം മുടന്തുള്ള റെജി പുറത്തേക്ക് പോകുന്നത് നോക്കി നിന്നു. അപ്പോൾ രണ്ടാഴ്ച്ച മുമ്പ് ഐ സി യുവിൽ അഡ്മിറ്റായ ബാബു എന്ന രോഗിയെ കുറിച്ച് ഓർത്തു. ഏകദേശം […]
Read More