കേരളത്തിൽ കോ​വി​ഡ് വ്യാ​പ​നം ഇ​നി​യും വ​ര്‍​ധി​ച്ചേ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം ഇ​നി​യും വ​ര്‍​ധി​ച്ചേ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. രോ​ഗ​വ്യാ​പ​നം വ​ര്‍​ധി​ച്ചാ​ല്‍ ആ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ന് വെ​ല്ലു​വി​ളി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ‌‌

ടിപിആർ വർധന കാണിക്കുന്നത് കേരളത്തിൽ രോഗം ഉച്ചസ്ഥായിയിൽ എത്താൻ ഇനിയും സമയം എടുക്കുമെന്നും, രോഗികൾ ഇനിയും കൂടും എന്ന്‌ പഠനങ്ങളിൽ നിന്ന്‌ മനസ്സിലാക്കാം. രണ്ടാം തരംഗം ഇന്ത്യയിൽ ഗ്രാമങ്ങളിലേക്കും വ്യാപിച്ചു എന്നാണ്‌ വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്‌. നഗരങ്ങളിൽ മാത്രം ഒതുങ്ങിയില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗ്രാമീണമേഖലയിൽ ആരോഗ്യ സംവിധാനങ്ങളുടെ കുറവ്‌ ഇത്‌ ഗുരുതരമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഗ്രാമീണ മേഖലയിലേക്ക് കൂടി ഇന്ത്യയിൽ കോവിഡ് രണ്ടാം വ്യാപനം വ്യാപിച്ചെന്ന് പറയുന്നു. മരണം വർധിക്കാൻ ഇത് കാരണമായെന്ന് വിലയിരുത്തപ്പെടുന്നു. ആരോഗ്യ സംവിധാനങ്ങളുടെ ദൗർലഭ്യം സ്ഥിതി കൂടുതൽ പ്രതിസന്ധിയാക്കി. പഞ്ചാബിലെ 80 ശതമാനം പേർ ലക്ഷണം കൂടിയപ്പോഴാണ് ചികിത്സ തേടിയത്. കേരളത്തിലും ഗ്രാമീണ മേഖലയിൽ രോഗവ്യാപനം കൂടുതലാണ്. സംസ്ഥാനത്ത് നഗര-ഗ്രാമ അന്തരം കുറവാണെന്നതും മറ്റ് സംസ്ഥാനങ്ങളേക്കാൾ ഗ്രാമീണ മേഖലയിൽ ആരോഗ്യ സംവിധാനം മികച്ച പ്രവർത്തനം നടത്തുന്നുണ്ട്.

എങ്കിലും നിയന്ത്രണം ഗ്രാമ മേഖലകളിലും അനിവാര്യമാണ്. നിയന്ത്രണം വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കും. തദ്ദേശ സ്ഥാപനങ്ങൾ ആ കാര്യം ഉറപ്പാക്കണം. ഹോം ക്വാറന്‍റീനില്‍ കഴിയുന്നവർ നിർദ്ദേശങ്ങൾ പാലിക്കണം. പൾസ് ഓക്‌സി മീറ്റർ ഉപയോഗിച്ച് ഓക്സിജൻ നില ഇടയ്‌ക്ക് പരിശോധിക്കണം. ആർക്കെങ്കിലും ചികിത്സ ലഭിക്കാതെ ഉണ്ടാകാതെ നോക്കണം. 50 ശതമാനം പേരിലേക്ക് രോഗം പകർന്നത് വീടുകളിൽ വെച്ചാണ്. ഗൗരവത്തോടെ പരിഗണിക്കേണ്ട പ്രശ്നമാണ്. അവനവന്‍റെ വീടുകളിൽ സുരക്ഷാ വലയം തീർക്കാൻ ജാഗ്രത പുലർത്തണം. വയോജനങ്ങളും കുട്ടികളും ഇടപെടുമ്പോൾ നന്നായി ശ്രദ്ധിക്കണം. കഴിയാവുന്നത്ര വീടിൽ നിന്ന് പുറത്തിറങ്ങരുത്.

സാധനങ്ങൾ വാങ്ങാൻ പോകുന്നവർ അത്യാവശ്യ സാധനം കുറഞ്ഞ സമയത്തിൽ വാങ്ങുക. ഡബിൾ മാസ്ക് ഉപയോഗിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, അകലം പാലിക്കുക. തിരികെ വീട്ടിലെത്തുമ്പോൾ കൈകാലുകളും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കണം. കുളിക്കാനാവുമെങ്കിൽ അതാണ് ഏറ്റവും നല്ലത്. തുമ്മൽ, ചുമ, ജലദോഷം, ശ്വാസം മുട്ടൽ എന്നിവ കണ്ടാൽ വീട്ടിലാണെങ്കിലും മാസ്ക് ധരിക്കണം. മറ്റ് അംഗങ്ങളും മാസ്ക് ധരിക്കണം. കൊവിഡുണ്ടോയെന്ന് ഉറപ്പാക്കണം. മറ്റ് വീടുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണം. അത്യാവശ്യ കാര്യങ്ങൾക്ക് മറ്റ് വീടുകളിൽ പോകേണ്ടതുണ്ടെങ്കിൽ മാസ്ക് ധരിച്ചും കൈകൾ സാനിറ്റൈസ് ധരിച്ചുമാണ് പോകേണ്ടതാണെന്നും അദ്ദേഹം നിർദേശിച്ചു.

കോവിഡ് വന്നേക്കാമെന്ന് ഭയപ്പെട്ട് വീട്ടിലെ ജനൽ അടച്ചിടരുത്. അവ തുറന്നിടണം. വീടിനകത്ത് കഴിയാവുന്നത്ര വായു സഞ്ചാരം ഉറപ്പാക്കണം. രോഗം പകരാനുള്ള സാധ്യത കുറയും. ആളുകൾ നിരന്തരമായി സ്പർശിക്കുന്ന പ്രതലം, വാതിലുകളുടെ ഹാന്‍റിലുകള്‍ സ്വിച്ചുകൾ, ഇവ ഇടയ്ക്കിടയ്ക്ക് സാനിറ്റൈസ് ചെയ്യണം. കൊവിഡ് രോഗബാധ ഏൽക്കാത്ത ഇടമായി വീടുകളെ മാറ്റാൻ ഓരോരുത്തരും മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Share News