
മനുഷ്യവിമോചന പോരാട്ടങ്ങളുടെ രണചരിത്രത്തിലെ സമാനതകളില്ലാത്ത സമരവീര്യമാണ് സഖാവ് ഗൗരിയമ്മ.
ജന്മിത്തത്തിന്റെ വേരറുത്തുകൊണ്ട് ഭൂബന്ധങ്ങളിൽ ചരിത്രപരമായ മാറ്റങ്ങൾക്ക് നാന്ദികുറിച്ച ഭൂപരിഷ്കരണ നിയമം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച ആ സാമൂഹ്യപരിഷ്കർത്താവ് ആധുനിക കേരളസൃഷ്ടിക്ക് മൗലീകമായ സംഭാവനകൾ നൽകി.
1957ലെ ആദ്യ മന്ത്രിസഭയിലെ ഏക വനിതാ മന്ത്രി, ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വനിത തുടങ്ങിയ ചരിത്രനേട്ടങ്ങൾക്കപ്പുറം ആ അനിതരസാധാരണ ജീവിതം അങ്ങനെതന്നെ ചരിത്രമായിരുന്നു.
കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ ഇതുപോലൊരു ഇതിഹാസതുല്യ ജീവിതമുണ്ടായിരുന്നുവെന്നത് ഏത് കാലത്തേക്കുമുള്ള നമ്മുടെ അമൂല്യമായ ഈടുവയ്പ്പാണ്
ഒരു ജനതയുടെയാകെ ആധുനിക ജീവിതം സാധ്യമാക്കുന്നതിന് സമൂഹത്തിന്റെ നിരന്തരമായ പുരോഗതിയെക്കുറിച്ച് എല്ലായിപ്പോഴും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ആ ത്യാഗജീവിതം വിടപറയുമ്പോൾ അത് ഒരു വ്യക്തിയുടെ വിയോഗമല്ല, ഒരു സമരയുഗത്തിന്റെ തന്നെ വിടവാങ്ങലാകുന്നു..
. ആദരാഞ്ജലികൾ.

എം വി നികേഷ് കുമാർ