സ്വവർഗ സഹവാസം : സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണം.-പ്രൊ ലൈഫ്. |ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള ബന്ധത്തെ വിവാഹം എന്ന് വിശേഷിപ്പിക്കാനാവില്ല

Share News

കൊച്ചി. സ്വവർഗത്തിൽപ്പെട്ടവർ സ്ഥിരമായി ഒരുമിച്ചു ജീവിക്കുവാൻ ആഗ്രഹിക്കുന്നത് വിവാഹത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തുന്ന തിനെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കണമെന്നുള്ള കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾ മാനിച്ചുകൊണ്ട് സംസ്ഥാന സർക്കാർ കുടുംബജീവിത യാഥാർത്ഥ്യങ്ങളെ അംഗീകരിക്കുന്ന അഭിപ്രായം അറിയിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു.

സ്ത്രീയും പുരുഷനും ചേർന്നതാണ് വിവാഹവും കുടുംബവും, അതിനാൽ ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള ബന്ധത്തെ വിവാഹം എന്ന് വിശേഷിപ്പിക്കാനാവില്ല എന്നുമുള്ള കേന്ദ്ര സർക്കാർ നിലപാടുകൾ സംസ്ഥാന സർക്കാരും ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രൊ ലൈഫ് അപ്പോസ്തലെറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

sabu jose,president kcbc pro life samithi

ദൈവവിശ്വാസവും കുടുംബജീവിത വ്യവസ്ഥിതികളോട് ആഭിമുഖ്യവുമുള്ള എല്ലാ പ്രസ്ഥാനങ്ങൾക്കും വിവാഹത്തേക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഒരുപോലെയായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Share News