
നൂറ് കടന്ന് കോണ്‍ഗ്രസ്, തൊട്ടുപിന്നാലെ ബിജെപി; ആവേശപ്പോര്
ബംഗളൂരു; കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ഞ് പോരാട്ടം. കോണ്‍ഗ്രസ് ലീഡ് നില 136 കടന്നു.7 1സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്. ബിജെപി 86 സീറ്റുകളിലാണ് മുന്നേറുന്നത്. ജെഡിഎസ് 15 സീറ്റുകളില്‍ മുന്നേറ്റുമ്പോള്‍ മറ്റുള്ളവ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.
224 നിയമസഭാ സീറ്റുകളിലായി 2615 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഭരണം നേടാനാകും എന്ന പ്രതീക്ഷയിലാണ് കോൺഗ്രസും ബിജെപിയും. എക്സിറ്റ് പോളുകളിൽ നേരിയ മുന്നേറ്റം പ്രവചിച്ചത് കോൺ ഗ്രസിനൊപ്പമായിരുന്നു. 224 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. ഇത്തവണ റെക്കോഡ് പോളിംഗ് ശതമാനമാണ് കർണാടകയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 73.19 ശതമാനമായിരുന്നു പോളിംഗ്. 1952ന് ശേഷമുള്ള ഏറ്റവുമുയർന്ന പോളിംഗ് ആണിത്. കഴിഞ്ഞ തവണ ഇത് 72.45 ആയിരുന്നു.