ഇതെഴുതുമ്പോഴും കടക്കാരൻ ഒന്നരക്കിലോയുടെ ചിക്കൻ ഫ്രീസറിൽ തിരഞ്ഞു തിരഞ്ഞു കൈ മരവിച്ച്‌ ഇരിക്കയാണ്.

Share News

കോൾഡ് സ്റ്റോറേജ് അടക്കുന്നതിന് തൊട്ടുമുമ്പ് ഒരു യുവതിയെത്തി കടക്കാരനോട് ചോദിച്ചു ” ഒരു ചിക്കൻ അത്യാവശ്യമായി വേണമായിരുന്നു. ഉണ്ടാകുമോ?”നോക്കട്ടെ.. ” കടക്കാരൻ പറഞ്ഞു.

എന്നിട്ട് തൻ്റെ ആഴമേറിയ ഫ്രീസറിൻ്റെ അടിയിൽ നിന്ന് ബാക്കിയുണ്ടായിരുന്ന ഒരേ ഒരു ചിക്കൻ പുറത്തെടുത്ത് ത്രാസിൽ വച്ചു തൂക്കി.

“ഒന്നര ക്കിലോയുണ്ട് ” അയാൾ പറഞ്ഞു.

ത്രാസിലേക്ക് നോക്കിക്കൊണ്ട് യുവതി ആരാഞ്ഞു.. ” ഇത്തിരി കൂടി വലുത് ഉണ്ടാകുമോ?

കടക്കാരൻ ത്രാസിൽനിന്ന് ആ ചിക്കൻ ഫ്രീസറിലേക്ക് തിരിച്ചിട്ടു.

എന്നിട്ട് വീണ്ടും അതു തന്നെ തിരിച്ചെടുത്ത് ത്രാസിൽ വച്ചു. എന്നാൽ ഇത്തവണ അയാൾ അതിവിദഗ്ദമായി തൻ്റെ വിരൽകൂടി ചിക്കനോടൊപ്പം ത്രാസിൻ്റെ തട്ടിൽ വച്ചമർത്തി.

തൂക്കം ത്രാസിൽ രണ്ടു കിലോയെന്ന് കാണിച്ചു.ഓ…കൊള്ളാം.. നന്നായിരിക്കുന്നു. ആ രണ്ടു ചിക്കനും ഞാൻ വാങ്ങിക്കൊള്ളാം. ഒന്നു പൊതിഞ്ഞേക്കൂ ” യുവതി സന്തോഷം അഭിനയിച്ചുകൊണ്ട് പറഞ്ഞുനോക്കൂ…

ഇതുപോലുള്ള ദുഷ്ക്കരമായ അവസ്ഥകളിൽ നിങ്ങളുടെ സത്യസന്ധതയും, ബഹുമാന്യതയുമാണ് ത്രാസിലാകുന്നത്.

നിങ്ങളുടെ അതിസാമർത്ഥ്യം നിമിഷനേരം കൊണ്ട് ബുദ്ധിശൂന്യതയായിത്തീരുന്നു.

ഇതെഴുതുമ്പോഴും കടക്കാരൻ ഒന്നരക്കിലോയുടെ ചിക്കൻ ഫ്രീസറിൽ തിരഞ്ഞു തിരഞ്ഞു കൈ മരവിച്ച്‌ ഇരിക്കയാണ്.

സത്യം പറയാത്തവർക്ക് സംഭവിക്കുന്ന അവസ്ഥ നോക്കൂ. കള്ളത്തരം കൈയ്യോടെ പിടിക്കപ്പെട്ട കടയുടമയുടെ അവസ്ഥ എന്താണ്?

ഇതുപോലെ സത്യവിരുദ്ധമായി പ്രവർത്തിച്ചാൽ ഒരുപക്ഷെ താൽക്കാലികമായ ലാഭം ഉണ്ടായേക്കാം. എന്നാൽ പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടുകതന്നെ ചെയ്യും.

അപ്പോൾ നിങ്ങളുടെ സമൂഹത്തിലുള്ള വില എങ്ങനെയായിരിക്കും.,?

നേർവഴിക്ക് ചിന്തിക്കയും പെരുമാറുകയും ചെയ്യുക. അത് നമ്മളെ പല ഗുലുമാലുകളിൽ നിന്നും സംരക്ഷിക്കും.

മറ്റുള്ളവർക്ക് മതിപ്പുണ്ടാക്കാനായി പരദൂഷണവും കള്ളത്തരവും , പറയുകയോ കാണിക്കയോ ചെയ്യാതെ നേർവഴിക്ക് തന്നെ സഞ്ചരിക്കുക.സത്യം നിങ്ങളെ സ്വതന്ത്രരാക്കും.

Share News