കേരളത്തിൽ സൈലന്റ് ആയി നടക്കുന്ന ഒരു വലിയ ബിസിനസ് ആണ് അവയവ കച്ചവടം.

Share News

രണ്ടുവർഷം മുമ്പ് എന്റെ ഒരു സ്നേഹിതൻ ആസ്റ്റർ മെഡിസിറ്റിയിൽ ഒരു കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് പോയതാണ്, ഓപ്പറേഷൻ കഴിഞ്ഞു 40 ലക്ഷത്തോളം ആയി. എന്നാൽ അത് കഴിഞ്ഞ് അവിടെവച്ച് ബ്രെയിൻ ഡെത്ത് സംഭവിച്ചു. അദ്ദേഹത്തിന്റെ അവയവം എല്ലാം ആശുപത്രിക്ക് തന്നെ കൊടുത്തു. ശസ്ത്രക്രിയ ചെയ്തില്ലായിരുന്നെങ്കിൽ അദ്ദേഹം കുറച്ചു വർഷങ്ങൾ കൂടി ജീവിച്ചിരുന്നേനെ.

വലിയ ആശുപത്രികളിൽ നടക്കുന്ന അവയവദാനം തന്നെ ഒരു വലിയ കള്ളത്തരമാണ്. അഡ്മിറ്റ് ആയിക്കഴിഞ്ഞാൽ നമ്മളെക്കൊണ്ട് ചില ഫോമുകൾ ഒക്കെ ഫില്ല് ചെയ്ത് അങ്ങ് വാങ്ങിക്കും. പിന്നെ എവിടെയെങ്കിലും ചെന്ന് പരാതി പറയാൻ പോലും പറ്റാത്ത അവസ്ഥയാണ്.

ആതുര സേവനം എന്നതിപ്പോൾ ആദായ സേവനം എന്ന നിലയിലാണ്.

മറ്റുള്ള ഹോസ്പിറ്റലുകളെ അപേക്ഷിച്ച് ഡബിൾ പൈസയും ചെലവാക്കി വലിയ പഞ്ചനക്ഷത്ര ഹോസ്പിറ്റലുകളിൽ പോയി ചികിത്സിക്കുന്നവർ ഓർക്കുക, അവർക്ക് നമ്മളുടെ ജീവനേക്കാൾ വലുത് അവരുടെ സമ്പാദ്യമാണ്, ഇവർ നമ്മെ മരണത്തിനു വിട്ടുകൊടുക്കാൻ മടിക്കാത്തവരാണ്. പണത്തിനുവേണ്ടി എന്ത് തോന്നിവാസവും കാണിക്കുന്ന ഇതുപോലുള്ള മനുഷ്യമൃഗങ്ങക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണം.

2009 ലെ ഒരു അപകടത്തെ ആസ്പദമാക്കിയാണ് കോടതി ഇപ്പോൾ ലെക്ക്ഷോർ ആശുപത്രിക്കെതിരെ കേസെടുത്തത്. ഇപ്പോൾ 2023 സുപ്രീംകോടതിയിൽ നിന്ന് ഇനി കോടികൾ വാങ്ങി വാദിക്കുന്ന വക്കീലന്മാരുടെ ഒരു കൂട്ടം തന്നെ ചാർട്ടേഡ് ഫ്ലൈറ്റിൽ പറന്നെത്തും. പിന്നെ കേസിന്റെ കാര്യം പറയണോ.

കേരളത്തിൽ സൈലന്റ് ആയി നടക്കുന്ന ഒരു വലിയ ബിസിനസ് ആണ് അവയവ കച്ചവടം. മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ മെയിൻ വരുമാനം അവയവ കച്ചവടമാണ്. ഏറ്റവും കൂടുതൽ വിദേശ പൗരന്മാർ അവയവമാറ്റത്തിന് വരുന്നത് നമ്മുടെ കേരളത്തിലാണ്. അവയവദാന ശസ്ത്രക്രിയകൾ പ്രൈവറ്റ് ഹോസ്പിറ്റലിൽ നിന്നും ഗവൺമെന്റ് മെഡിക്കൽ കോളേജിൽ മാത്രമാക്കേണ്ടി വരും.

കണ്ണും പൂട്ടി പഞ്ചനക്ഷത്ര ഹോസ്പിറ്റലുകളിൽ പോകുമ്പോൾ ഒരു സെക്കൻഡ് ഒപ്പീനിയൻ എടുക്കുന്നത് നന്നായിരിക്കും. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്കായി ഓർഡിനൻസ് ഇറക്കിയത് പോലെ പാവപ്പെട്ട ജനങ്ങളുടെ സുരക്ഷയും വേണം.

ഇന്ന് ഈ ലോകത്ത് വിലയില്ലാത്ത സാധനം മനുഷ്യ ജീവനാണ്.

അടുത്തകാലത്ത് ഇറങ്ങിയ ജോസഫ്, അപ്പോത്തിക്കിരി, നിർണ്ണയം എന്നീ സിനിമകൾ ഇതിന് ഉദാഹരണങ്ങളാണ്.

Bijoy Joseph

Share News