എന്തുകൊണ്ടാണ് നമ്മുടെ യുവാക്കൾ പുറത്തേക്ക് പോകുന്നത്?|മുരളി തുമ്മാരുകുടി

Share News

സുഹൃത്തുക്കളെ, ഈ വിഷയത്തിൽ ഒരു സർവ്വേ ഫോം ഷെയർ ചെയ്തിരുന്നല്ലോ. അതിശയകരമായ പ്രതികരണമാണ് ഉണ്ടായത്. ഫോം പോസ്റ്റിൽ തന്നെ ഷെയർ ചെയ്താൽ സാധാരണ റീച്ച് കുറയുകയാണ് ഉണ്ടാകുന്നത്, പക്ഷെ ഇത്തവണ അതുണ്ടായില്ല. ആയിരക്കണക്കിന് സുഹൃത്തുക്കൾ അറിഞ്ഞു തള്ളി വിട്ടത് കൊണ്ടാകണം. Thank you രണ്ടു ദിവസത്തിനകം രണ്ടായിരത്തിലധികം ആളുകൾ ഫോം ഫിൽ ചെയ്തു.

ഇന്ത്യക്കകത്തും പുറത്തും ഉള്ളവർ ഏതാണ്ട് സമാസമം ആണ്.”ഇതിനിപ്പോൾ സർവ്വേ നടത്തേണ്ട കാര്യമുണ്ടോ. കൂടുതൽ ശമ്പളം കിട്ടാനും മറ്റു രാജ്യങ്ങളിൽ കുടിയേറാനുമായിട്ടാണ് കുട്ടികൾ പോകുന്നത്” എന്ന് പറഞ്ഞ ഏറെ ആളുകൾ ഉണ്ട്.

നമുക്കൊക്കെ ഇത്തരം പൊതുബോധങ്ങൾ ഉണ്ട്. ഇത് ശരിയാണോ എന്നൊക്കെ അറിയാനുള്ള മാർഗ്ഗവും അവസരവും ആണ് സർവ്വേ.

വിഷയങ്ങളുടെ ഒരു സ്വർണ്ണഖനിയാണ് ഈ സർവ്വേയിൽ നിന്നും ലഭിച്ചത്. വരും ദിവസങ്ങളിൽ ഈ വിഷയങ്ങൾ അനലൈസ് ചെയ്ത് കൂടുതൽ കാര്യമായി ഇവിടെ എഴുതാം.ഒരു ചോദ്യത്തിന്റെ ഉത്തരം ആദ്യം പങ്കുവെക്കാം.എന്തുകൊണ്ടാണ് നിങ്ങൾ വിദേശത്തേക്ക് പഠിക്കാൻ പോകുന്നത് എന്നതായിരുന്നു ചോദ്യം. (ഒരാൾക്ക് ഒന്നിൽ കൂടുതൽ ഉത്തരം എഴുതാനുള്ള അവസരം ഉണ്ട്)നാല്പത്തി ഒന്ന് ശതമാനം ആളുകളാണ് “കുടിയേറാനുള്ള അവസരം”എന്നത് തിരഞ്ഞെടുത്തത്. എൺപത്തി ഒന്ന് ശതമാനം ആളുകൾ തിരഞ്ഞെടുക്കുന്നത് “Better Quality of Life”. അറുപത്തി ആറു ശതമാനം ആളുകൾ തിരഞ്ഞെടുക്കുന്നത് “Better Lifestyle Choice” ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്.പകുതിയിൽ താഴെ ആളുകൾ ആണ് “കൂടുതൽ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ” എന്ന് തിരഞ്ഞെടുത്തത്.

നമ്മുടെ കോളേജുകളുടെ വിദ്യാഭ്യാസ നിലവാരം കൂട്ടുകയാണ് വിദ്യാർഥികൾ പുറത്തേക്ക് പോകുന്നത് ഒഴിവാക്കാനുള്ള മാർഗ്ഗം എന്ന് പലപ്പോഴും ആളുകൾ പറയാറുണ്ട്.

അവർ ഇക്കാര്യം ശ്രദ്ധിക്കണം.ഇതേ ചോദ്യത്തിന് ആളുകളോട് വേറെ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചതിന്റെ ഉത്തരങ്ങളിൽ നിന്നുണ്ടാക്കിയ വേർഡ് ക്‌ളൗഡ്‌ ആണ് കാണിച്ചിരിക്കുന്ന മറ്റൊരു ചിത്രം.

കൂടുതൽ ആളുകൾ എഴുതുന്നതനുസരിച്ച് വാക്കുകളുടെ വലുപ്പം കൂട്ടുക എന്നതാണ് രീതി.

നമ്മുടെ വിദ്യാഭ്യാസ രംഗത്തെ പറ്റി ഏറ്റവും കൂടുതൽ ആളുകൾ എഴുതിയ വാക്ക് നമുക്ക് അപ്രതീക്ഷിതമല്ലെങ്കിലും ശ്രദ്ധിക്കുന്നത് നല്ലതാണ്.സർവ്വേ ഫോം കുറച്ചു ദിവസങ്ങൾ കൂടി ഓപ്പൺ ആയിരിക്കും.

പോസ്റ്റ് ലൈക്ക് ചെയ്തും ഷെയർ ചെയ്തും ഫോം ഫിൽ ചെയ്തും സഹായിച്ചവർക്ക് നന്ദി.

മുരളി തുമ്മാരുകുടി

Muralee Thummarukudy

Share News