അച്ഛനും അമ്മയും പറയുന്നത് കേട്ട് വീട്ടില്‍ തന്നെ ഇരിക്കണം. മക്കളാരും മഴയത്ത് ഇറങ്ങി പനി പിടിക്കരുത്.
പ്രിയപ്പെട്ട കുട്ടികളെ,
രണ്ട് ദിവസമായിട്ട് നല്ല ഗംഭീര മഴയാണല്ലോ.. അതുകൊണ്ട് നിങ്ങടെ സുരക്ഷ മുന്‍നിര്‍ത്തി പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിക്കുകയാണ്.
എന്ന് വെച്ച് മഴയത്ത് കളിക്കാനോ വെള്ളത്തില്‍ ഇറങ്ങാനോ ഒന്നും നിക്കരുത്. പുഴയിലൊക്കെ വെള്ളം കൂടുതലാണ്. അച്ഛനും അമ്മയും പറയുന്നത് കേട്ട് വീട്ടില്‍ തന്നെ ഇരിക്കണം. മക്കളാരും മഴയത്ത് ഇറങ്ങി പനി പിടിക്കരുത്.
Thrissur District Collector
കനത്ത മഴ സാധ്യതാ മുന്നറിയിപ്പ് (Orange Alert) നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (5/7/23) അവധിയായിരിക്കും.
അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്
The district administration has declared holiday for all educational institutions in Ernakulam district on 05/07/23 in view of intense rainfall.
It will be applicable for all educational institutions including professional colleges, Anganwadi and schools under CBSE, ICSE, and Kendriya Vidyalaya.
District Collector
Ernakulam
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (2023 ജൂലൈ അഞ്ച്) അവധി പ്രഖ്യാപിച്ച് ഉത്തരവായി.
അങ്കണവാടികൾ, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.
Kottayam Collector