എംവി ഗോവിന്ദന്റെ പ്രസ്താവന വാസ്തവ വിരുദ്ധം: സി. ആർ. ഐ കണ്ണൂര്‍ യൂണിറ്റ്

Share News

കണ്ണൂർ: ക്രൈസ്തവ വിശ്വാസത്തെയും സന്യാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും അവഹേളിച്ചുകൊണ്ട് എം വി ഗോവിന്ദൻ തളിപ്പറമ്പിൽ നടത്തിയ വാസ്തവ വിരുദ്ധമായ പ്രസ്താവന അനുചിതവും അപ്രസക്തവും പ്രതിഷേധാർഹവുമാണെന്ന് കണ്ണൂർ സി. ആർ. ഐ യൂണിറ്റ്.

സന്യാസിനികളുടെ വസ്ത്രധാരണത്തെ ക്കുറിച്ച് പറഞ്ഞ വാക്കുകൾ പിൻവലിക്കേണ്ടതാണെന്നും സന്യസ്തരുടെയും വൈദികരുടെയും സേവനങ്ങളെ വെറും തൊഴിൽ ആണെന്ന് വ്യാഖ്യാനിച്ച് തെറ്റിദ്ധാരണ പരത്താൻ നടത്തുന്ന ശ്രമം വിജയിക്കുകയില്ലെന്നും കണ്ണൂർ സി. ആർ. ഐ യൂണിറ്റ് ഓർമ്മപ്പെടുത്തി.

കാരണം അവർ നടത്തിയ വലിയ സേവനങ്ങളും നന്മകളും അനിഷേധ്യ വസ്തുതകളായി നിലനിൽക്കുന്ന സത്യമാണ്. സാംസ്കാരികവും ധാർമികവും മതപരവുമായ വിവേചനങ്ങൾ സൃഷ്ടിക്കുന്ന ഇത്തരത്തിലുള്ള പ്രസ്താവനകളും പ്രവർത്തനങ്ങളും അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണന്നും ഇത്തരം പ്രവണതകളിൽ നിന്ന് പിന്മാറണമെന്നും കണ്ണൂർ സി. ആർ. ഐ യൂണിറ്റ് ആവശ്യപ്പെട്ടു. അവലോകന യോഗത്തിന് കണ്ണൂർ സി. ആർ. ഐ യൂണിറ്റ് പ്രസിഡണ്ട് റവ. ഫാ. വിൻസെന്റ ഇടക്കരോട്ട് എംസിബിഎസ്, വൈസ് പ്രസിഡണ്ട്

സി. ബിന്ദു എഫ്ഡിസിസി, സെക്രട്ടറി സി. സോണിയ എംഎംഎം, ട്രഷറർ സി ജെസ്സി ഡിഎസ്എസ് കൗൺസിലർമാരായ

PS

Share News