
ജിഎസ്ടി നിരക്ക് കുറച്ചു: കാൻസറിനും അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നുകൾക്ക് വിലകുറയും
ന്യൂഡൽഹി: കാൻസറിനും അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നുകൾക്ക് വിലകുറയും. ഇവയെ ഇറക്കുമതി ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി. 50-ാമത് ജിഎസ്ടി കൗണ്‍സിൽ യോഗമാണ് വ്യക്തിഗത ഉപയോഗത്തിനുള്ള കാൻസർ മരുന്നിനെ ഇറക്കുമതി ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയത്.
വ്യക്തിഗത ഉപയോഗത്തിന് ഇറക്കുമതി ചെയ്യുന്ന കാൻസർ മരുന്നായ ഡിനുടുക്സിമാബ്, അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾ, പ്രത്യേക മെഡിക്കൽ ആ വശ്യങ്ങൾക്കുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയെ ജിഎസ്ടി നികുതിയിൽ നിന്ന് ഒഴിവാക്കി. ഡൽഹിയിൽ ഇന്ന് ചേർന്ന 50-ാമത് ജിഎസ്ടി കൗണ്‍സിൽ യോ ഗത്തിന് പിന്നാലെയാണ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം.
ഓണ്‍ലൈൻ ഗെയിമിംഗ്, കുതിരപ്പന്തയം, കാസിനോകൾ എന്നിവയ്ക്ക് 28 ശതമാനം ജിഎസ്ടി നിരക്ക് ഏർപ്പെടുത്തിയതായും ധനമന്ത്രി വ്യക്തമാക്കി. ഡൽഹി യിലെ വിജ്ഞാൻ ഭവനിൽ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ജിഎസ്ടി കൗണ്‍സിൽ യോഗത്തിൽ കേരളത്തിന്റെ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഉൾപെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ പങ്കെടുത്തു.
തിയേറ്ററുകളിൽ നൽകുന്ന ഭക്ഷണത്തിന്റെ ജിഎസ്ടി നിരക്ക് അഞ്ച് ശതമാനമായി കുറയ്ക്കുന്നതിന് യോഗത്തിൽ തീരുമാനിച്ചതായി മന്ത്രി കെ.എൻ ബാല ഗോപാൽ വ്യക്തമാക്കി. നേരത്തെ 18 ശതമാനമായിരുന്ന നികുതിയാണ് അഞ്ച് ശതമാനമായി കുറയുക. ഇതിന് പുറമേ എറണാകുളത്തും തിരുവനന്തപുരത്തും ജിഎസ്ടി ട്രൈബ്യൂണൽ സ്ഥാപിക്കാൻ ജിഎസ്ടി കൗണ്‍സിലിൽ തീരുമാനിച്ചതായും ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.
ഓണ്‍ലൈൻ ഗെയിമിംഗ്, കുതിരപ്പന്തയം, കാസിനോകൾ എന്നിവയുടെ മുഴുവൻ മൂല്യത്തിലുമാണ് 28% ജിഎസ്ടി നിരക്ക് ഏർപ്പെടുത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓണ്‍ലൈൻ ഗെ യിമിംഗും ട്രേഡിംഗും സംബന്ധിച്ച റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള നിരവധി അജണ്ട കൾ യോഗത്തിൽ ചർച്ച ചെയ്തു.
knn