സാധാരണക്കാരുടെ മധ്യസ്ഥനായ കുഞ്ഞൂഞ്ഞ്. |പുതുപ്പള്ളിയിൽ ഒരു പുതിയ പുണ്യാളൻ ഉണ്ടാവും. അശരണർക്കും, നിരാലംബർക്കും പ്രതീക്ഷയുടെ പുതുനാമ്പും.
സാധാരണക്കാരുടെ മധ്യസ്ഥനായ കുഞ്ഞൂഞ്ഞ്.
ജാതി മത ഭേദമന്യേ, ദേശത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അവർ പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ കബറിടത്തിലേക്ക് വരും.
അനീതിയും, അന്യായവും, ചുവപ്പു നാടയും മാറ്റാൻ അദ്ദേഹത്തിന്റെ മാധ്യസ്ഥം അപേക്ഷിക്കും. അധികാരികൾ അവഗണിച്ചവർക്ക്, നിയമത്തിന്റെ നൂലാമാലകളിൽ പെട്ടവർക്ക്, കുരുക്കിൽ കുരുങ്ങിയവർക്ക്, അസാധ്യമെന്ന് കരുതിയ പല കാര്യങ്ങളും സാധിക്കും, അത്ഭുതങ്ങൾ പലരും സാക്ഷ്യപ്പെടുത്തും.
പുതുപ്പള്ളിയിൽ ഒരു പുതിയ പുണ്യാളൻ ഉണ്ടാവും. അശരണർക്കും, നിരാലംബർക്കും പ്രതീക്ഷയുടെ പുതുനാമ്പും.
ടോണി തോമസ്