ജലവിതരണ പൈപ്പ് ലൈന്‍ പൊട്ടി: കൊച്ചി നഗരത്തില്‍ രണ്ടുദിവസം കുടിവെള്ളം മുടങ്ങും

Share News

കൊച്ചി: എറണാകുളം നഗരത്തില്‍ വിവിധയിടങ്ങളില്‍ അടുത്ത രണ്ട് ദിവസം കുടിവെള്ളം മുടങ്ങുമെന്ന് അറിയിപ്പ്. ആലുവയില്‍ നിന്ന് തമ്മനം ഭാഗത്തേക്കുള്ള പ്രധാന ജലവിതരണ പൈപ്പ് ലൈൻ പൊട്ടിയതാണ് കാരണം.

പാലാരിവട്ടം സംസ്കാര ജംഗ്ഷനിലാണ് പ്രധാന പൈപ്പില്‍ പൊട്ടലുണ്ടായത്. ഈ പശ്ചാത്തലത്തില്‍ എറണാകുളം നഗരത്തിലെ കടവന്ത്ര, കലൂര്‍, കതൃക്കടവ്, ഇടപ്പള്ളി, പോണേക്കര, തമ്മനം, പൊന്നുരുന്നി, പാലാരിവട്ടം, വെണ്ണല അടക്കമുള്ള പ്രദേശങ്ങളിലാണ് കുടിവെള്ളം മുടങ്ങുക.

അടുത്ത രണ്ട് ദിവസം ഈ ഭാഗത്തേക്ക് കുടിവെള്ളം ഒട്ടും വിതരണം ചെയ്യാനാവില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

പൈപ്പ്ലൈൻ റോഡിൽ ഭാരമേറിയ ലോറികൾ പോകുന്നതാണ് പൈപ്പുകൾ പൊട്ടുന്നതിന് കാരണം.ഈ റോഡിൽ ഹെവി ലോഡുമായി ലോറികൾ പോകുന്നത് അടുത്ത കാലം വരെതടഞ്ഞിരുന്നു .

സ്വാധിനമുള്ള ചിലരുടെ ഇടപെടലുകൾ വഴിയാണ് ഏറെ ഭാരമുള്ള ലോറികൾക്ക് പോകുവാൻ അനുവാദം നൽകിയതും ,സൂചനാ ബോർഡുകളും മാറ്റിയതും .അതിന് ശേഷം നിരവധി തവണ പാലാരിവട്ടം -തമ്മനം റോഡിൽ പൈപ്പുകൾ പൊട്ടി ഗതാഗതം നിർത്തിവെക്കേണ്ടിവന്നു .

ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണമെന്ന് ജനപ്രധിനിധികളും, വിവിധ റസിഡൻസ് അസോസിയേഷനുകളും ,രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളും സർക്കാരിനോട് ആവശ്യപ്പെട്ടു .

Share News