
ഇന്നലെ റോഡിൽ കണ്ട മനസ്സിൽ പതിയുന്ന ഒരു ദൃശ്യം…
അച്ഛനെ കെട്ടിപിടിച്ചിരിക്കുക എന്നത് ഒരു പെൺകുഞ്ഞിന് ഏറ്റവും സുരക്ഷിത ബോധം നൽകുന്ന കാര്യമാണ്. എങ്കിലും ഹെൽമെറ്റ് ഒഴിവാക്കാൻ അവൾക്കോ അവളുടെ അച്ഛനോ തോന്നിയില്ല എന്നതാണ് ശ്രദ്ധേയമായത്.
യാത്ര ആസ്വദിച്ചുള്ള ആ ഇരിപ്പ് കണ്ടിട്ട് ഹെൽമെറ്റ് അവൾക്ക് ഒരു ഭാരമോ തടസ്സമോ ആണെന്ന് തോന്നുന്നേയില്ല..
ഇവൾ വളർന്നു വരുമ്പോൾ ഗതാഗത നിയമം എന്നല്ല, വ്യക്തി എന്ന നിലയിൽ പൊതു സമൂഹത്തിൽ പാലിക്കേണ്ട കാര്യങ്ങൾ എല്ലാം തന്നെ സ്വായത്തമാക്കിയിരിക്കും എന്ന് ഉറപ്പാണ്.
ഹെൽമെറ്റിനെയും ക്യാമറയെയും ചെക്കിങ്ങിനെയും ലോകത്തുള്ള സകല സുരക്ഷാ സംവിധാനങ്ങളെയും പുലഭ്യം പറയുന്ന നമ്മുടെ സമൂഹത്തിന് ഈ കുഞ്ഞിനെപ്പോലെയുള്ള പുതു തലമുറയാണ് പലതും പഠിപ്പിച്ചു തരുന്നത്.
അവരിലാവണം നമ്മുടെ പ്രതീക്ഷ.സ്വന്തം സുരക്ഷ സ്വന്തം ഉത്തരവാദിത്തം ആണെന്ന തിരിച്ചറിവ് പറഞ്ഞു പഠിപ്പിക്കാൻ നിൽക്കാതെ പ്രവർത്തിയിലൂടെ ശീലിപ്പിക്കുന്ന സാമൂഹ്യ ബോധമുള്ള ആ അച്ഛനും ഭാവി പ്രതീക്ഷയായ കുഞ്ഞു യാത്രക്കാരിക്കും ഒരു ബിഗ് സല്യൂട്ട്…

MVD Kerala
Related Posts
നാണയം വിഴുങ്ങുന്ന ജീവിതം
പൈലറ്റായി വിമാനം പറത്തിയ അപ്പന്റെ മകന് പാവപെട്ട കർഷകന്റെ ട്രാക്റ്ററും ഓടിക്കാൻ അറിയാം.
- 'എന്റെ ജില്ല'
- “ജീവന് അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ്”
- അതിജീവനം.
- എൻ്റെ ഗ്രാമം
- ഗ്രാമം
- ചിത്രവും ചിന്തയും
- നമ്മുടെ ജീവിതം
- നമ്മുടെ നാട്
- നാട്ടിലെ അവസ്ഥ
- നിയമവീഥി
- പശ്ചിമഘട്ടം
- ബഫര്സോണ്