രാജ്യത്ത് പുതിയ 28,701 കോവിഡ് കേസുകൾ കൂടി

Share News

ന്യൂഡൽഹി: രാജ്യത്തെ കോവിഡ്​ രോഗികളുടെ പ്രതിദിന വർധന പുതിയ റെക്കോർഡിലേക്ക്​. 28,701 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 8,78,254 ആയി ഉയർന്നു.

3,01,609 പേരാണ്​ നിലവിൽ ചികിൽസയിലുള്ളത്​. 5,53,471 പേർക്ക്​ രോഗം ഭേദമായി. 24 മണിക്കൂറിനിടെ 500 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചിട്ടുണ്ട്​. 23,174 പേരാണ്​ ഇതുവരെ രോഗം ബാധിച്ച്​ മരിച്ചത്​.

ആ​ന്ധ്രപ്രദേശിൽ 1,993 പേർക്ക്​ രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണം 29,168 ആയി ഉയർന്നു. പശ്​ചിമബംഗാളിൽ 1500 പേർക്കും ഗുജറാത്തിൽ 879 പേർക്കും പുതുതായി സ്ഥിരീകരിച്ചു. അതേസമയം, നിരവധി സംസ്ഥാനങ്ങൾ ലോക്​ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്​. പൂണെയിൽ ഇന്ന്​ മുതൽ ലോക്​ഡൗൺ ആരംഭിക്കും.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു