
കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിന് ഹൈക്കോടതിയുടെ വിലക്ക്
കൊച്ചി: കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് മൂന്നാഴ്ച്ചത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന വ്യാപകമായി തെരഞ്ഞെടുപ്പ് നടത്തുന്നത് കോവിഡ് ചട്ടങ്ങളുടെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. സെപ്റ്റംബര്‍ 25നാണ് സംസ്ഥാന ഭരണ സമിതി തെരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്.
പള്ളിക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെയും കുറവട്ടൂര്‍ സഹകരണ ബാങ്കിന്റെയും പ്രസിഡന്റുമാര്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യത്തില്‍ വിധി പറഞ്ഞത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.