കാർഷിക ബിൽ: എളമരം കരീം, കെ.കെ രാഗേഷ് ഉൾപ്പെടെ എട്ട് എംപിമാർക്ക് സസ്പെഷൻ

Share News

ന്യൂഡല്‍ഹി : കാര്‍ഷിക ബില്ലിനെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ റൂള്‍ബുക്ക് വലിച്ചുകീറിയെറിഞ്ഞ സംഭവത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടി. ഇന്നലെ നടന്ന പ്രതിഷേധത്തില്‍ എട്ട് എംപിമാരെയാണ് രാജ്യസഭ അധ്യക്ഷന്‍ സസ്‌പെ‌ന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷനിലായവരില്‍ സിപിഎം നേതാക്കളായ എളമരം കരീം, കെ കെ രാഗേഷ് എന്നിവരും ഉള്‍പ്പെടുന്നു.

രാജ്യസഭയില്‍ നടന്നത് മോശം കാര്യങ്ങളാണെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും നടപടി പ്രഖ്യാപിച്ച എം വെങ്കയ്യ നായിഡു പറഞ്ഞു. ഒരാഴ്ചത്തേക്കാണ് സസ്്‌പെന്‍ഷന്‍. ഡെറക് ഒബ്രിയാന്‍, സഞ്ജയ് സിങ്, രാജീവ് സതവ്, റുപന്‍ ബോറ, ഡോല സെന്‍, സയീദ് നാസര്‍ ഹുസൈന്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായ പ്രതിപക്ഷ എംപിമാര്‍.

Share News