എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ വീണ്ടും മാറ്റി
തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു അടക്കം എല്ലാ പരീക്ഷകളും വീണ്ടും മാറ്റി. മെയ് 31 വരെ പരീക്ഷകള്‍ ഒന്നും നടത്തേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചത്.നേരത്തെ മെയ് 26 മുതല്‍ 30 വരെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്താനായിരുന്നു തീരുമാനം. ഇത് സംബന്ധിച്ചുള്ള ടൈംടേബിളും പുറപ്പെടുവിച്ചിരുന്നു
ഞായറാഴ്ച വൈകുന്നേരമാണ് കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയത്. കോളജുകള്‍, സ്കൂളുകള്‍ അടക്കം ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് 31 വരെ തുറക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നാലാംഘട്ട ലോക്ക്ഡൗണ്‍ മാർഗ്ഗരേഖയിൽ നിര്‍ദേശിച്ചിരുന്നു.
ഇതുകൂടി പരിഗണിച്ചാണ് മെയ് 31 വരെ പരീക്ഷകള്‍ ഒന്നും നടത്തേണ്ടെന്ന് തീരുമാനിച്ചത്. സര്‍വകലാശാലകള്‍ 31 വരെയുള്ള പല തീയതികളിലായി നിശ്ചയിച്ച പരീക്ഷകളുംമാറ്റിവെച്ചിട്ടുണ്ട്.