ചില ചങ്ങാതിമാരുടെ ചെയ്തികൾ തികച്ചും വ്യത്യസ്തമാണ്.എത്ര അലോചിച്ചാലുംഅതിന്റെ പൊരുൾ മനസ്സിലാക്കാൻ കഴിയില്ല.

Share News

അങ്ങനെയുള്ള ഒരു ചങ്ങാതിയാണ് ജോസഫ് ജോസഫ് എന്ന ജെ.ജെ. കുറ്റിക്കാട്. ജേസി എന്ന സംവിധായകന്റെ പ്രശസ്തമായ അവൾ വിശ്വസ്തയായിരുന്നു, തുറമുഖം, ആരും അന്യരല്ല തുടങ്ങിയ സിനിമകളുടെ സംവിധായകൻ എന്ന നിലയിൽ പ്രശസ്തനാണ് അദ്ദേഹം. മാത്രമല്ലവ്യാപാര രംഗത്ത് എറണാകുളം കലൂർ മാർക്കറ്റ് ഉടമയെന്നും സാംസ്കാരിക രംഗത്ത് ജേസി ഫൗണ്ടേഷൻ ചെയർമാൻ എന്നും അദ്ദേഹത്തെ തിരിച്ചറിയുന്നവർ നിരവധിയാണ്.പ്രധാനകാര്യം അതല്ല, എന്നും പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്ന ജെ.ജെ. ഇടയ്ക്കിടെ നൽകുന്ന ഒരു ഭാഗ്യപരീക്ഷണമുണ്ട്. അതേക്കുറിച്ച് എഴുതാനാണ് എന്റെ ശ്രമം.1987 മുതൽ കേരള സർക്കാരിന്റെ ബംബർ ലോട്ടറികൾ സുഹൃത്തുകൾക്ക് സമാനിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നു ജെ.ജെ. എഴുപ്പന്നയിലെ ചെറിയ പറമ്പിൽ കടുംബത്തിലെ ലിസിയാണ് ഭാര്യ. വിവാഹത്തിനു മുൻപ് ജെസിയ്ക്കും ലോട്ടറി ടിക്കറ്റ് സമാനിച്ചിട്ടുണ്ട്. ലോട്ടറി ടിക്കറ്റ് വിറ്റു ജീവിക്കുന്ന ആർക്കെങ്കിലും അപകടം പറ്റിയെന്നോ ആക്രമിക്കപ്പെട്ടന്നോ അറിഞ്ഞാൽ അവരെ കണ്ടെത്തി സഹായിക്കാനും ജെ.ജെ.യുണ്ട്.’

ഇന്ന് (20 21 ഫെബ്രുവരി 7) വൈകിട്ട് 3 മുന്നു മണിക്ക് എടുക്കുന്ന 5 കോടി രൂപ സമ്മാന തുകയുള്ള (ഒരു കോടി വീതം 5 പേർക്ക്) ലോട്ടറി ടിക്കറ്റ് ഒരാഴ്ച മുൻപ് എനിക്ക് സമ്മാനമായി ലഭിച്ചു. എനിക്ക് മാത്രമല്ല ജെ.ജെ യുടെ സുഹൃത്തുകൾക്കും ആ സമ്മാനം ലഭിച്ചിട്ടുണ്ട്. കേരളത്തിലെ 14 ജില്ലകളിൽ നിന്നും ടിക്കറ്റ് എടുത്താണ് സുഹൃത്തുകൾക്ക് ജെ.ജെ. ലോട്ടറി ടിക്കറ്റ് സമ്മാനിക്കുന്നത്. ഇപ്പോൾ ലോട്ടറി ഏജൻസിയും എടുത്തിട്ടുണ്ട്.മുൻപ് തന്ന ടിക്കറ്റുകൾക്ക് സമ്മാനം കിട്ടിയോ എന്ന് ഒന്നും ചോദിക്കരുത്. എനിക്ക് ഭാഗ്യമില്ലാത്തതിന് ജെ.ജെ. എന്തു പിഴച്ചു.ഏതായാലും ഈ വർഷം “ലോട്ടറി ടിക്കറ്റ് “എന്ന സിനിമയുടെ 50-ാം വാർഷികമാണ്. ജേസി ഫൗണ്ടേഷൻ അതിന്റെ വാർഷികം ആഘോഷിക്കാനുള്ള ശ്രമത്തിലാണ്. ആ സിനിമയിലെ അടൂർ ഭാസിയുടെ പ്രശസ്തമായ ഗാനമുണ്ടല്ലോ “ഒരു രൂപ നോട്ടു കൊടുത്താൽ ഒരു ലക്ഷം കൂടെ പോരും.”ഇന്ന് മൂന്നു മണിക്ക് അറിയാം എത്ര കൂടെ പോരുമെന്ന്.ജെ.ജെ യുടെ നല്ല മനസ്സിന് ഹൃദയം നിറഞ്ഞ നന്ദി.

ഷാജി ജോർജ്

Share News