സു​ബോ​ധ് കു​മാ​ര്‍ ജ​യ്സ്വാ​ള്‍ പുതിയ സി​ബി​ഐ ഡ​യ​റ​ക്ട​ർ

Share News

ന്യൂഡൽഹി: സി.ഐ.എസ്.എഫ്​ മേധാവിയായ സുബോധ് കുമാർ ജെയ്സ്വാളിനെ പുതിയ സി.ബി.ഐ ഡയറക്ടറായി നിയമിച്ചു. മഹാരാഷ്ട്ര കേഡറിൽ നിന്നുള്ള 1985 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. രണ്ടു വർഷത്തെ കാലാവധിയിലാണ് നിയമനം.

പുതിയ ഡയറക്​ടറെ നിശ്ചയിക്കാൻ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ എൻ.വി. രമണ, പ്രധാനമ​ന്ത്രി നരേന്ദ്ര മോദി, ലോക്​സഭയിലെ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസി​െൻറ സഭാനേതാവ്​ അധിർ രഞ്​ജൻ ചൗധരി എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതിയുടെ യോഗം തിങ്കളാഴ്​ച വൈകിട്ട്​ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്നിരുന്നു.

അസം, മേഘാലയ കേഡറിലെ 1984 ബാച്ച്​ ഐ.പി.എസ്​ ഓഫിസറും എൻ.ഐ.എ ഡയറക്​ടർ ജനറലുമായ വൈ.സി. മോദി, ബി.എസ്​.എഫ്​ ഡയറക്​ടർ ജനറലായ ഗുജറാത്ത്​ കേഡർ ഓഫിസർ രാകേഷ്​ അസ്​താന തുടങ്ങിയവരായിരുന്നു പരിഗണന ലിസ്​റ്റിലെ മുൻനിരക്കാർ. കേരള ഡി.ജി.പി ലോക്​നാഥ്​ ​െബഹ്​റ അടക്കം 100ഓളം പേർ അടങ്ങുന്നതായിരുന്നു പരിഗണന ലിസ്​റ്റ്​.

Share News