ആകാംഷ മൂത്ത് ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങി നോക്കി. നോക്കുമ്പോൾസതീശനെ എടുത്തോണ്ട് ഭാര്യ പോകുന്നു.

Share News

രാത്രി കറൻറ് പോയി. ഇന്നലെ മഴ പെയ്യാത്തതിനാൽ നല്ല ചൂടുണ്ട്. കുറച്ചു നേരം കഴിഞ്ഞപ്പോൾ മകൾ അവളുടെ അമ്മയെ വിളിക്കുന്നതു കേട്ടു.

മകൾ: “അമ്മാ, സതീശനെവിടെയാ?”ഞാൻ ഞെട്ടി. കറൻ്റ് പോയതിന് ലവൾ സ്ഥലം എംഎൽഎയായ, പ്രതിപക്ഷ നേതാവിനെയാണോ വിളിച്ച് പരാതിപ്പെടാൻ പോകുന്നത്? ഭാര്യയുടെ മറുപടി: “സതീശൻ താഴെ വല്ലതും കാണും “ എന്താണ് സംഭവമെന്നറിയാതെ ഞാൻ അന്ധാളിപ്പിലായി.

മകൾ: “സതീശനെ അമ്മ എവിടെയെങ്കിലും കൊണ്ടിടും. ആവശ്യ സമയത്ത് നോക്കിയാൽ കാണില്ല “ആകാംഷ മൂത്ത് ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങി നോക്കി. നോക്കുമ്പോൾസതീശനെ എടുത്തോണ്ട് ഭാര്യ പോകുന്നു.

സ്ഥാനാർത്ഥികൾ പ്രചാരണത്തിന് വിശറി കൊടുത്താലത്തെ ഒരവസ്ഥ!

J Binduraj

Share News