വയനാട്ടിൽ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; നഴ്സിനും കോവിഡ്

Share News

ചികിത്സയിലുള്ള ഒരാള്‍ രോഗവിമുക്തി നേടി

വയനാട്ടിൽ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. മുംബൈയിൽ സ്വകാര്യ ആശുപത്രിയിലെ മധ്യവയസ്‌കയായ നഴ്‌സിനും, അതേ ആശുപത്രിയിലെ പി.ആര്‍.ഒ ആയ 52 കാരനായ ഭര്‍ത്താവിനും മകനും ബംഗളൂര്‍ ഐ.ടി കമ്പനിയിലെ ജീവനക്കാരനുമായ 25കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

പനമരം വെള്ളച്ചി മൂല സ്വദേശികളായ ഇവര്‍ മെയ് 24ന് മുംബൈയില്‍ നിന്നും മുത്തങ്ങ വഴി നാട്ടിലെത്തി ഇവരുടെ വീട്ടില്‍ ക്വാറന്റയിനില്‍ കഴിഞ്ഞു വരികയാണ്. ഇവര്‍ക്ക് മറ്റ് സമ്പര്‍ക്കങ്ങളൊന്നുമില്ലെന്നാണ് പ്രാഥമിക സൂചന. മെയ് 2ന് രോഗം സ്ഥിരീകരിച്ച ലോറി ഡ്രൈവര്‍ ഇന്ന് രോഗമുക്തി നേടി വീട്ടിലേക്ക് പോയി

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു