
സിമിയും അപ്പുവും ചെല്ലാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിലയോടൊപ്പം ഒരു ദിവസം രാവിലെ വീട്ടിൽ എന്നെ കാണാനെത്തി.
സിമിയും അപ്പുവും ചെല്ലാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിലയോടൊപ്പം ഒരു ദിവസം രാവിലെ വീട്ടിൽ എന്നെ കാണാനെത്തി.
അവരുടെ ബഡ്സ് സക്കുളിലെ ബസ് കാലപ്പഴക്കം ചെന്ന് ഉപയോഗ ശൂന്യമായ കാര്യം പറയാനെത്തിയതാണ്. അവർ പറഞ്ഞാൽ എങ്ങിനെയാണ് ചെയ്യാതിരിക്കുക..
പെട്ടെന്ന് തന്നെ എം പി ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതിനാവശ്യമായ പ്രൊപ്പോസൽ തയ്യാറാക്കാൻ ഓഫീസിന് നിർദേശം നൽകി.
തുടർ നടപടികൾ പെട്ടെന്നായി. എം പി ഫണ്ടിൽ നിന്നും 19.5 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ അവരുടെ സ്വന്തം വാഹനം ഇന്ന് നിരത്തിലിറങ്ങി.
സിമിയ്ക്കും അപ്പുവിനുമൊപ്പം അവരുടെ സ്ക്കൂൾ ബസിൽ ഒരു യാത്രയും നടത്തി. വികസനം എന്നത് സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും കൃത്യമായി എത്തേണ്ട ഒന്ന് തന്നെയാണ്.

Hibi Eden
Member of Parliament from Ernakulam