![](https://nammudenaadu.com/wp-content/uploads/2023/07/AnyConv.com__67101011.jpg)
ആലുവയിലെ പിഞ്ച്കുഞ്ഞിന്റെ ക്രൂരമായ കൊലപാതകം : കേരളത്തിന്റെ വേദന.- പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
കൊച്ചി.ആലുവയിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയസംഭവം കേരളത്തിലെ മുഴുവൻ കുടുംബങ്ങളെയും കടുത്ത ദുഃഖത്തിലും ആശങ്കയിലുമാക്കിയിരിക്കുന്നുവെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
![](https://nammudenaadu.com/wp-content/uploads/2023/07/1200-675-19128684-thumbnail-16x9-sefedd-1024x576.jpg)
ഇതര സംസ്ഥാനതൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, ലഹരിയുടെ അടിമകൾ സ്ഥിരമായി കുടിച്ചേരുന്ന സാമൂഹ്യവിരുദ്ധ കേന്ദ്രങ്ങൾ എന്നിവയെല്ലാം പോലീസിന്റെയും സർക്കാരിന്റെയും വിവിധ വകുപ്പുകളുടെ നിരീക്ഷണത്തിൽ വരേണ്ടതും, ഉചിതമായ നടപടികൾ എടുക്കേണ്ടതുമാണ്.
![](https://nammudenaadu.com/wp-content/uploads/2023/07/AnyConv.com__67134290-1.jpg)
കൊച്ചുകുഞ്ഞുമായി മദ്യപിച്ചൊരാൾ നടന്നുപോകുമ്പോൾ ആരും സംശയിക്കാത്തത് ലഹരിയുടെ സ്വാധീനം സമൂഹത്തിൽ ശക്തമായതുകൊണ്ടാണ്.
അറിയപ്പെടുന്ന സാമൂഹ്യ വിരുദ്ധകേന്ദ്രങ്ങളിൽ സ്ത്രീകളെയും കുട്ടികളെയും കൂട്ടിവന്ന് മദ്യപിക്കുന്നത് പതിവാണെന്ന് ആലുവയിലെ പൊതുജനങ്ങൾ പറയുമ്പോൾ സർക്കാരിന്റെ ജാഗ്രതയുടെ ഗൗരവം വെളിപ്പെടുത്തുന്നു.
![](https://nammudenaadu.com/wp-content/uploads/2023/07/57614107_XS-1.jpg)
നഗരത്തിലും ചേരിപ്രദേശങ്ങളിലും എത്തിച്ചേരുന്നവരുടെ പൂർണവിവരങ്ങൾ യഥാസമയംശേഖരിച്ച് രേഖപ്പെടുത്തുകയും, ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സയും പുണരധിവാസവുംനൽകുകയും വേണമെന്ന് സെക്രട്ടറി സാബു ജോസ് സർക്കാരിനോട് ആവശ്യ പ്പെട്ടു.
![](https://nammudenaadu.com/wp-content/uploads/2022/09/pro_life_blue_classic_round_sticker-r7eace9d3b2994831b7bc3e691c4c3162_v9waf_8byvr_307.jpg)
പിഞ്ചുപൈതലിന്റെ വേർപാടിൽ പ്രൊ ലൈഫ് പ്രവർത്തകർ ആദരാഞ്ജലികൾ അർപ്പിച്ചുപ്രാർത്ഥിച്ചു
![](https://nammudenaadu.com/wp-content/uploads/2022/04/condolance.jpg)