കൊച്ചിനഗരസഭാ പരിധിയിൽ നടക്കുന്ന അനധികൃത നിർമാണങ്ങൾ ജി.ഐ.എസ്. മാപ്പിങ്ങിന്റെ സഹായത്തോടെ കണ്ടെത്തുന്നു.

Share News

കൊച്ചി നഗരസഭ ഡിജിറ്റൽ ട്വിൻ പദ്ധതി നടപ്പാക്കുന്നു കൊച്ചി: നഗരസഭാ പരിധിയിൽ നടക്കുന്ന അനധികൃത നിർമാണങ്ങൾ ജി.ഐ.എസ്. മാപ്പിങ്ങിന്റെ സഹായത്തോടെ കണ്ടെത്തുന്നതിനും നഗരത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനുമായി കൊച്ചി നഗരസഭ ഡിജിറ്റൽ ട്വിൻ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നു. നഗരസഭയുടെ തനത് വരുമാനം വർധിപ്പിക്കുന്നതിനും അനുമതിയില്ലാത്ത നിർമാണ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനും ഈ പദ്ധതി സഹായകമാകുമെന്ന് മേയർ വി.കെ. മിനിമോൾ പറഞ്ഞു. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന പദ്ധതി പൈലറ്റ് വർക്ക് റിപ്പോർട്ട് അവതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മേയർ. ഡിജിറ്റൽ […]

Share News
Read More

ലോകത്തെയും ജീവിതത്തെയും ശരിയായി മനസ്സിലാക്കാൻ വായന ശീലമാക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്കെ. ജി. രാധാകൃഷ്ണൻ

Share News

ലോകത്തെയും ജീവിതത്തെയും ശരിയായി മനസ്സിലാക്കാൻ വായന ശീലമാക്കണം: ഓരോ എഴുത്തും ഓരോ ജീവിതങ്ങളാണെന്നും ലോകത്തെയും ജീവിതത്തെയും ശരിയായി മനസ്സിലാക്കാൻ വായന ശീലമാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ പറഞ്ഞു. ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗൺസിൽ, പി. എൻ. പണിക്കർ ഫൗണ്ടേഷൻ, പൊതുവിദ്യാഭ്യാസ വകുപ്പ്, എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃക്കാക്കര കാർഡിനൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവ് നേടുന്നതിനും […]

Share News
Read More

എറണാകുളംജില്ലാ ഇൻഫർമേഷൻ ഓഫീസറായി പി.കെ. വേലായുധൻ ചുമതലയേറ്റു

Share News

ജില്ലാ ഇൻഫർമേഷൻ ഓഫീസർ ചുമതലയേറ്റു എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസറായി പി.കെ. വേലായുധൻ ചുമതലയേറ്റു. പുക്കാട്ടുപടി സ്വദേശിയാണ്. തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, കേരള മീഡിയ അക്കാദമി അസി. സെക്രട്ടറി, പരസ്യ (അച്ചടി) വിഭാഗം ഇൻഫർമേഷൻ ഓഫീസർ, സർക്കാർ പ്രസിദ്ധീകരണങ്ങളുടെ സർക്കുലേഷൻ ഓഫീസർ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Share News
Read More

സൈനികര്‍ക്കും അവരുടെ കുടുംബങ്ങൾക്കുമായി നിർമ്മിച്ച ഫ്‌ളാറ്റ് സമുച്ചയമാണ് അപകട നിലയിലുള്ളത്.

Share News

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആർമി വെൽഫയർ ഹൗസിങ് ഓർഗനൈസേഷൻ കൊച്ചി, വൈറ്റില, സിൽവർ സാൻഡ് ഐലൻഡിലെ, 2018ൽ നിർമാണം പൂർത്തിയാക്കി ഉടമസ്ഥർക്ക് കൈമാറിയ, ഫ്‌ളാറ്റുകൾ തകർച്ചയുടെ വക്കിലെത്തി നിൽക്കുകയാണ്. സൈനികര്‍ക്കും അവരുടെ കുടുംബങ്ങൾക്കുമായി നിർമ്മിച്ച ഫ്‌ളാറ്റ് സമുച്ചയമാണ് അപകട നിലയിലുള്ളത്. പൊട്ടിപൊളിഞ്ഞ ചുവരുകളും , കോൺക്രീറ്റ് ഇളകി കമ്പികൾ തെളിഞ്ഞു കാണുന്ന സ്ലാബുകളും, തകർന്ന നിലയിലുള്ള ബീമുകളുമാണ് ഫ്‌ളാറ്റിലുള്ളത്. കോൺക്രീറ്റ് ഭാഗങ്ങൾ പലയിടത്തും തകർന്നു. പാളികളായി ഇളകി വീഴുന്ന കോൺക്രീറ്റ് കഷണങ്ങളുടെയും, വലിയ ടൈൽ കഷണങ്ങളുടെയും […]

Share News
Read More

സിമിയും അപ്പുവും ചെല്ലാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിലയോടൊപ്പം ഒരു ദിവസം രാവിലെ വീട്ടിൽ എന്നെ കാണാനെത്തി.

Share News

സിമിയും അപ്പുവും ചെല്ലാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിലയോടൊപ്പം ഒരു ദിവസം രാവിലെ വീട്ടിൽ എന്നെ കാണാനെത്തി. അവരുടെ ബഡ്സ് സക്കുളിലെ ബസ് കാലപ്പഴക്കം ചെന്ന് ഉപയോഗ ശൂന്യമായ കാര്യം പറയാനെത്തിയതാണ്. അവർ പറഞ്ഞാൽ എങ്ങിനെയാണ് ചെയ്യാതിരിക്കുക.. പെട്ടെന്ന് തന്നെ എം പി ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതിനാവശ്യമായ പ്രൊപ്പോസൽ തയ്യാറാക്കാൻ ഓഫീസിന് നിർദേശം നൽകി. തുടർ നടപടികൾ പെട്ടെന്നായി. എം പി ഫണ്ടിൽ നിന്നും 19.5 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ അവരുടെ സ്വന്തം വാഹനം […]

Share News
Read More