അവർ അവനോടു പറഞ്ഞു: കൊറോണ കഴിയുന്നതുവരെ ഞങ്ങൾക്കിതു വേണ്ട

Share News
ജോർജ് ഗ്ലോറിയ

അവര്‍ ഭക്‌ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത്‌ ആശീര്‍വദിച്ചു മുറിച്ച്‌ ശിഷ്യന്‍മാര്‍ക്കു കൊടുത്തുകൊണ്ട്‌ അരുളിച്ചെയ്‌തു:

വാങ്ങി ഭക്‌ഷിക്കുവിന്‍; ഇത്‌ എന്‍െറ ശരീരമാണ്‌.അനന്തരം പാനപാത്രമെടുത്ത്‌ കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത്‌ അവര്‍ക്കുകൊടുത്തുകൊണ്ടു പറഞ്ഞു:

നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍.ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉട മ്പടിയുടേതുമായ എന്‍െറ രക്‌തമാണ്‌.

മത്തായി 26 : 26-28

അവർ അവനോടു പറഞ്ഞു: കൊറോണ കഴിയുന്നതുവരെ ഞങ്ങൾക്കിതു വേണ്ട .

യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്‍െറ ശരീരം ഭക്‌ഷിക്കുകയും അവന്‍െറ രക്‌തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല.എന്‍െറ ശരീരം ഭക്‌ഷിക്കുകയും എന്‍െറ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും.

യോഹന്നാന്‍ 6 : 53-54

ഇതുകേട്ട്‌ അവന്‍െറ ശിഷ്യരില്‍ പലരും പറഞ്ഞു:

ഈ വചനം കഠിനമാണ്‌. ഇതു ശ്രവിക്കാന്‍ ആര്‍ക്കു കഴിയും?അവന്‍ പറഞ്ഞു: ഇതുകൊണ്ടാണ്‌, പിതാവില്‍നിന്നു വരം ലഭിച്ചാലല്ലാതെ എന്‍െറയടുക്കലേക്കു വരാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞത്‌്

‌.ഇതിനുശേഷം അവന്‍െറ ശിഷ്യന്‍മാരില്‍ വളരെപ്പേര്‍ അവനെ വിട്ടുപോയി; അവര്‍ പിന്നീടൊരിക്കലും അവന്‍െറ കൂടെ നടന്നില്ല യോഹന്നാന്‍ 6 : 60-66

——————————————————————………………………………………………

കുർബാനയും കൊറോണയുംവീട്ടിൽ ആഹാരം പാകം ചെയ്യാൻ ഒന്നും എല്ലാ എങ്കിൽ ,ഭക്ഷണം കഴിക്കാതെ ജീവിക്കാൻ കഴിയാത്തതുകൊണ്ട് ,കൊറോണ ആണെങ്കിലും ,പറ്റുന്ന എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചു കടകളിൽ പോയി ആഹാരസാധനങ്ങൾ വാങ്ങുന്നവരാണ് നമ്മൾ ..

വി .കുർബാന ,ജീവന്റെ അപ്പമാണ് ,ആത്മാവിന്റെ അന്നമാണ് .അതില്ലാതെ ജീവിക്കാൻ കഴിയാത്തവർ , എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചു വി.ബലി അർപ്പിച്ചു പ്രാർഥിക്കണം എന്ന് തന്നെ ആണ് എന്റെ അഭിപ്രായം

.പള്ളിയിൽ പോയില്ലെങ്കിൽ കർത്താവു കോപിക്കും എന്ന പേടി ഉള്ളതുകൊണ്ടല്ല,മറിച്ചു കൊറോണയോ ഇനി അതിനേക്കാൾ വലിയത് എന്തെകിലും വന്നാലും എനിക്ക് ശക്തി ലഭിക്കുന്നത് ഈ ബലിവേദിയിൽ നിന്നാണ് എന്ന് ബോധ്യമുള്ളതുകൊണ്ടാണ്. കാര്യങ്ങൾ മനുഷ്യന്റ കൈ വിട്ടുപോയ ഇപ്പോൾ , മറ്റേതു സമയത്തേക്കാളും പ്രാർഥന ആവിശ്യം ആണ് . എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചു വി.ബലി അർപ്പിച്ചു ലോകം മുഴുവനുവേണ്ടിയും പ്രാർഥിക്കേണ്ടത് ഓരോ വിശ്വാസിയുടെയും കടമയും ..

ഒരു മദ്യപാനിക്കു ,ലോക്കഡൗണിനു ശേഷം ബിവറേജ് തുറക്കുമ്പോൾ ഉള്ള സന്തോഷത്തിന്റെ പകുതി പോലും , , ജീവന്റെ അപ്പം എന്നും വഴിയാഹാരമെന്നും ഒക്കെ പുകഴ്ത്തുന്ന വി കുർബാന ,തുറന്നു കിട്ടുമ്പോൾ വിശ്വാസിക്ക് ഇല്ല എങ്കിൽ കുർബാനയെ കുറിച്ച് ഉള്ള നമ്മുടെ ബോധ്യം എന്താണ് ?

ഇനി നമ്മൾ ഒരു ” NEW NORMAL ” ആണ് ..അതായതു ഇതു ഈ അടുത്ത കാലത്തെങ്ങും പോകില്ല എന്നർത്ഥം .ആഴ്ചകളോ ,മാസങ്ങളോ അല്ല കുറഞ്ഞത് ഒരു വര്ഷമെങ്കിലും ഈ ചേട്ടൻ ഇവിടെത്തന്നെ കാണും ..

ഒരു പഠനം പറയുന്നത് മുഴുവൻ ജനത്തിന്റെ 60 -70 % ആളുകള്ക്ക് ഇതു വന്നു ഇമ്മ്യൂണിറ്റി കിട്ടുന്നതുവരെ എങ്കിലും കൊറോണ നമ്മുടെ പരിസങ്ങളിൽ കാണും എന്നാണ് പറഞ്ഞു വരുന്നത് സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കേണ്ട എന്നല്ല .തീർച്ചയായും പാലിക്കണം .അത് നമ്മുടെ സാമൂഹിക കടമയാണ് എന്ന് തർക്കമില്ല ..അത് പാലിക്കുക തന്നെ വേണം .

ഷോപ്പിംഗ് മാളുകളും ഹോട്ടലുകളും ഒക്കെ ഈ ക്രമീകരണങ്ങൾ പാലിച്ചു ആവിശ്യ സേവങ്ങള്ക്കു വേണ്ടി തുറക്കാം എങ്കിൽ ജീവന്റെ അപ്പം തരുന്ന ബലിവേദികൾ ഈ ക്രമീകരണങ്ങൾ പാലിച്ചു തുറക്കാൻ സാധിക്കും

Ajesh Copied from what’s app.

.

George Gloria facebook

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു