കാൻസർ രോഗികളുടെ എണ്ണം കേരളത്തിൽ കൂടിവരികയാണ് എന്നാണ്.

Share News

കാൻസർ.

അഖിലേന്ത്യാ തലത്തിലായാലും സംസ്ഥാന തലത്തിലായാലും ഉറപ്പിച്ച് പറയാനുള്ള കാര്യം കാൻസർ രോഗികളുടെ എണ്ണം കേരളത്തിൽ കൂടിവരികയാണ് എന്നാണ്.

കാൻസർ രോഗത്തിനെതിരെ വൈദ്യശാസ്ത്ര രംഗത്ത് നടന്ന് വരുന്ന പഠനങ്ങൾ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. കാൻസർ ഉണ്ടാകാനുള്ള സാധ്യതകൾ ലളിതമായ രക്തപരിശോധനയിലൂടെ മനസ്സിലാക്കുവാനും വളരെ സൂക്ഷ്മതയോടെ ചികിത്സ കൈകാര്യം ചെയ്യാനും വൈദ്യശാസ്ത്ര രംഗത്ത് ഒരുപാട് അറിവുകൾ ഇപ്പോൾ നിലവിലുണ്ട്.

തുടർ പഠനങ്ങൾ ആഗോളതലത്തിൽ നടക്കുകയും ചെയ്യുന്നു.

ഈ രോഗത്തെ കുറിച്ചുള്ള ശരിയായ രീതിയിലുള്ള അറിവുകൾ ഇപ്പോഴും ജനങ്ങളിൽ കൂടുതൽ പേർക്കും അറിയില്ല. അതുകൊണ്ടാണ് കാൻസർ രോഗികളിൽ കൂടുതൽ പേരും രോഗത്തിന്റെ ഗൗരവം കൂടിയ ശേഷം ആശുപത്രിയിൽ എത്തുന്നത്.

കാൻസർ ഉണ്ടാകുന്നത് തടയാൻ ആഹാരശീലങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് നല്ലതാണ്.

പഴങ്ങളിലും പച്ചക്കറികളിലും ഉള്ള നാരുകളും ചില രാസഘടകങ്ങളും കാൻസർ ഉണ്ടാകുന്നത് തടയാൻ ഒരുപാട് സഹായിയ്ക്കും.

ആഹാരത്തിൽ ചെറുപയർ, സോയ, വൻപയർ, കടല, മുതിര എന്നിവയും പച്ചമത്സ്യം, മുട്ട, മാസം എന്നിവയും ഉണ്ടാകണം.

പച്ചക്കറികളും പഴങ്ങളും കൂടുതൽ കഴിയ്ക്കുന്നതിലൂടെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സഹായിയ്ക്കുന്ന ധാതുക്കളും ജീവകങ്ങളും ലഭിക്കുന്നതാണ്. ഓരോ ദിവസവും കുറഞ്ഞത് രണ്ട് ലിറ്റർ വെള്ളം കുടിയ്ക്കുകയും വേണം.

ഈ രോഗത്തെ കുറിച്ച് ഒരുപാട് അറിവില്ലായ്മയും അബദ്ധധാരണകളും ഇപ്പോഴും ജനങ്ങളിൽ ആവശ്യത്തിലേറെയുണ്ട്.

കാൻസർ തീർക്കുന്ന ദുരിതങ്ങൾ ഒഴിവാക്കുവാൻ ആദ്യം വേണ്ടത് ഈ രോഗത്തെ കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങൾ എങ്കിലും ജനങ്ങൾ മനസ്സിലാക്കിയിരിക്കണം എന്നുള്ളതാണ്.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ഓരോ വാർഡുകളിലും താമസിക്കുന്ന ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ എന്നിവരുടെ സഹായത്തോടെ അംഗൻവാടികൾ, സേവാഗ്രാം എന്നിവിടങ്ങളിൽ വെച്ച് ബോധവൽക്കരണ പരിപാടികൾ നടത്തുക വഴി പ്രാദേശിക ഭരണകൂടങ്ങൾക്ക് എളുപ്പത്തിൽ ചെയ്യാവുന്നതാണ് ഇത്

Share News