
സുപ്രീം കോടതിയിൽചീഫ് ജസ്റ്റിസ് നടത്തിയ മാതൃകാപരമായ ഇടപെടൽ..
സുപ്രീം കോടതിയിൽ തങ്ങളുടെ കേസുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ ലാപ് ടോപ്പും കയ്യിൽ പിടിച്ചുകൊണ്ട് കോർട്ട് റൂമിൽ തങ്ങളുടെ സീനിയേഴ്സിനു പിറകിൽ നീണ്ട സമയം ഒരേ നിൽപ്പ് നിൽ ക്കേണ്ടിവരുന്ന ജൂനിയർ അഭിഭാഷകരുടെ അവസ്ഥ നാളിതുവരെ ആരും ശ്രദ്ധിച്ചിരുന്നില്ല.

തങ്ങളുടെ സീനിയർ അഭിഭാഷകർ കേസുകൾ വീറോടെ വാദിക്കുമ്പോൾ അവർക്കു വേണ്ട അപ്ഡേറ്റുകൾ അപ്പപ്പോൾ നൽകാനാണ് ജൂനിയർ അഭിഭാഷകർ പിന്നിലായി നിലകൊള്ളുന്നത്. ഈ നിൽപ്പ് പലപ്പോഴും മണിക്കൂറുകൾ തുടരും. സീനിയേ ഴ്സിന് കോടതിയിൽ ഫോമിൽ തീർത്ത മുന്തിയ കസേരകൾ ലഭ്യമാണ്.
ജൂനിയർ അഭിഭാഷകരുടെ ഈ അവസ്ഥ മനസ്സിലാ ക്കിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ശ്രീ D.Y ചന്ദ്രചൂഡ് ഇന്നലെ എല്ലാ ജൂനിയേഴ്സിനും തങ്ങളുടെ സീനിയർ വക്കീലിനുപിന്നിലായി ഇരിക്കാനുള്ള സ്റ്റൂളുകൾ ഏർപ്പാ ടാക്കുകയും അദ്ദേഹം സ്വയം അതിൽ ഇരുന്ന് അവ ഓരോന്നും പരിശോധിക്കുകയും ചെയ്തു.

ഇതേത്തുടർന്ന് സോളോസിറ്റർ ജനറൽ തുഷാർ മേത്ത വൈകിട്ട് കോടതി ചേർന്നപ്പോൾ CJI യുടെ ഈ നടപ ടിയെ മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി.. കടപ്പാട്: P N M