എന്നാൽ ഇതാണ് മാനസിക ചികിത്സയുടെ മാതൃകയെന്ന മട്ടിൽ 4 K റീ റിലീസ് ഘട്ടത്തിൽ പ്രചരിപ്പിക്കുന്നതിൽ നവ കാല മാർക്കറ്റിങ് തിരക്കഥയുണ്ടെന്ന് തോന്നുന്നു .|ഡോ . സി ജെ ജോൺ

Share News

കഥാകൃത്തിന്റെ ഭാവനയിൽ വിരിഞ്ഞ സൈക്കോളജിക്കൽ ചികിത്സകളെയും , അത് നാടകീയമായി നടപ്പിലാക്കുന്ന സൈക്കയാട്രിസ്റ്റിനെയും കണ്ട്‌, പ്രചോദിതമായി മനോരോഗ ചികിത്സയെ പഠന വഴിയാക്കുന്നത്മനസ്സിലാക്കാം .

ശാസ്ത്രീയമായ ചികിത്സയുമായി പൊരുത്തപ്പെടുന്നതാണോ ആ സിനിമയിൽ കാണിക്കുന്നതെന്ന്

മനസ്സിലാക്കാൻ ആ പഠനം എന്ത് കൊണ്ട് ഉപകരിച്ചില്ലെന്നത് മനസ്സിലാകുന്നില്ല .ചില കാര്യങ്ങളെ ചില കാഴ്ചക്കാർ സിനിമയിൽ നിന്ന് അനുകരിക്കുമെന്ന വിമർശനം പറയുമ്പോൾ തർക്കിക്കാൻ വരുന്ന

ആളുകളോട് പറയാനായി ഈ പഠന വഴി തെരെഞ്ഞെടുക്കലിനെ ചൂണ്ടിക്കാട്ടാമെന്ന ഗുണമുണ്ട്.അനുകരണങ്ങളിൽ തെറ്റും ശരിയുമുണ്ടാകാം.

നല്ലൊരു വിനോദ സിനിമയാണ് മണിച്ചിത്ര താഴ് .അത്തരത്തിൽ അതിനെ ആസ്വദിക്കുകയും ചെയ്തു. അതിലെ സൈക്കോളജിക്കൽ പ്രമേയത്തെ

ജനം ഇഷ്ടപ്പെട്ടൂ .സിനിമാ വിജയത്തിന് അതിലെ കോമഡി രംഗങ്ങളും വലിയ സ്വാധീനം ചെലുത്തി .ശോഭനയും, മോഹൻലാലും,ഇന്നസെന്റും, ലളിതയുമൊക്കെ പ്രേഷകരുടെ മനസ്സ് കവർന്നു . തൊണ്ണൂറ്റി മൂന്നിൽ സിനിമ കണ്ടിറങ്ങിയപ്പോൾ തന്നെ ശോഭനയുടേത് അവാർഡ് സാധ്യതയുള്ള പ്രകടനമെന്നും തോന്നിയിരുന്നു .എന്നാൽ ഇതാണ് മാനസിക ചികിത്സയുടെ മാതൃകയെന്ന മട്ടിൽ 4 K റീ റിലീസ് ഘട്ടത്തിൽ പ്രചരിപ്പിക്കുന്നതിൽ നവ കാല മാർക്കറ്റിങ് തിരക്കഥയുണ്ടെന്ന് തോന്നുന്നു .കേന്ദ്ര സ്ത്രീ കഥാപാത്രത്തിന്റെ മാനസികാവസ്ഥയുടെ നിർമ്മിതിയിൽ കുറെയൊക്കെ ശരിയുണ്ടെങ്കിലും, അതിന്റെ പരിഹാര രീതികൾ സിനിമക്കായുള്ള സൈക്കോ ഡ്രാമ മാത്രമാണ്. ശാസ്ത്രീയതയിൽ നിന്നും അകന്നാണ് അതിന്റെ നിൽപ്പ്. അടിസ്ഥാന മനോവ്യാപാരങ്ങളെ കൈകാര്യം ചെയ്യാതെ ഒരു പൊസഷൻ സ്റ്റേറ്റ് അഥവാ പ്രേതാവേശ അവസ്ഥയിൽ ഇങ്ങനെ നാടകീയ ഇടപെടലുകളിലൂടെ ലഭിക്കുന്ന രോഗ ശാന്തി താൽക്കാലികമാവുകയും ചെയ്യും.

ഇതിലെ സൈക്കയാട്രിസ്റ്റ് കോമഡിയും അതിശയോക്തിയും നിറച്ച സിനിമാ പതിപ്പാണ്.സിനിമയിൽ ഇങ്ങനെയൊക്കെയാവാം. ഒരു കുഴപ്പവുമില്ല .എന്നാൽ ഇതിൽ ആധികാരികത ഉണ്ടെന്ന്‌ വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ കഷ്ടമാണ് കൂട്ടരേ .അബദ്ധങ്ങളെ ശാസ്ത്രമാക്കാൻ ശ്രമിക്കുന്നതിന് എങ്ങനെ

ലൈക്കടിക്കും ?ശാസ്ത്രവും സത്യവും വേർ തിരിച്ചറിയാൻ താല്പര്യമില്ലാത്തവർക്ക്

അന്ധമായി പൊങ്കാല ഇടാം.തൊണ്ണൂറ്റി മൂന്നിലെ പോലെ രണ്ടാം വട്ട 4 K റിലീസിലും ഈ സിനിമ വിജയിക്കട്ടെ. ആശംസകൾ .

(ഡോ . സി ജെ ജോൺ )

Share News