ഇതൊക്കെ കൊണ്ടാണ് മാധ്യമ പ്രവർത്തനത്തെ ജനം മാ പ്ര യാക്കുന്നത്.

Share News

ഒരു മീഡിയ എങ്ങനെ വാർത്ത എഴുതരുത് എന്നതിന് ഒരു ഉദാഹരണമാണിത്. ഇത് മനോരമ. എഷ്യനെറ്റ് പോസ്റ്ററും ഇത് പോലെ.

ഒരു വാർത്ത കൊടുക്കുമ്പോൾ അതിനെ കുറിച്ചുള്ള അടിസ്ഥാന വിവരമെങ്കിലും വേണം. ഏതാണ്ട് മുപ്പത്തി അഞ്ചു വർഷം മുമ്പ് ടൈമ്സ് ഓഫ് ഇന്ത്യ പൂനയിൽ ചില മാസം റിപ്പോർട്ടർ പണി ചെയ്തപ്പോൾ പഠിച്ചു അടിസ്ഥാനമാണ്‌. 5Ws and one H. What, Why, who, Where and When and How.

അടിസ്ഥാന വസ്തുതകൾ ഇല്ലാതെ ആരെങ്കിലും പത്രകുറിപ്പ് കൊടുത്താൽ അതു അതുപോലെ കൊടുക്കുന്നത് അല്ല പത്രപ്രവർത്തനം

എത്ര വായ്പ എഴുതി തള്ളി? ആരുടെയൊക്കെ? അതിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ?അവിടെ എത്ര പേർക്ക് അക്കൌണ്ട് ഉണ്ടായിരുന്നു. എത്ര പേരുടെ ഭൂമി വച്ചു കടം വാങ്ങി? ഇതിൽ എത്ര ഏക്കർ ഭൂമി ഒലിച്ചു പോയി? ഒരൊറ്റ അടിസ്ഥാന വിവരം ഇല്ലാതെ ഇത് പോലെയുള്ള പി ആർ വാർത്ത തള്ളുന്നത് അല്ല ഉത്തരവാദിത്ത പത്ര പ്രവർത്തനം. കേരള ബാങ്കിന്റെ പി ആർ ഒരു പ്രെസ്സ് നോട്ട് കൊടുക്കുന്നു. അതിനെകുറിച്ച് ഒരു വിവരം പൊലും അന്വേഷിക്കാതെ എടുത്തു വീശുന്നു.

ഇതൊക്കെ കൊണ്ടാണ് മാധ്യമ പ്രവർത്തനത്തെ ജനം മാ പ്ര യാക്കുന്നത്

Js Adoor 

Share News