വിവാഹവും കുടുംബവും! |ബെത്-ലെഹം ഹാൻഡ്-ബുക്ക് – 3

Share News

കല്യാണക്കാര്യത്തിലെ പരസ്പരവിശ്വാസം!

ആരേയും വിശ്വസിക്കാൻ നിങ്ങൾക്കു കഴിയുന്നില്ലെങ്കിൽ ഇതു പഠിക്കൂ, പരിശീലിക്കൂ.

മറ്റു മനുഷ്യരെ വിശ്വസിക്കാൻ എല്ലാവർക്കും നല്ല പേടിയുണ്ട് ഇക്കാലത്ത്. പിന്നെങ്ങിനെയാണ് ഒരു പുരുഷനെയോ, സ്ത്രീയേയോ വിശ്വസിച്ച്, ആജീവനാന്തം ഒരുമിച്ചു ജീവിക്കാം എന്നു തീരുമാനിക്കുക?

വിവാഹം നടക്കാത്തതിന്റെയും, വിവാഹത്തിനു മടി വിചാരിക്കുന്നതിന്റെയും, നടന്ന വിവാഹം തകരുന്നതിന്റെയും ഒക്കെ ഒരു പ്രധാന കാരണം, പരസ്പരമുള്ള ഈ വിശ്വാസമില്ലായ്മയാണ് എന്നതായിരുന്നു, ബെത്-ലെഹം സംഗമങ്ങളിലെ ഒരു കണ്ടെത്തൽ.

മുൻതലമുറകളെ അപേക്ഷിച്ചു, നമുക്കു സംഭവിച്ച ഒരു പ്രധാനമാറ്റം ശരീരത്തിനും മനസ്സിനും ആയാസം വരുന്ന പ്രവർത്തികളോടുള്ള വിമുഖതയാണ്. കുടുംബജീവിതം എന്നു പറയുമ്പോൾ പ്രത്യക്ഷത്തിൽ ലാഭം ഒന്നും കാണാനില്ലത്രെ.

കുടുംബജീവിതത്തോടു വിമുഖത വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടത്തിലുടെയാണ് നമ്മുടെ ഈ തലമുറ, ഇപ്പോൾ കടന്നു പോകുന്നത്.

ഇതിന്റെ വിവിധ വശങ്ങളെക്കുറിച്ച് ബെത്-ലെഹം നടത്തിയ നിരവധി സെമിനാറുകളുടെയും ശില്പശാലകളുടെയും കണ്ടെത്തലുകളും, തിരിച്ചറിവുകളുമാണ് ഈ മൂന്നാമത്തെ കൈപ്പുസ്തകത്തിൽ.

രചന – ശബ്ദാവിഷ്ക്കാരം, ജോർജ്ജ് കാടങ്കാവിൽ

1 – കല്യാണക്കാര്യത്തിലെ പരസ്പര വിശ്വാസം!

2 – ശാസ്ത്രം ജയിക്കട്ടെ; പക്ഷേ, മനുഷ്യന്‍ തോല്‍ക്കരുത് !…

3 – “പുര നിറഞ്ഞു” നിന്നുപോകുമോ? ഈ പുതിയ തലമുറ !

4 – പുര നിറഞ്ഞു നില്‍ക്കുന്ന പുരുഷന്മാര്‍ !

5 – കഴിവും പ്രാപ്തിയും കണ്ടെത്തുവാന്‍!

6 – ഇണയെ ആകര്‍ഷിക്കാന്‍ എന്തു വേണം !

7 – ഡെയർ ഡെവിൾ മാർക്കറ്റിംഗ് !!!

8 – തുടങ്ങിയിടത്ത് തിരിച്ചെത്തുമെങ്കിലും; ഒരു യാത്രയും വെറുതെയാവില്ല.

9 – ആർഭാട വിവാഹങ്ങളും, വിവാഹഭയത്തിനു കാരണമാകുന്നു.

Director:
George Kadankavil: 92493 92518

https://www.bethlehemmatrimonial.com/

Share News