ഒരു വാഹനാപകടം സംഭവിച്ചാൽ, അതെത്ര ചെറുതായാലും സന്ദർഭോചിതമായി ചെയ്യേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്.

Share News

നമ്മൾക്ക് ഒരു വാഹനാപകടം സംഭവിച്ചാൽ, അതെത്ര ചെറുതായാലും സന്ദർഭോചിതമായി ചെയ്യേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്.

അത് ആ സമയം തന്നെ ചെയ്യേണ്ടതുമാണ് അല്ലാത്തപക്ഷമാണ് പിന്നീട് വലിയ നിയമ പ്രശ്നങ്ങളായി ഈ ചെറിയ വിഷയം നമ്മുടെ വിലപ്പെട്ട സമയവും സമാധാനവും പണവും കവരുന്നത്…

വാഹനാപകടം സംഭവിച്ചാൽ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ എന്നതാണെന്ന് നോക്കാം…

ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതാണോ അതോ പണം നൽകിയോ വാങ്ങിയോ കേസ് സെറ്റിൽ ചെയ്യുന്നതാണോ നല്ലത്?

നമ്മുടെ വാഹനം ഒരാളെ തട്ടിയെന്നിരിക്കട്ടെ പരിക്കേറ്റ ആളെ ഉടൻ ആശുപത്രിയിൽ എത്തിക്കുക, പോലീസ്‌ സ്റ്റേഷനിൽ (ഫോൺ വിളിച്ചോ മറ്റോ) അറിയിക്കുക. ആശുപത്രി നടപടി ക്രമങ്ങൾ കഴിയുമ്പോൾ ഭൂരിപക്ഷം ആളുകളും ആവശ്യപ്പെടുക പണം കൊടുത്തുള്ള സെറ്റിൽമെന്റ് ആയിരിക്കും. ഒരു കാരണവശാലും അതിന് വഴങ്ങരുത്.

നമ്മുടെ വാഹനത്തിന്റെ ഇൻഷുറൻസ്‌ OK ആണെങ്കിൽ ഒരു സെറ്റിൽമെന്റിനും ശ്രമിക്കേണ്ടതില്ല, കാരണം നമ്മൾ പണം നൽകി പരാതി ഒന്നും ഇല്ല എന്ന് എഴുതി വാങ്ങിയാൽപ്പോലും പരാതിയില്ല എന്ന് എഴുതി വാങ്ങിയാലും പരാതിക്കാരനു കേസിനു പോകാൻ പറ്റും. എല്ലിന് ഒടിവോ പൊട്ടലോ സംഭവിച്ചിട്ടുണ്ടെങ്കിലോ തലക്കോ ആന്തരിക അവയവങ്ങൾക്കോ ക്ഷതമേറ്റിട്ടുണ്ടെങ്കിലോ മറ്റോ പരിക്കേറ്റ ആളെ ക്യാൻവാസ് ചെയ്യാൻ ഒരുപാട് വക്കീൽമാർ ഉണ്ടാകും. ആശുപത്രി കേന്ദ്രീകരിച്ച് അവർക്ക് അതിന് കമ്മീഷൻ ഏജന്റ്മാർ പോലുമുണ്ട് എന്നറിയാമോ. ഫ്രാക്ചർ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ഗ്രീവിയസ്‌ ഹർട്ട്‌ ആയി പരിഗണിക്കും, അവർ നഷ്ടപരിഹാരത്തുക വാങ്ങിയെടുക്കുകയും ചെയ്യും…

സംഭവസ്ഥലത്തുള്ള നാട്ടുകാരും, പരിക്കേറ്റ ആൾക്ക്‌ അവിടെ പരിചയക്കാരുണ്ടെങ്കിൽ അവരും നിങ്ങളെ സമ്മർദ്ധത്തിലാക്കാൻ നോക്കും എന്തുതന്നെ ആയാലും ഒരു കാരണവശാലും പണം നൽകിയുള്ള ഒത്തുതീർപ്പിനു വഴങ്ങേണ്ടതില്ല.ചെറിയ രീതിയിലുള്ള ഡ്രസിങും സ്റ്റിച്ചിങ്ങും മരുന്നും ആശുപത്രി ചിലവുമാണെങ്കിൽ നമ്മുടെ മാന്യതയും മാനുഷിക പരിഗണനയും സാമ്പത്തിക ശേഷിയും വച്ച് അത് പേ ചെയ്യുന്നതിൽ തെറ്റില്ല.

നമ്മൾക്കെതിരെ ചാർജ്ജ് ചെയ്യുന്ന കേസ്‌ റാഷ്‌ & നെഗ്ലിജന്റ്‌ ഡ്രൈവിംഗിനു എതിരേ ആയിരിക്കും. കോടതിയിൽ ഫൈൻ അടച്ച്‌ കുറ്റം സമ്മതിക്കുന്നതോടെ വണ്ടി ഓടിച്ച ആളുടെ പേരിലുള്ള കേസ് തീർന്നു. ബാക്കി ഇൻഷുറൻസ്‌ കമ്പനി കേസ്‌ നടത്തിക്കോളും. അതിനു വേണ്ടി വക്കീലിനെയും കമ്പനി ഏർപ്പാടാക്കിക്കൊള്ളും.

വ്യക്തിക്ക് പകരം പബ്ലിക് പ്രോപർട്ടികളായ ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌, ട്രാൻസ്ഫോർമർ തുടങ്ങിയ എന്തെങ്കിലിലുമാണ് ഇടിച്ചെന്ന് കരുതുക. അപ്പോൾ നാട്ടുകാർക്ക് പകരം ഉദ്യോഗസ്ഥരായിരിക്കും നിങ്ങളെ ഒരുപക്ഷെ സമ്മർദ്ദത്തിലാക്കുക നഷ്ടപരിഹാരം പണമായി അടച്ചില്ലെങ്കിൽ കേസ്‌ വരും, റവന്യൂ റിക്കവറി വരും എന്നെല്ലാം പറഞ്ഞ്‌ ഭയപ്പെടുത്തും. അങ്ങനെയുണ്ടായാലും കേസ്‌ കൊടുത്തോളാൻ പറയുക, പൈസ കയ്യിൽ ഇല്ലെന്നും അറിയിക്കുക.

ഇനി നമ്മൾക്കാണ് അപകടം സംഭവിച്ചതെങ്കിൽ കേസ് നടത്തുന്നതിന് മിക്കവാറും വക്കീൽമാർ ആദ്യമേ ഫീസ് വാങ്ങുകയില്ല. നമ്മൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തിന് ഒരു നിശ്ചിത ശതമായിരിക്കും അവരുടെ ഫീസ് ആയി ആവശ്യപ്പെടുക. അത് എത്രയാണ് എന്നതിനെ പറ്റി ഒരു ധാരണയുണ്ടാക്കി രേഖയാൽ ഉറപ്പിച്ചാൽ പിന്നീട് ഒരു തർക്കത്തിന് ഇടവരില്ല. കമ്മീഷൻ ശതമാനം ആയതുകൊണ്ട് തന്നെ മാക്സിമം ഇൻഷുറൻസ്‌ ക്ലെയിം വാങ്ങിത്തരാൻ വക്കീൽ ശ്രമിക്കുകയും ചെയ്യും…

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, അപകടം നക്കുന്ന സമയത്ത് എല്ലാവരുടെയും മാനസികാവസ്ഥ ഒരുപോലെ ആയിരിക്കില്ല അതുകൊണ്ട് ന്യായം ആരുടെ ഭാഗത്തായാലും സന്ദർഭത്തിനൊത്തുള്ള സമചിത്തത പാലിക്കുക. തർക്കങ്ങൾ ഉണ്ടാക്കാതിരിക്കാൻ ശ്രമിക്കുക. ഒന്നല്ല ഒരായിരം അപകടം ഒരു ദിവസം ഉണ്ടാകുന്നുണ്ടെന്ന തിരിച്ചറിവോടെ പാനിക് ആവാതിരിക്കുക. അപകടങ്ങൾ ആരും മനപൂർവ്വം സൃഷ്ടിക്കുന്നതല്ല…

Share News