
ഇത് മാണി സാറിന്റെ മനസ്
2020 ൽ ജനാധിപത്യ മുന്നണി പടിയടച്ച് പുറത്താക്കിയപ്പോൾ സ്നേഹത്തോടും ആദരവോടും സ്വീകരിച്ച ഇടതു മുന്നണിയിൽ ഉറച്ചു നിൽക്കാൻ കേരളാ കോൺഗ്രസ് എം എടുത്ത തീരുമാനം നിശ്ചയമായും മാണി സാറിന്റെ മനസാണ്.
ഈ തീരുമാനം ഉണ്ടാക്കുന്ന പ്രത്യാഘാതം എന്തായാലും ഇതാണ് രാഷ്ട്രീയ സത്യസന്ധത. വിശ്വസ്തത.
ജോസും കൂട്ടരും വലത് മുന്നണിയിൽ ചെല്ലുന്നത് ഇഷ്ടമില്ലാത്തവരാണ് അവിടെയുള്ള കേരള കോൺഗ്രസ് കാരും കോട്ടയം ഇടുക്കി ജില്ലകളിലെ കോൺഗ്രസ് കാരും,
അതായത് അവിടെ സമാധാനം നഷ്ടപ്പെടും.
വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാർട്ടി എന്നു കേരള കോൺഗ്രസ്സിനെ നിർവചിച്ച മാണിസാർ തന്ന – ഒരു ഉപദേശം ഉണ്ട്.
ഒരു വീട്ടിൽ വഴക്കിട്ട് കഴിയുന്നതിൽ നല്ലത് രണ്ട് വീട്ടിൽ സമാധാനത്തോടെ കഴിയുന്നതാണ്.
ഈ തീരുമാനത്തിൽ സങ്കടം ഉള്ള മാണിക്കർ ഉണ്ട്. വലതു മുന്നണിയിൽ പോകുന്നത് കൂടുതൽ സങ്കടം ഉണ്ടാക്കാനാണ് ഇട. 1982 ലെ അനുഭവം ഓർക്കുക. ഹൈകമാണ്ട് രേഖാമൂലം കൊടുത്ത 22 സീറ്റ് കിട്ടിയില്ല. കിട്ടിയത് മലമ്പുഴയും കാസർകോടും അടക്കം 17 സീറ്റ്
കേരള കോൺഗ്രസ് ശക്തി കേന്ദ്രങ്ങൾ പലതും ജോസപ്പിന്റെ കയ്യിലായി. കോൺഗ്രസ് ശരിക്കും വലിച്ചു തോൽപ്പിക്കുകയും ചെയ്തു.
ഇടത് മുന്നണി ഒന്നിച്ചു നിൽക്കാൻ ജോസിന്റെ തീരുമാനം സഹായിക്കും സമ്മർദങ്ങൾ വന്നാലും ജോസ് വഞ്ചിക്കില്ല എന്ന് തെളിയുന്നു

ഇടതു മുന്നണിയിൽ കേരളാ കോൺഗ്രസ് എം കൈവരിച്ച നേട്ടങ്ങൾ ജോസ് പത്ര സമ്മേളനത്തില് പറഞ്ഞവ പാർട്ടി സമ്മേളനങ്ങളിൽ ക്ലാസ്സെടുക്കണം പിണങ്ങിയവരെ തിരിച്ചു കൊണ്ടുവരണം. അത് മാണി സാറിന്റെ ലെഗസി ആയിരുന്നു.മാണി സാർ പാർട്ടി കാത്ത വഴികൾ പഠിക്കണം പോകുന്നോൻ പോകട്ടെ എന്ന മനസ് മണിസാർ ഒരിക്കലും കാണിച്ചില്ല
ഒരിക്കൽ ഒരു ഡ്രൈവറെ സാർ പിരിച്ചുവിട്ടു അയാൾ പടി ഇറങ്ങിയപ്പോൾ ഓടിച്ചെന്നു നീ എന്നെ ഇട്ടേച്ചു പോകുവാണോ അവന്റെ കണ്ണിൽ നോക്കി ചോദിച്ചു പകച്ചു നിന്ന അവനോടു പറഞ്ഞു ഇനി കണ്ടമാനം കുടിക്കരുത് കേറി വാ.അവൻ എങ്ങനെ സാറിനെ മറക്കും ?
മുന്നണിക്കാർ നോക്കേണ്ടത് ഒരു മണ്ഡലത്തിൽ ഏത് പാർട്ടിയെ നിർത്തിയാൽ ഭരണം പിടിക്കാം എന്നാകണം. എങ്ങനെ മണ്ഡലം ഞങ്ങളുടേത് ആക്കാം എന്നവരുത്
മുന്നണി സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ എല്ലാവരും പരമാവധി നോക്കണം മാറ്റം വരും .ഒത്തു പിടിക്കണം. ഇക്കുറി അയാൾ തോറ്റാൽ അടുത്ത തവണ സീറ്റ് ഞങ്ങൾക്ക് കിട്ടാം എന്നു കരുതി വലിക്കരുത്
ഇടതു മുന്നണി തിരുത്താനുണ്ട്
. തിരുവനന്തപുരം മേയർക്ക് എതിരെ ഒരു സഘാവ് പറഞ്ഞത് ഓർക്കണം. മുതിർന്ന നേതാക്കളോട് അതി വിനയം മറ്റുള്ളവരോട് ധാർഷ്ട്യം.
ഇതു മിക്കവരുടെയും കാര്യത്തിൽ സത്യമാണ്. പാർട്ടിയിലെ നേതാക്കൾ ഭരണം മൂലം സഘാക്കളിൽ നിന്നും അകന്നിട്ടുണ്ട്. തിരുത്തണം. എല്ലാവരെയും ചേർത്തു നിർത്തണം.പഞ്ചായത്തിലെ റിസൾട്ട് മാറ്റാനാകും
ഇടതു മുന്നണി പിളർത്താനുള്ള നീക്കം പൊളിഞ്ഞതോടെ വലതു മുന്നണിയും കൂടുതൽ യുണൈറ്റഡ് ആകും. പോരാട്ടം കടുക്കും. ആര് തോറ്റാലും ജനം ജയിക്കും

ടി ദേവപ്രസാദ്
മുന്‍ എക്സ് കൃൂട്ടീവ് എഡിറ്റര്‍ ദീപീക ദിനപത്രം
