കേരളം മാറട്ടെ! വ്യവസായങ്ങൾ തകർത്ത് ഒരു തലമുറയെ മുഴുവൻ പ്രവാസത്തിലേക്ക് തള്ളിവിടുന്ന സാഹചര്യം ഇല്ലാതാകട്ടെ. സ്തംഭനം വികസനത്തിന് വഴിമാറട്ടെ.

Share News

പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പത്രസമ്മേളനത്തിൽ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള എന്റെ മറുപടി:

അല്ല, അല്ല, ഒരായിരം വട്ടം പറയാം, അല്ല! തൊഴിൽ ചെയ്യാനും യാത്ര ചെയ്യാനുമുള്ള മൗലികാവകാശം ഇല്ലാതാക്കി, സ്വകാര്യ-പൊതു സ്വത്തുക്കൾ നശിപ്പിച്ച്, വ്യക്തികളുടെയും സംസ്ഥാനത്തിന്റെയും വരുമാനം തടസ്സപ്പെടുത്തി കേരളത്തിൽ മാത്രം ബന്ദും ഹർത്താലും നടത്തുന്നത് ശരിയല്ല.

പത്രസമ്മേളനത്തിൽ അദ്ദേഹം ചോദിച്ച ഓരോ ചോദ്യങ്ങൾക്കും എന്റെ വ്യക്തിപരമായ ഉത്തരങ്ങൾ:

ചോദ്യം: ദേശീയ പണിമുടക്കെന്നു പറഞ്ഞിട്ട്, കേരളത്തിലല്ലാതെ ഹർത്താലിനും ബന്ദിനും സമാനമായ പണിമുടക്ക് ഇന്ത്യയിൽ മറ്റേതെങ്കിലും സംസ്ഥാനത്ത് നടക്കുന്നുണ്ടോ?

ഉത്തരം: ഇല്ല.

ചോദ്യം: ഹർത്താലിനും ബന്ദിനും സമാനമായ രീതിയിലേക്ക് ഒരു പണിമുടക്കിനെ മാറ്റുന്നത് ഈ കാലഘട്ടത്തിൽ ശരിയാണോ?

ഉത്തരം: അല്ല.

ചോദ്യം: കേരളത്തിൽ മാത്രം പണിമുടക്കിനെ ബന്ദിനും ഹർത്താലിനും സമാനമായി മാറ്റേണ്ടതുണ്ടോ?

ഉത്തരം: വേണ്ട.

ചോദ്യം: ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രം ജനജീവിതം സ്തംഭിപ്പിക്കുന്ന ഒന്നായി മാറുന്നു. ഇത് കാലഹരണപ്പെട്ട സമരമുറയല്ലേ?

ഉത്തരം: അതെ.

നിങ്ങളുടെയും നിലപാട് വ്യക്തമാക്കൂ!

ഇതിനോട് യോജിക്കുന്നവർ ദയവായി നിങ്ങളുടെ സന്ദേശം പങ്കുവെച്ച് പിന്തുണ അറിയിക്കുക. അടിച്ചമർത്തപ്പെടുന്ന ബഹുഭൂരിപക്ഷം ജനങ്ങളുടെ നിശബ്ദതയാണ്, ഒരു ചെറിയ ശതമാനം വരുന്ന ട്രേഡ് യൂണിയനുകളുടെ ഇത്തരം സ്തംഭനങ്ങൾക്ക് കരുത്ത് പകരുന്നത്.

കേരളം മാറട്ടെ! വ്യവസായങ്ങൾ തകർത്ത് ഒരു തലമുറയെ മുഴുവൻ പ്രവാസത്തിലേക്ക് തള്ളിവിടുന്ന സാഹചര്യം ഇല്ലാതാകട്ടെ. സ്തംഭനം വികസനത്തിന് വഴിമാറട്ടെ.

തിരുവനന്തപുരം എംപി യും, മുതിർന്ന AICC അംഗവുമായ Dr. Shashi Tharoor ഇതേ അഭിപ്രായം സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ചിരുന്നു.

Share News