ക്രമസമാധാന മേഖലകളിൽ നിർണ്ണായക പങ്ക് വഹിച്ച ഒരു മുതിർന്ന ഉദ്യോഗസ്ഥനായ പി. വിജയൻ IPS ഇന്നുമുതൽ നമ്മുടെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ADGP !

Share News

രാവിലെ കിട്ടിയ സന്തോഷ വാർത്ത പങ്കുവെയ്ക്കട്ടെ. 1999 മുതൽ ദീർഘകാലത്തെ സേവനത്തിൽ പരിശീലന, ക്രമസമാധാന മേഖലകളിൽ നിർണ്ണായക പങ്ക് വഹിച്ച ഒരു മുതിർന്ന ഉദ്യോഗസ്ഥനായ പി. വിജയൻ IPS സാറാണ് ഇന്നുമുതൽ നമ്മുടെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ADGP ! എന്നെപ്പോലെ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച് കുട്ടിയായിരിക്കൂമ്പോഴേ ജോലികൾ ചെയ്ത് ജീവിതം തുടങ്ങിയ അദ്ദേഹം IPS ഓഫീസറായ ശേഷം ആ അനുഭവങ്ങൾ പ്രചോദനമാക്കി നിരവധി സംരംഭങ്ങൾ ആരംഭിച്ചിരുന്നു.

Student Police Cadet (SPC) : 2010-ൽ 127 സ്കൂളുകളിൽ 11,176 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി SPC പദ്ധതി ആരംഭിച്ചു. പിന്നീട് ആയിരത്തിലധികം സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുകയും അനേകം അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്. CHIRI (Smile) എന്ന ഹെൽപ്ഡെസ്ക് വഴി, പരിശീലനം ലഭിച്ച സീനിയർ കേഡറ്റുകൾ വിഷമത്തിലായ കുട്ടികളെ സഹായിച്ചു. 30,000-ലേറെ കോളുകൾ ലഭിക്കുകയും ഏകദേശം 5,000 കുട്ടികൾ ഇതിൽ നിന്ന് ഗുണം നേടുകയും ചെയ്തിട്ടുണ്ട്.

‘Feed a Stomach’ — കോവിഡ് -19 മഹാമാരി കേരളത്തെ ബാധിച്ചപ്പോൾ, പൊലീസ് സേനയെയും സന്നദ്ധ സംഘടനകളെയും ഒരുമിച്ച് ചേർത്ത് ‘Feed a Stomach’ കാമ്പെയ്ൻ നടത്തി. പല പട്ടണത്തിലുമായി 24 പ്രത്യേക കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കുകയും, ആദ്യ ലോക്ഡൗണിൽ തന്നെ ഏകദേശം 7 ലക്ഷത്തിന് മേലെ ഭക്ഷണ പൊതികൾ വിതരണം ചെയ്തിട്ടുണ്ട് വിജയൻ സർ നേതൃത്വം നൽകുന്ന ‘നന്മ’ എന്ന സംഘടന നിസ്സഹായവസ്ഥയോടെ നിസ്സംഗതയോടെ ഒന്നും പറയാതെ നിരത്തുകളിൽ കാത്തുനിന്നിരുന്ന ആളുകൾക്ക് ലക്ഷകണങ്ങിന് പൊതിച്ചോറുകളാണ് നൽകിയത്. ഇടപ്പള്ളി മുതൽ എറണാകുളം കെആർടിസി ബസ് സ്റ്റാൻഡ് വരെ വസ്ത്രങ്ങളും പൊതിച്ചോറൂം വിതരണം നടത്തിയിരുന്നത് നന്മയിൽ അംഗമായ ഞാനും മിടുമിടുക്കനായ മനുഷ്യസ്നേഹിയായ അഭിലാഷ് എന്ന സർക്കിൾ ഇൻസ്പെക്ടർ ( Abhilash A L ) ഉൾപ്പെട്ട ടീമായിരുന്നു. ഭക്ഷണപ്പൊതി സ്വീകരിച്ച ആളുകളുടെ കണ്ണിൽ നന്ദിയുടെ നക്ഷത്രങ്ങൾ വിരിയുന്നത് ഞങ്ങൾ കണ്ടിരുന്നു. പ്രിയങ്കരനായ വിജയൻ സാറിൽനിന്നും ഞങ്ങൾക്ക് ലഭിച്ച അംഗീകാരം വിലമതിക്കാനാവാത്തതാണ്.

Police Youth Football Academy -ത്രിശൂരിലും തിരുവനന്തപുരത്തും യുവജനങ്ങൾക്കായി Police Youth Football Academy സ്ഥാപിച്ചിട്ടുണ്ട്. Our Responsibility to Children (ORC) പദ്ധതി, Nanma Learning Centres, School Protection Group എന്നീ സാമൂഹ്യ പരിവർത്തന പദ്ധതികളും അദ്ദേഹം ആരംഭിച്ചതാണ്. ‘പുണ്യം പൂങ്കാവനം ‘ എന്ന പേരിൽ ശബരിമലയിലും സമീപ പ്രദേശങ്ങളിലും നടത്തിയിരുന്ന വിലമതിക്കാനാവാത്ത ശുചീകരണ – ബോധവത്കരണ – പുണ്യ പ്രവർത്തികൾ ചെയ്തിരുന്നതും വിജയൻ സാറിന്റെ പദ്ധതികളിൽ ഒന്നായിരുന്നു. CNN-IBN ഇന്ത്യൻ ഓഫ് ദ ഇയർ 2014 (Popular Choice) ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഒരു IPS ഓഫീസർ എന്നതിനപ്പുറം, സമൂഹത്തിൽ യഥാർത്ഥ മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു മനുഷ്യസ്നേഹിയാണ് …! അദ്ദേഹത്തെക്കുറിച്ചെഴുതാൻ ഒരുപാടുണ്ട്. ..

ക്രമസമാധാന ചുമതലയുള്ള ADGP എന്ന നിലയിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ജയ് ഹിന്ദ്.

Joly Joseph



Share News