പ്ര​ധാ​ന​മ​ന്ത്രി സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചു

Share News

ന്യൂ​ഡ​ല്‍​ഹി:ഇന്ത്യ-ചൈനഅതിർത്തിയിലുണ്ടായ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥി​തി​ഗ​തി​ക​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് മു​ഖേ​ന​യാ​ണ് യോ​ഗം ചേ​രു​ന്ന​ത്.

വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ ദേ​ശീ​യ നേ​താ​ക്ക​ള്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കും. ല​ഡാ​ക്ക് സം​ഘ​ര്‍​ഷ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി രൂ​ക്ഷ​വി​മ​ര്‍​ശ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അതിർത്തിയിൽ എന്താണ് നടക്കുന്നതെന്ന് വ്യക്തമാകാമെന്നും രാഹുൽ പറഞ്ഞിരുന്നു.

തിങ്കളാഴ്ച കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ ഗാ​ല്‍​വാ​ന്‍ താ​ഴ്വ​ര​യി​ലാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​ല്‍ 20 സൈ​നി​ക​ര്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. ചെ​ന​യു​ടെ ക​മാ​ന്‍റിം​ഗ് ഓ​ഫീ​സ​ര്‍ ഉ​ള്‍​പ്പെ​ടെ 43 സൈ​നി​ക​രും കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ടാ​യി​രു​ന്നു. ഗ​ല്‍​വാ​ന്‍ ന​ദി​ക്ക​പ്പു​റം ഗ​ല്‍​വാ​ര്‍ താ​ഴ്‌​വ​ര​യി​ലെ പ​ട്രോ​ള്‍ പോ​യി​ന്‍റ് 14-ന​ടു ത്താ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ല്‍. ഇ​രു​പ​ക്ഷ​ത്തെ​യും സൈ​നീ​ക​ര്‍ ത​മ്മി​ല്‍ വെ​ടി​വെ​പ്പു​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ല്‍, ക​ല്ലും വ​ടി ക​ളും കൊ​ണ്ട് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് രണ്ട് പക്ഷത്തും ജീവഹാനി സംഭവിച്ചത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു