
നിങ്ങളുടെ താല്പര്യം അനുസരിച്ചു ഒരു ജീവനെ കൊല്ലാനോ നടക്കില്ല
ഈശോമിശിഹാക് സ്തുതിയായിരിക്കട്ടെ 🙏🏻
എന്റെ ജീവിതത്തിലെ ഞങ്ങൾ അനുഭവിച്ച ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു
പ്രിയപ്പെട്ട സഹോദരങ്ങളെ എന്റെ പേര് റൂബി സോണി. എന്റെ ഭർത്താവ് കുറച്ചു വർഷം മുൻപ് സൗദിയിൽ ആയിരുന്നു 2013 വർഷം അദ്ദേഹം 3മാസം ലീവിന് വന്നു. ലീവിന് വന്ന സമയം ഞങ്ങൾ മനസും ശരീരവും പങ്കുവെച്ചു വളരെ സന്തോഷം ആയി തന്നെ ഒരു മാസം കഴിഞ്ഞപ്പോൾ ഞങ്ങൾ അറിഞ്ഞു ഞാൻ ഗർഭിണി ആണെന്ന് .
വളരെ സന്തോഷിക്കേണ്ട ആ സമയം ഞങ്ങളുടെ മനസ്സിൽ പിശാച് പറഞ്ഞു””വേണ്ട ഈ കുഞ്ഞിനെ””
അതിനു ശേഷംവികൃതമായ പല ചോദ്യം ഞങ്ങളുടെ ഹൃദയത്തിനു ഉള്ളിൽ വന്നു. ??
ഈ കുഞ്ഞുണ്ടായാൽ ജീവിതം എങ്ങനെ മുന്നോട്ട് പോകും,,,
മൂത്തകുട്ടി പെൺകുട്ടി ആണ് അവൾക്കു 5വയസായി.
സാമ്പത്തിക പ്രശ്നം തന്നെ മറ്റൊരു കാര്യം ,,,
എന്തായാലും കുഞ്ഞ് വേണ്ട 🙏🏻😭
തീരുമാനം മാറ്റിയില്ല 😭
അങ്ങനെ പിരീഡ്സ് ആകുവാൻ വേണ്ടി കൈകളിൽ ഉണ്ടായിരുന്ന ഒരു ഗുളിക 7ദിവസം കഴിച്ചു 😭
ചിലെ ഫ്രൂട്സ് കഴിച്ചാൽ കുഞ്ഞുണ്ടെങ്കിൽ ബ്ലീഡിങ് ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്, 😭അതും ഞാൻ കഴിച്ചു 😭
എന്നിട്ടും ബ്ലീഡിങ് ഇല്ല.
ഒടുവിൽ ഞങ്ങൾ ഹോസ്പിറ്റലിൽ പോകാം എന്ന് തീരുമാനിച്ചു.

ആലുവ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഉള്ള ഡോ..വിനയകുമാർ നെ കാണാം എന്ന് തീരുമാനം എടുത്തു… അത് കുഞ്ഞിനെ രക്ഷിക്കാനല്ല..കുഞ്ഞിനെ കളയുവാനാണ് 😭😭😭
അങ്ങനെ ഡോക്ടറെ കാണുവാൻ ആലുവയിൽ ഉള്ള ഡോക്ടറുടെ വീട്ടിൽ ഞങ്ങൾ പോയി 🙏🏻

അവിടെ ഡോക്ടറെ കാണുവാൻ ഞാനും എന്റെ ഭർത്താവും വെയിറ്റ് ചെയ്തു 🙏🏻
ഒടുവിൽ ഞങ്ങളുടെ പേര് വിളിച്ചു.
ഞങ്ങൾ ചെന്നു.
ഡോക്ടർ ചോദിച്ചു.
എത്ര മാസം ആയി
ഞങ്ങൾ മിണ്ടുന്നില്ല 🙏🏻
ഡോക്ടർ ചോദിച്ചു നിങ്ങൾ എന്താ മിണ്ടാത്തെ 😓അപ്പോൾ എന്റെ ഭർത്താവ് പറഞ്ഞു. ഡോക്ടറെ ഞാൻ ഗൾഫിൽ ആണ്.ഇപ്പോൾ 3മാസത്തേക്ക് ലീവിന് വന്നു.ഇപ്പോ ഇവൾ ഗർഭിണി ആണെന്ന് പ്രേഗ്നെൻസി കാർഡ് നോക്കിയപ്പോ മനസിലായി 🙏🏻പക്ഷെ ഞങ്ങൾക്കു ഈ കുഞ്ഞിനെ വേണ്ട 🙏🏻😓ഡോക്ടർ ചാടി എഴുനേറ്റു
എന്നോടും എന്റെ സോണിയോടും പറഞ്ഞു.രണ്ടുപേരും സുഖം അനുഭവിച്ചപ്പോൾ എന്തുകൊണ്ട് ചിന്തിച്ചില്ല 🙏🏻
നിങ്ങളുടെ താല്പര്യം അനുസരിച്ചു ഒരു ജീവനെ കൊല്ലാനോ നടക്കില്ല 🙏🏻

എഴുനേൽക്കു.
ഞാൻ ജീവൻ രക്ഷിക്കാൻ ഇരിക്കുന്നതാണ്.
അല്ലാതെ ജീവൻ കളയാനല്ല.
അതുകൊണ്ട് ഈ കുഞ്ഞിനെ കളയുക എന്ന ചിന്ത ആണെങ്കിൽ ഇറങ്ങി പോകുക 🙏🏻
ഞങ്ങൾ ഒന്ന് പേടിച്ചു പോയി. 🙏🏻സ്കാൻ ചെയ്തു വരുക എന്ന് പറഞ്ഞു ഡോക്ടർ എഴുതി തന്നു 🙏🏻ഞങ്ങൾ പുറത്തേക് ഇറങ്ങി.
മൈൻഡ് അപ്പോഴും മാറിയില്ല 🙏🏻വേണ്ട എന്ന തീരുമാനം തന്നെ ആയിരുന്നു 🙏🏻അങ്ങനെ മറ്റൊരാൾ വഴി ഞങ്ങൾ അറിഞ്ഞു
ആലുവയിൽ തന്നെ ഒരു ഡോക്ടർ അപോർഷൻ ചെയ്യാൻ അനുവദിക്കും എന്ന് 🙏🏻പേര് എനിക്ക് വെളിപ്പെടുത്താൻ പറ്റില്ല.
ക്ഷമിക്കുക 🙏🏻ആ ഡോക്ടർ ഇരിക്കുന്ന ഹോസ്പിറ്റലിൽ ഞാനും എന്റെ ഭർത്താവും പോകാൻ തീരുമാനിച്ചു 🙏🏻ഉറങ്ങുമ്പോളും ഉണരുമ്പോളും ഈശോയുടെ മുന്നിൽ പ്രാർത്ഥിക്കുന്ന സ്വഭാവം ഉണ്ട് എനിക്ക് 🙏🏻

അന്ന് രാവിലെ എഴുനേറ്റു ഈശോയുടെ മുന്നിൽ തിരി കത്തിച്ചു. പ്രാർത്ഥിച്ചപ്പോൾ ഇന്ന് എന്റെ വീട്ടിൽ ഉള്ള പരിശുദ്ധ അമ്മ എന്നെ നോക്കി കരയുന്നത് പോലെ എനിക്ക് തോന്നി 😭ഞാൻ അമ്മയുടെ സ്റ്റാച്യു എടുത്തു കുറേ ഉമ്മ കൊടുത്തു 😭
പെട്ടെന്ന് അമ്മയുടെ വയർ വീർക്കുംപോലെ തോന്നി 😭
ഞാൻ പറഞ്ഞു മാതാവേ എന്റെ തോന്നൽ ആണോ ഇതെല്ലാം 😭ആ സ്റ്റാച്യു ഞാൻ എന്റെ ഉദരത്തിൽ വെച്ചു 😭അമ്മയോട് പറഞ്ഞു. അമ്മേ എനിക്ക് ഒരുപാട് ഒന്നും പ്രാർത്ഥിക്കാൻ അറിയില്ല 😭ഒന്ന് ഞാൻ അപേക്ഷിക്കുന്നു ഈ കുഞ്ഞിനെ എനിക്ക് വേണം എന്ന് തോന്നുന്നു 😭എനിക്ക് തരുമോ 😭

ഇത്രയും പറഞ്ഞു ആ സ്റ്റാച്യു ഞാൻ എന്റെ ഉദരത്തിൽ വെച്ചുകൊണ്ട് കുറേ കരഞ്ഞു 😭
എനിക്കുണ്ടായ അനുഭവം എല്ലാം ഞാൻ എന്റെ ഭർത്താവിനോട് പറഞ്ഞു. പുള്ളി പറഞ്ഞു.
നമുക്ക് എന്തായാലും ഡോക്ടറെ കാണാൻ പോകണം.
ഞാൻ ഓക്കേ പറഞ്ഞു..അങ്ങനെ ആ ഹോസ്പിറ്റലിൽ ഞങ്ങൾ പോയി.ഞങ്ങളുടെ ടോക്കൺ നമ്പർ ആകാറായി.ഞാൻ എന്റെ ഭർത്താവും അവിടെ നിൽകുമ്പോൾ ഒരു കുഞ്ഞ് ഒത്തിരി ശബ്ദത്തിൽ കരയുന്നു 😭
ഞാൻ പറഞ്ഞു പാവം കുഞ്ഞ് കരയുന്നത് കേട്ടോ.അപ്പോൾ എന്റെ ഭർത്താവ് പറഞ്ഞു കേട്ടില്ലല്ലോ. നിനക്ക് തോന്നിയതാകും…
ഞാൻ എന്റെ ഭർത്താവിന്റെ കൈയുടെ ഉള്ളിൽ മുറുകെ പിടിച്ചു എന്നിട്ട് പറഞ്ഞു.
എനിക്ക് വേണം ഈ കുഞ്ഞിനെ.
പുള്ളി എന്നോട് പറഞ്ഞു
നീ എന്താ ഇപ്പോൾ ഇങ്ങനെ പറയുന്നേ…. ഞാൻ പറഞ്ഞു ഇനി എന്തുചെയ്യും നമ്മൾ ഡോക്ടർ ചോദിച്ചാൽ 😭
എനിക്ക് ഈ കുഞ്ഞിനെ വേണം കളയാൻ എനിക്ക് പറ്റുന്നില്ല. ഉദരത്തിൽ കുഞ്ഞ് കരയുംപോലെ തോന്നുന്നു 😭
ഇത്രയും പറയാൻ പറ്റിയുള്ളൂ….
ഞങ്ങളുടെ നമ്പർ വിളിച്ചു.
ഞാൻ ഡോക്ടറുടെ അടുത്ത് ഇരുന്നു 🙏🏻
ഡോക്ടർ ചോദിച്ചു.
പറയു എന്താ കാര്യം 🙏🏻😭
ഞാൻ ഒന്നും മിണ്ടുന്നില്ല 😭
കരയുകയാണ്.
അപ്പോൾ എന്റെ ഭർത്താവ് പറഞ്ഞു.
ഡോക്ടറെ ഇവൾ പ്രെഗ്നന്റ് ആണ്.
അതറിയാതെ ഇവൾ പിരീഡ് ആകുവാൻ ഗുളിക കഴിച്ചു.
അപ്പോൾ അത് കുഞ്ഞിനെ ബാധിക്കോ എന്നറിയാനാണ് 😭😭😭😭🙏🏻🙏🏻🙏🏻
ആ നേരം ഞാൻ എന്റെ ഭർത്താവിന്റെ മുഖത്തേക് നോക്കി.
ഞാൻ കണ്ടു എന്റെ ഭർത്താവിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് 😭ഡോക്ടർ പറഞ്ഞു ഓക്കേ നമുക്ക് സ്കാൻ ചെയ്തു നോകാം 🙏🏻അങ്ങനെ ഒരു നഴ്സിനെ ഞങ്ങളോടൊപ്പം വിട്ടു സ്കാൻ ചെയ്യാൻ 🙏🏻ഞങ്ങൾ നേഴ്സ് കാണാതെ പുറത്തേക് ഇറങ്ങി ഓടിപോയി 🙏🏻പുറത്ത് ഇറങ്ങിയപ്പോൾ പുള്ളി ചോദിച്ചു.
എന്തുപറ്റി റൂബി.
ഇതുപോലെ നീ ശക്തമായി
”’വേണം ”’എന്നൊരു വാക്കു പറഞ്ഞിരുന്നെങ്കിൽ.
ഞാൻ നിന്നോടൊപ്പം അല്ലെ നിൽകുകയുള്ളൂ 😭🙏🏻അങ്ങനെ അന്ന് തന്നെഡോ ..വിനയകുമാർ നൽകിയ സ്കാനിംഗ് ഞങ്ങൾ ചെയ്തു വിനയകുമാർ ഡോക്ടറെ കാണാൻ പോയി 🙏🏻ഞങ്ങൾ സ്കാനിംഗ് റിപ്പോർട്ട് കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞു
യൂട്രസിൽ ഒരു ഫൈബ്രോയ്ഡ് ഉണ്ട് അത് കുഞ്ഞിനൊപ്പം വളരും.
ചിലപ്പോൾ അത് മാഞ്ഞു പോകും 🙏🏻
മറ്റൊന്നുകൂടി പറഞ്ഞു 😭😭😭😭😭യൂട്രസിനകത്തുള്ള ഞങ്ങളുടെ ആ കുഞ്ഞ് ഞങ്ങൾ കളയാൻ പോകുന്നത് പേടിച്ചു ഇരിക്കുന്ന ആ ചിത്രം ഞങ്ങൾക്കു കാണിച്ചു തന്നു 😭😭😭യൂട്രസിന്റെ ഒരു മൂലയിൽ ആ കുഞ്ഞ് ജീവൻ ഒളിച്ചിരിക്കുന്നു 😭😭😭😭ഡോക്ടർ പറഞ്ഞു നിങ്ങളുടെ സ്നേഹം എത്രമാത്രം ആ കുഞ്ഞിന് കിട്ടുന്നുവോ അപ്പോൾ മാത്രം കുഞ്ഞ് യഥാർത്ഥ സ്ഥലത്തേക്കു വരുകയുള്ളു 😭😭😭😭😭ഡോക്ടർ മറ്റൊന്ന് കൂടി പറഞ്ഞു….
ഈ കുഞ്ഞിനെ നിങ്ങൾ കളഞ്ഞാൽ ഇനി ഒന്ന് നിങ്ങൾക്കു നൽകണമോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടത് ദൈവം ആണ് 😭😭😭
ഈ കുഞ്ഞ് ഉദരത്തിൽ നിന്നും പുറത്ത് വരുമ്പോൾ നിങ്ങൾ അന്ന് ഒത്തിരി വേദനിക്കും 😭ഈ കുഞ്ഞിനെ ആണോ ഉപേക്ഷിക്കാൻ ഓടിനടന്നതു എന്നുള്ള കുറ്റബോധം നിങ്ങളിൽ വരും.
ഇനി ആരെങ്കിലും കുഞ്ഞിനെ നശിപ്പിക്കാൻ ഒരുങ്ങുമ്പോൾ നിങ്ങൾ നിങ്ങളുടെ അനുഭവം അവരോടു പറഞ്ഞു അവരെ അതിൽ നിന്നും മാറ്റി ചിന്തിപ്പിക്കുകയും ചെയ്യും 😭😭😭😭😭
അന്നുമുതൽ എന്റെ കുഞ്ഞിനെ ഞാൻ ഉദരത്തിൽ ആയിരിക്കുമ്പോൾ തന്നെ സ്നേഹിക്കാൻ തുടങ്ങി.
മാപ്പ് പറയാൻ തുടങ്ങി 😭😭😭😭
അങ്ങനെ 2014 ഫെബ്രുവരി 7ന് ഞാൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകി 😘😘😘😘😘😘ഡോക്ടർ ആ കുഞ്ഞിനെ എടുത്തു എന്റെ മുഖത്തു നോക്കി പറഞ്ഞു.
കണ്ടോ ഈ ജീവനെ.. വലിയ അനുഗ്രഹം ഉള്ള ഒരു കുഞ്ഞായി ഈ കുഞ്ഞ് മാറട്ടെ എന്ന് കുഞ്ഞ് ജനിച്ചപ്പോൾ തന്നെഡോ .വിനയകുമാർ പറഞ്ഞു 😭😭😭😭😭

എത്ര നന്ദി പറഞ്ഞാലും തീരില്ല ഞങ്ങൾക്കു 😭🙏🏻ഈശോയോടും പരിശുദ്ധ അമ്മയോടും ആലുവ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഉള്ളഡോ .വിനയകുമാറിനോടും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഇന്ന് എന്റെ മോൾക് 6വയസ് ആയി.
ഞങ്ങളുടെ പോന്നു മോൾ.
ഞങ്ങളുടെ കണ്ണ് തുറപ്പിച്ച ഞങ്ങളുടെ പൊന്നുമോൾ
സ്നേഹമുള്ളവരെ
ഇപ്പോൾ ഞാൻ ഇക്കാര്യങ്ങൾ ഓർത്തെടുക്കാനും ,അത് എഴുതുവാനും ഒരു കാരണമുണ്ട് കഴിഞ്ഞ ദിവസം ഏതോ ഒരു ‘അമ്മ ,തൻെറ ഉദരത്തിലെ 22 ആഴ്ച്ച വളർച്ചയെത്തിയ കുഞ്ഞിനെ ഒഴിവാക്കുവാൻ തീരുമാനിച്ചു ..കുഞ്ഞിൻെറ ഹൃദയത്തിന് എന്തോ അസുഖം ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയെന്ന് പറഞ്ഞു ,കുഞ്ഞിനെ വേണ്ടെന്നു പറഞ്ഞാണ് അവർ ഹൈ കോടതിയിൽ എത്തിയതെന്നും പത്ര വാർത്തയിൽ കണ്ടിരുന്നു .
ഈശോ സമ്മാനമായി നൽകിയ കുഞ്ഞിനെ ആ യുവ ദമ്പതികൾ വേണ്ടെന്ന് ,ശരിക്കും തുറന്ന് പറഞ്ഞാൽ കൊന്നുകളയുവാൻ ,അനുവാദം ചോദിച്ചു എത്തി .
കുഞ്ഞിന് അസുഖമാണെന്നു പല ഡോക്ടർമാർ പറഞ്ഞെന്ന് കേട്ടപ്പോൾ ഞാൻ ആലുവയിലെ ഡോ..വിനയകുമാറിനെയും ഞങ്ങളുടെ ജീവിതത്തിലെ അനുഭവവും ഓർത്തുപോയി
കെസിബിസി പ്രൊ ലൈഫ് സമിതിയുടെ പ്രെസിഡന്റ് സാബു ജോസ് ചേട്ടൻ ഈ കേസിൽ ,കുഞ്ഞിൻെറ ചികിത്സ ,സംരക്ഷണ കാര്യങ്ങളിൽ സഹായിക്കാമെന്നും ,വൈകല്യമുള്ള കുഞ്ഞാണ് ജനിക്കുന്നതെങ്കിൽ ,അവർക്കു വളർത്തുവാൻ മടിയാണെങ്കിൽ ,പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ തൃശൂരിലെ ഒരു സ്ഥാപനം ദത്തെടുക്കാമെന്നും ഉറപ്പുനൽകിയെന്നും കേട്ടു .
കുഞ്ഞിൻെറ ജീവൻ നിലനിർത്തുവാൻ ആ മാതാപിതാക്കൾ തീരുമാനിക്കാൻ നമുക്കും പ്രാർത്ഥിക്കാം
.ഇപ്പോൾ പഴയഅനുഭവം ഓർക്കുമ്പോൾ എനിക്ക് ഒത്തിരി വിഷമം ഉണ്ടാകാറുണ്ട് .വർഷങ്ങൾ കഴിഞ്ഞിട്ടും മോളെ കാണുമ്പോൾ ,ഈ കുഞ്ഞിനെയാണല്ലോ വേണ്ടന്നുവെച്ചതെന്ന ഹൃദയ വേദന ഇപ്പോഴും മാറിയിട്ടില്ല .ജീവിതം അനുഭവത്തിലൂടെയാണ് ഞാൻ പഠിച്ചത് .ഒരമ്മയും ഉദരത്തിൽ വളരുന്ന കുഞ്ഞിനെ കളയരുതേ ,

അമ്മയുടെ ഉദരത്തിലെ കുഞ്ഞുവാവ ഈശോയുടെ സ്വന്തമാണ് .
പരിശുദ്ധ മാതാവ് ഓരോ ഗർഭിണിയായ അമ്മയ്ക്കും പ്രതേക സംരക്ഷണം നൽകും .ഓരോ ജീവനും ദൈവത്തിൻെറ ജ്വലിക്കുന്ന സ്നേഹമാണ് .

ദൈവത്തിൻെറ കരുതലാണ് ഓരോ കുഞ്ഞിലൂടെയും കടന്നുവരുന്നത് .ജീവന് കാവലും കരുതലുമാകുവാൻ നമുക്കെപ്പോഴും ശ്രദ്ധിക്കാം .
ദൈവനാമം മഹത്വപ്പെടട്ടെ ആമേൻ 🙏🏻

റൂബി സോണി .
9567423419