
ജീവന്റെ വാതിൽ തുറക്കുന്ന ഒരു ഡോക്ടറിന്റെ വിസ്മയ ജീവിതം.? !!
ജൂലൈ ഒന്ന് !
അന്ന് ഡോക്ടർമാരുടെ ദിനം കൂടിയാണ്.
ജീവന്റെ സംരക്ഷണം -ദൈവത്തിന്റെ മുമ്പിൽ പ്രതിജ്ഞ എടുത്ത് ഏറ്റെടുത്തവർ. ഒരു കാലത്ത് കാണപ്പെട്ട ദൈവം.. ആയി രോഗികൾ കണ്ടവർ, അങ്ങനെ വാഴ്ത്തപ്പെട്ടവർ. മഹനീയമായ ഈ ശുശ്രുഷാ വേദിയിപ്പോൾ അങ്ങനെ ആണോ?
മെഡിക്കൽ കോളജിൽ അഡ്മിഷൻ നേടുമ്പോൾ കോടികൾ നൽകി നേടുന്നവർ, പിന്നീട് നിരവധി കടമ്പകൾ കടന്ന്” മെഡിക്കൽ പ്രാക്റ്റിസ് “- ആരംഭിക്കുമ്പോൾ മൂല്യം സംരക്ഷിക്കപ്പെടുന്നുണ്ടോ?
ഉപകരണങ്ങൾ മനുഷ്യജീവന്റെ ആയുസ്സ് നിർണയിക്കുന്ന പരിശോധനകളുടെ കാലം.? !
അമ്മയുടെ ഉദരത്തിലെ ശിശുവിന് ഈ ഭൂമിയിലേക്കുള്ള പ്രയാണം നിസാരരോഗത്തിന്റെ കാരണം പറഞ്ഞ്,( സ്കാനിംഗ് റിപ്പോർട്ട് ), അതിന്റെ മാത്രം അടിസ്ഥാനത്തിൽ ചികിത്സ നിര്ണയിച് കുഞ്ഞിന്റെ ജീവൻപോലും നഷ്ട്ടപ്പെടുന്ന പുതിയ കാലഘട്ടം.
ഇങ്ങനെ ജീവന്റെ വിധി ഡോക്ടർ തീരുമാനിക്കുമ്പോൾ, ഇതാ ജീവന്റെ വാതിൽ തുറക്കുന്ന ഒരു “പ്രൊ ലൈഫ് ഡോക്ടർ “-?.
ജീവന്റെ മഹത്വം -പ്രഘോഷിക്കുവാൻ എപ്പോഴും മുന്നിൽ നിൽക്കുന്ന ദീപികയുടെ സബ് എഡിറ്റർ ശ്രീ സെബി മാളിയേക്കൽ, ഇന്ന് “ഉണ്ണിയുടെ കഥ “-പറയുന്നു.
ജീവന്റെ സംരക്ഷണം , കുഞ്ഞുങ്ങളെ 24 ആഴ്ചവരെ ഉദരത്തിൽ വെച്ച് വധിക്കുവാൻ അനുവദിക്കുന്ന കരിനിയമം ഒരുങ്ങുന്ന വാർത്തകൾ പുറത്തുവരുമ്പോൾ, പ്രത്യാശ നൽകുന്ന അനുഭവങ്ങൾ ആണ് ഡോ. ഫിന്റോ ഫ്രാൻസിസ് വ്യക്തമാക്കുന്നത്.
കെസിബിസി പ്രൊ ലൈഫ് സമിതി ആദരിച്ച, കുഴിക്കാട്ടുശേരി മറിയം തെരേസ ആശുപത്രിയിൽ, പ്രൊ ലൈഫ് ശുശ്രുഷകനായ ഡോ. ഫിന്റോയുടെ വിസ്മയ ജീവിത വിശേഷങ്ങൾ വായിക്കുക.
ഞാനും നിയും മാത്രം നമുക്ക് മക്കളൊന്നും വേണ്ട, വിവാഹം -കുടുംബം.. അതൊന്നും വേണ്ടെന്ന വികലചിന്തകൾ ചിലർ പ്രചരിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഡോ. ഫിന്റോ 550 റീ കാനലൈസഷൻ ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞു. ഇനി പ്രസവം വേണ്ടെന്ന് വെച്ചവർ വിണ്ടും മക്കൾ വേണമെന്ന പ്രൊ ലൈഫ് മനോഭാവം ഉണർന്നവർ, അവരെക്കുറിച്ചും ഈ ഡോക്ടർ പറയുന്നു.
നമുക്ക് വായിക്കാം
സുഹൃത്തുക്കൾക്കും പരിചയപ്പെടുത്താം
ദീപികയ്ക്കും ശ്രീ സെബിക്കും നന്ദി. ഡോ. ഫിന്റോയ്ക്കു വിണ്ടും അനുമോദനങ്ങൾ.
നമ്മുടെ നാട്ടിലെ ചേട്ടന്മാർ
