
പരിസ്ഥിതി അധിഷ്ഠിതമായി എങ്ങനെയാണ് കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും കൈകാര്യം ചെയ്യുന്നത് എന്നതിനെ പറ്റി അധ്യാപകർക്ക് വേണ്ടി മാത്രം ഒരു ആഗോള പരിശീലന പരിപാടി നടത്തുകയാണ്.
അധ്യാപകരുടെ ശ്രദ്ധക്ക്
പരിസ്ഥിതി അധിഷ്ഠിതമായി എങ്ങനെയാണ് കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും കൈകാര്യം ചെയ്യുന്നത് എന്നതിനെ പറ്റി അധ്യാപകർക്ക് വേണ്ടി മാത്രം ഒരു ആഗോള പരിശീലന പരിപാടി നടത്തുകയാണ്. മൂന്നു ദിവസം (മെയ് 5, 6, 10) തീയതികളിൽ ഇന്ത്യൻ സമയം വൈകീട്ട് നാലര മുതൽ ഏഴ് വരെ ദിവസംരണ്ടര മണിക്കൂർ വച്ചാണ് പരിശീലനം.
കാലാവസ്ഥ വ്യതിയാനം, ദുരന്ത ലഘൂകരണം എന്നിവയിലെ അടിസ്ഥാന പാഠങ്ങൾ, എങ്ങനെയാണ് പ്രകൃതി സംരക്ഷണത്തെ അടിസ്ഥാനമാക്കി കാലാവസ്ഥ വ്യതിയാനവും ദുര്നതെ ലഘൂകരണവും കൈകാര്യം ചെയ്യുന്നത് എന്നുള്ളത് പഠിക്കാം എന്ന് മാത്രമല്ല ഈ പരിശീലനത്തിന്റെ ഗുണം.
1. ഓൺലൈൻ അധ്യാപനത്തിലെ ഏറ്റവും പുതിയ പാഠങ്ങൾ എന്താണ് ?
2. എങ്ങനെയാണ് ഓണലൈൻ കോഴ്‌സുകളിൽ വിദ്യാർത്ഥികളുടെ അറിവ് പരിശോധിക്കാൻ പറ്റുന്നത് ?
(ഈ രണ്ടു കാര്യങ്ങൾ ഏതൊരു ഓൺലൈൻ ക്‌ളാസ് കൈകാര്യം ചെയ്യുന്നവർക്കും ഉപയോഗപ്രദമാണല്ലോ)
എന്നീ കാര്യങ്ങൾക്ക് പ്രത്യേക പരിശീലനം ഉണ്ട്. ലോകത്ത് ഇപ്പോൾ തന്നെ അമ്പതിനായിരത്തിലധികം വിദ്യാർത്ഥികൾ പഠിച്ച ഈ വിഷയത്തിലെ കരിക്കുലത്തെ പരിചയപ്പെടുത്തുക, ഈ കരിക്കുലം ക്‌ളാസ്സിലും ഓണലൈനിലും പഠിപ്പിച്ച അധ്യാപകരുടെ അനുഭവങ്ങൾ പങ്കുവെക്കുക, ഓൺലൈൻ ടീച്ചിങ്ങിനുള്ള മുഴുവൻ കോഴ്സ് മെറ്റീരിയലും ലഭ്യമാക്കുക, പോരാത്തതിന് ലോകത്തെമ്പാടുമുള്ള മറ്റു അധ്യാപകരുമായി പരസ്പരം ബന്ധിക്കുക എന്നിങ്ങനെ അനവധി സാദ്ധ്യതകൾ ഈ കോഴ്സിന് ഉണ്ട്.
ഐക്യരാഷ്ട്ര യൂണിവേഴ്സിറ്റിയിൽ നിന്നുൾപ്പെടെ ലോകത്തെ അനവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള അധ്യാപകരാണ് കോഴ്സ് നയിക്കുന്നത്. നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം ഉണ്ടാകും.
തികച്ചും സൗജന്യമാണ്. ഈ വിഷയത്തിൽ മുൻകൂർ പരിചയം ആവശ്യമില്ല. സ്‌കൂൾ, കോളേജ് അധ്യാപകർക്ക് പങ്കെടുക്കാം (പ്രൊഫഷണൽ കോളേജുകളിൽ നിന്നുള്ളവർ ഉൾപ്പടെ). കോഴ്സ് പങ്കെടുക്കുന്നവർക്ക് യു എൻ സർട്ടിഫിക്കറ്റ് ലഭിക്കും.
അധ്യാപകർ ഇന്ന് തന്നെ രെജിസ്റ്റർ ചെയ്യുക, നിങ്ങളുടെ മറ്റ് അധ്യാപക സുഹൃത്തുക്കളുമായി പങ്കുവെക്കുക. അധ്യാപകർ അല്ലാത്തവർ നിങ്ങളുടെ അധ്യാപക സുഹൃത്തുക്കളെ ടാഗ് ചെയ്യുക.
രെജിസ്ട്രേഷൻ ലിങ്ക് ഇവിടെ ഉണ്ട്. പതിവ് പോലെ ലിങ്ക് ഇടുന്നത് കൊണ്ട് സുക്കറണ്ണൻ ഈ പോസ്റ്റ് അല്പം സ്ലോ ആക്കും. നിങ്ങൾ ആദ്യം ഒന്ന് ലൈക്കോ ഷെയറോ ചെയ്ത് തള്ളി തന്നാൽ കാര്യം എളുപ്പമാകും.നല്ല അവസരമാണ്, കളയരുത്.
മുരളി തുമ്മാരുകുടി