“കേരളജനതയ്ക്കുംകേരളത്തിലെപോലീസുകാർക്കുംഒരിക്കലുംമറക്കാൻകഴിയാത്തആഭ്യന്തരമന്ത്രി! “

Share News

അതീവദുഃഖത്തോടെയാണീവാക്കുകൾകുറിയ്ക്കുന്നത്.കേരളജനതയ്ക്കുംകേരളത്തിലെപോലീസുകാർക്കുംഒരിക്കലുംമറക്കാൻകഴിയാത്തആഭ്യന്തരമന്ത്രി!

കോൺസ്റ്റബിൾആയിച്ചേർന്നഭൂരിഭാഗംപോലീസുകാരും 30 വർഷം സേവനംചെയ്തുകോൺസ്റ്റബിൾആയിത്തന്നെറിട്ടയർചെയ്യുന്നപരിതാപകരമായഅവസ്ഥയിൽനിന്നു,യോഗ്യരായവർക്കെല്ലാം 15 കൊല്ലത്തിൽHCറാങ്കും23കൊല്ലത്തിൽASIറാങ്കുംഇന്ത്യയിൽആദ്യമായിനൽകിയവ്യക്തി.

അദ്ദേഹംനടപ്പാക്കിയജനമൈത്രിപോലീസുവഴിപോലീസുകാർകുടുംബമിത്രങ്ങളായുംസ്റ്റുഡന്റ്പോലീസ്കേഡറ്റ്പദ്ധതിവഴിപോലീസുകാർകുട്ടികൾക്ക്അദ്ധ്യാപകരായുംഅധ്യാപകർസ്കൂളിലെപോലീസ്ഉദ്യോഗസ്ഥരും ആയും മാറി.

കേരളത്തിലെആയിരക്കണക്കിന്എക്സ്സർവീസ് കാരെ HomeGuard കളാക്കിപോലീസിന്റെയും നാട്ടുകാരുടെയും സഹായികളാക്കി.

കേരളത്തിൽആദ്യമായിതണ്ടർബോൾട്commandoഉള്ളബറ്റാലിയനുംതീരദേശപോലീസുംകടലിൽപോകാൻപോലീസിന്ബോട്ടുകളും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന തീരദേശ ജാഗ്രതസമിതികളും അദ്ദേഹമാണ്സ്ഥാപിച്ചത്.

ശബരിമലയിൽ Virtual Digital Queue തുടങ്ങാനും ആദ്ദേഹം പച്ചക്കൊടി കാട്ടി.

ഇന്ന്പോലീസിനെവിളിക്കുന്നസിവിൽപോലീസ്ഓഫീസർഎന്നവിളിപ്പേര്പോലീസിനുനൽകിയത്ശ്രീകോടിയേരിആണ്.

ഇന്ത്യയിലെ ഏറ്റവും സമഗ്രവുംജനാധിപത്യപരവൂമായ police act നിയമസഭയിൽഅവതരിപ്പിച്ചതുംനടപ്പാക്കിയതും മറ്റാരുമല്ല.

എല്ലാ പോലീസ് സ്റ്റേഷനിലും കമ്പ്യൂട്ടർ നൽകി, എല്ലാ പോലീസ് സ്റ്റേഷനിലും internet connection നൽകി, പോലീസിന്റെ കമ്പ്യൂട്ടർവൽകരണം ജനങ്ങൾക്ക്‌അനുഭവ വേദ്യമാക്കിയതുംഅദ്ദേഹം.

ട്രാഫിക്ബോധവൽക്കരണത്തിന്, ഒരു പക്ഷേ ലോകത്തിൽആദ്യമായി, ഒരു Mascot. “പപ്പു സീബ്ര ” കേരളത്തിൽ ഉടനീളം കുട്ടികളുടെ ഇഷ്ടതോഴനായതും അദ്ദേഹം വഴി!!

മൊബൈൽഫോൺ എന്നത്seniorഉദ്യോഗസ്ഥരുടെവിലപ്പെട്ടസ്വകാര്യഅഭിമാനമായിരുന്ന 2009ൽ,ഇന്ത്യയിൽ ആദ്യമായി,സ്റ്റേഷനു കളിൽജോലിഎടുക്കുന്ന പോലീസുകാർക്ക് സർക്കാർചെലവിൽ ഔദ്യോഗിക mobile connectionനൽകിയതും ഇദ്ദേഹമാണെന്നത് പ്രത്യേകം ഓർക്കുന്നു.

അതേസമയംഅച്ചടക്കംപാലിപ്പിക്കുന്നതിലും തെറ്റ്ചെയ്യുന്നവരെ ശിക്ഷിക്കുന്നതിലുംഅദ്ദേഹത്തിന് യാതൊരു ചാഞ്ചല്യവുംഇല്ലായിരുന്നു താനും.

പോലീസിന്റെപെരുമാറ്റവുംസേവനനിലവാരവും ആത്മാഭിമാനവും അച്ചടക്കവുംഉയർത്തുന്നതിൽഅതുല്യമായ സംഭാവനനൽകിയവ്യക്തിയാണ്നമ്മെവിട്ടുപോയത്.

വലിയ ദുഃഖം ആണ്എനിക്കീവേർപാട്🙏🙏 അഭിവാദനങ്ങൾ 🙏🙏

Jacob Punnoose

Former DGP, Kerala

Jacob Punnoose IPS is the ex-DGP and the State Police Chief of Kerala. He was the City Police Commissioner of Trivandrum and Kozhikode, Joint Excise Commissioner, Zonal IG of Trivandrum and Kozhikode, Intelligence IG, Additional DGP (Training), and Intelligence DGP. He was the Vigilance Director. He was appointed DGP of law and order in Kerala on 26 November 2008.

Share News